WATCH | ദേശീയഗാനം തെറ്റായി പാടി വിദ്യാഭ്യാസ മന്ത്രി; അന്തംവിട്ട് മുഖത്തോട് മുഖം നോക്കി കുട്ടികളും
- Published by:user_49
Last Updated:
ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇതിന് പിന്നാലെ തന്നെ വിവാദങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ദേശീയഗാനം പോലും അറിയാത്ത ആളാണോ പുതിയ വിദ്യാഭ്യാസ മന്ത്രി എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.
ഒരു പൊതുപരിപാടിയിൽ ദേശീയഗാനം തെറ്റായി പാടുന്ന മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും ഓർത്തു ചൊല്ലാൻ അറിയാത്ത ആളാണ് ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ പുതിയ വിദ്യാഭ്യാസമന്ത്രി എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രാഷ്ട്രീയ ജനതാ ദൾ ട്വിറ്ററിൽ കുറിച്ചു.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ
— Rashtriya Janata Dal (@RJDforIndia) November 18, 2020
advertisement
ഡോ. മേവാലാൽ ചൗധരിയാണ് നിതീഷ് കുമാർ മന്ത്രിസഭയിലെ പുതിയ വിദ്യാഭ്യാസമന്ത്രി. മന്ത്രിയുടെ വീഡിയോ നിമിഷങ്ങൾക്കകം കൊണ്ട് സാമൂഹിക മാധ്യമങ്ങൾ വൈറലായി കഴിഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2020 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
WATCH | ദേശീയഗാനം തെറ്റായി പാടി വിദ്യാഭ്യാസ മന്ത്രി; അന്തംവിട്ട് മുഖത്തോട് മുഖം നോക്കി കുട്ടികളും