ഓഫിസിലെ ബാത്ത്റൂമിൽ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എഞ്ചിനീയർക്ക് പണി പോയി

Last Updated:

ആരോഗ്യസ്ഥിതി കാരണമാണ് ബാത്ത്‌റൂമില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നതെന്നായിരുന്നു എൻജിനീയറുടെ വാദം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബാത്ത്‌റൂമില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ ഇനി സൂക്ഷിക്കണം. ജോലി സമയത്ത് തുടര്‍ച്ചയായി ബാത്ത്‌റൂമില്‍ മണിക്കൂറുകളോളം ചെലവഴിച്ചതിന് ചൈനയില്‍ ഒരു ടെക്‌നോളജി കമ്പനി എഞ്ചിനീയറെ പിരിച്ചുവിട്ടു. സംഭവം കോടതിയിലും എത്തി. കമ്പനിക്ക് അനുകൂലമായ വിധി വരികയും കേസില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുകയും ചെയ്തു. വളരെ വിചിത്രമായി തോന്നുന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം നടന്നത്. ജോലിസമയത്ത് ഓഫിസിലെ ടോയ്‌ലറ്റില്‍ ദീര്‍ഘനേരം ചെലവഴിച്ച ലി എന്ന എഞ്ചിനീയറെയാണ് പിരിച്ചുവിട്ടത്. തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ലി പിന്നീട് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കമ്പനിയുടെ ഭാഗം ശരിവെച്ച കോടതി ഇരുവിഭാഗവും തമ്മിലുള്ള മധ്യസ്ഥ ഒത്തുതീര്‍പ്പിന് സൗകര്യമൊരുക്കുകയും ചെയ്തു.
2010 മുതല്‍ ലി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. 2024-ല്‍ ഒരു ഓപ്പണ്‍-എന്‍ഡഡ് തൊഴില്‍ കരാറില്‍ ലി ഒപ്പുവെച്ചിരുന്നു. കമ്പനി നിയമമനുസരിച്ച് അനുമതിയില്ലാതെ ദീര്‍ഘനേരം ഒരാള്‍ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നത് ആബ്‌സന്‍സ് ആയി കണക്കാക്കും. 180 പ്രവൃത്തി ദിവസത്തിനുള്ളില്‍ മൂന്ന് ദിവസം ഒരു ജീവനക്കാരന്‍ ആബ്‌സന്റ് ആയി തുടര്‍ന്നാല്‍ ഉടനടി പിരിച്ചുവിടല്‍ നടപടിയിലേക്ക് നീങ്ങാനും കമ്പനിക്ക് അവകാശമുണ്ട്.
advertisement
2024 ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 26 പ്രവൃത്തി ദിവസങ്ങളിലായി ലി 14 തവണ ബാത്ത്‌റൂം ഇടവേളകള്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പല ഇടവേളകളും ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഒന്ന് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ സമയങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ക്ക് ലി മറുപടി നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ ജോലിയില്‍ ഉടനടി ആശയവിനിമയങ്ങള്‍ ആവശ്യമായുള്ളതാണ്. ആഭ്യന്തര നടപടിക്രമങ്ങള്‍ പാലിച്ചും ലേബര്‍ യൂണിയന്റെ അംഗീകാരത്തോടെയുമാണ് കമ്പനി അദ്ദേഹത്തെ പിരിച്ചുവിട്ടത്.
advertisement
തുടര്‍ന്ന് ലി കോടതിയെ സമീപിക്കുകയും 3,20,000 യുവാന്‍ (ഏകദേശം 41 ലക്ഷം രൂപ) നഷ്ടപരിഹാരം തേടുകയും ചെയ്തു. 2024 മേയ്-ജൂണ്‍ വരെയുള്ള കാലയളവില്‍ തന്റെ ഭാര്യ ഹെമറോയ്ഡുകള്‍ക്കുള്ള മരുന്ന് ഓണ്‍ലൈന്‍ ആയി വാങ്ങിയതായും 2025 ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും വ്യക്തമാക്കുന്ന തെളിവുകള്‍ അദ്ദേഹം സമര്‍പ്പിച്ചു. ആരോഗ്യസ്ഥിതി കാരണമാണ് ബാത്ത്‌റൂമില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നതെന്നും ലി വാദിച്ചു.
എന്നാല്‍ ലി എടുക്കുന്ന ടോയ്‌ലറ്റ് ഇടവേളകള്‍ സാധാരണ ശാരീരിക ആവശ്യത്തിനു വേണ്ടുന്നതിനേക്കാള്‍ കൂടുതലാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിച്ചുകൊണ്ട് കമ്പനി വാദിച്ചു. തന്റെ രോഗത്തെ കുറിച്ച് ഈ കാലയളവില്‍ ലി കമ്പനിയെ അറിയിക്കുകയോ അവധിക്ക് അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.
advertisement
തര്‍ക്കകരമായ സമയപരിധിക്ക് ശേഷത്തെ തീയതികളിലുള്ള മെഡിക്കല്‍ രേഖകളാണ് ലി സമര്‍പ്പിച്ചിട്ടുള്ളതെന്നും ഇത് അദ്ദേഹത്തിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതായും കമ്പനി അവകാശപ്പെട്ടു. ലിയുടെ പെരുമാറ്റം ജോലി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നും കമ്പനിയുടെ അച്ചടക്ക നടപടി ന്യായവും നിയമപരവുമാണെന്നും കോടതി നിഗമനത്തിലെത്തി.
ലിയുടെ അവകാശവാദങ്ങള്‍ പ്രാഥമിക വിചാരണയില്‍ തള്ളിക്കളഞ്ഞു. അപ്പീലിനിടെ ഉന്നത കോടതി ഇടപെട്ട് ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിച്ചു. ലിയുടെ ദീര്‍ഘകാല സേവനവും തൊഴിലില്ലായ്മ മൂലമുണ്ടായ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്, കമ്പനി അദ്ദേഹത്തിന് 30,000 യുവാന്‍ (ഏകദേശം 3.5 ലക്ഷം) എക്‌സ് ഗ്രേഷ്യ പേയ്‌മെന്റായി നല്‍കാന്‍ സമ്മതിച്ചു.
advertisement
കേസ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവനക്കാരുടെ അവകാശങ്ങള്‍, ജോലിസ്ഥലത്തെ അച്ചടക്കം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് തിരികൊളുത്തി. ഹെമറോയ്ഡുകള്‍ പോലുള്ള മെഡിക്കല്‍ അവസ്ഥകള്‍ക്ക് തൊഴിലാളികള്‍ക്ക് പിന്തുണ ലഭിക്കണമെന്ന് പലരും വാദിച്ചു. എന്നാല്‍ ദീര്‍ഘനേരം അനുമതിയില്ലാതെ ഇടവേളകള്‍ എടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റമായി സിസിടിവി നിരീക്ഷണം ഉപയോഗിക്കുന്നതിനെക്കുറിച്ചും ചില വിമര്‍ശകര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓഫിസിലെ ബാത്ത്റൂമിൽ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എഞ്ചിനീയർക്ക് പണി പോയി
Next Article
advertisement
ഓഫിസിലെ ബാത്ത്റൂമിൽ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എഞ്ചിനീയർക്ക് പണി പോയി
ഓഫിസിലെ ബാത്ത്റൂമിൽ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എഞ്ചിനീയർക്ക് പണി പോയി
  • ചൈനയിലെ ഒരു ടെക് കമ്പനി, ജോലിസമയത്ത് ബാത്ത്‌റൂമിൽ മണിക്കൂറുകൾ ചെലവഴിച്ചതിന് എഞ്ചിനീയറെ പിരിച്ചുവിട്ടു.

  • കേസ് കോടതിയിൽ എത്തി, ഒത്തുതീർപ്പായി 30,000 യുവാൻ നഷ്ടപരിഹാരം നൽകാൻ കമ്പനി സമ്മതിച്ചു.

  • സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി, ജോലിസ്ഥലത്തിലെ സ്വകാര്യതയും ജീവനക്കാരുടെ അവകാശങ്ങളും ചർച്ചയാകുന്നു.

View All
advertisement