സ്ത്രീകളുടെ തുടകളിലെ 'ഇരുണ്ടനിറം വെളുപ്പിക്കാനുള്ള' ഫെയർനെസ് ക്രീം; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം
- Published by:Rajesh V
- news18-malayalam
Last Updated:
‘സാൻഫെ’ ഇൻറ്റിമേറ്റ് ലൈറ്റ്നിംഗ് ക്രീം എന്ന ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും ശക്തമായ പ്രതിഷേധം ഏറ്റു വാങ്ങുകയാണ്.
ഇരുണ്ട നിറമുള്ള സ്ത്രീകൾക്കെതിരെ വംശീയമായി അധിക്ഷേപിക്കുന്ന ഉല്‍പ്പന്നത്തിന്റെ പരസ്യത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. ഇന്ത്യന്‍ സ്ത്രീകളുടെ തുടകളിലെയും കക്ഷങ്ങളിലെയും ഇരുണ്ടനിറം വെളുപ്പിക്കാനുള്ളതാണിതെന്ന് അവകാശപ്പെടുന്ന ഒരു ഫെയർനെസ് ക്രീം കമ്പനിയുടെ സൗന്ദര്യ വർദ്ധക ഉൽപ്പന്നമാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്.
‘സാൻഫെ’ ഇൻറ്റിമേറ്റ് ലൈറ്റ്നിംഗ് ക്രീം എന്ന ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും ശക്തമായ പ്രതിഷേധം ഏറ്റു വാങ്ങുകയാണ്. ഇന്ത്യൻ സൗന്ദര്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമ്മർദത്തെ എങ്ങനെ ലഘൂകരിക്കാമെന്നും കറുത്ത ചർമ്മം ഉള്ളതിനാൽ പരിഹസിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാമെന്നുമാണ് വിവാദപരമായ പരസ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ശ്രീമി വർമ എന്ന ട്വിറ്റർ ഉപയോക്താവാണ് കമ്പനിയുടെ ഈ പരസ്യം പങ്കുവെച്ചത്. പരസ്യത്തിന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പിൽ അവര്‍ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. “ഈ ഉൽപ്പന്നം എത്രമാത്രം പരിഹാസ്യമാണെന്ന് എഴുതാൻ എനിക്ക് ശക്തിയില്ല, സത്യസന്ധമായി പറഞ്ഞാൽ അത് അവതരിപ്പിക്കുന്ന രീതിയാണ് ഏറ്റവും അപഹാസ്യം,”ശ്രീമി വർമ പറയുന്നു.
advertisement
i don't have the energy to write about how ridiculous this product is but tbh it's the placement of it that's sending me pic.twitter.com/YaF1BET5h4
— Shreemi Verma (@shreemiverma) June 30, 2021
ശ്രീമി ട്വിറ്ററിൽ ഷെയർ ചെയ്ത പോസ്റ്റ് ഉടനടി വൈറലായി മാറുകയും കൂടുതൽ പേരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. നിരവധി പേരാണ് അത്തരം ഉൽപ്പന്നങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാവുകയത്. ഇവക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. ഇത് ഒരു ഇന്ത്യന്‍ സ്ത്രീകളെ പരിഹസിച്ച് കാശുണ്ടാക്കാനുള്ള മ്ലേച്ചമായ രീതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
advertisement
ഈയടുത്ത് ഫെയർ ആന്റ് ലവ്ലി കമ്പനി അതിന്റെ പേരിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് ഒഴിവാക്കാൻ തീരുമാനിച്ചത് വാർത്തയായിരുന്നു. ‘ഗ്ലോ ആന്റ് ലവ്‌ലി’ എന്നായിരിക്കും പുതിയ പേര്. പ്രമുഖ മുൻനിര ഉപഭോക്തൃ കമ്പനി തങ്ങളുടെ ക്രീമിന് ഒരു പുതിയ പേര് നല്‍കാനായി റെഗുലേറ്ററി ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നും അധികൃതർ പറയുന്നു.
Also Read- ആനി ശിവയെ സി കെ ആശ MLA വീട്ടിൽ വിളിച്ച് വരുത്തി സല്യൂട്ട് അടിപ്പിച്ചോ? വിവാദത്തിന് പിന്നിലെന്ത്?
advertisement
ഇന്ത്യയിലെ ഇരുണ്ട തൊലിയുള്ളവർക്കെതിരായ ആക്ഷേപങ്ങളും, പക്ഷപാതിത്വവും കുറയ്ക്കുന്നതിന് പ്രതീകാത്മകമായിട്ടാണ് അവർ ഈ നീക്കം നടത്തുന്നത്. യൂണിലിവറും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ചർമം വെളുപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന പൂർണ്ണമായും നിർത്തുമെന്ന് ജോൺസണ്‍ ആൻഡ് ജോൺസണ്‍ കമ്പനിയും അറിയിച്ചിരുന്നു.
“ഫെയർ” എന്ന വാക്ക് ഉൽപ്പന്നത്തിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഈ പേര് മാറ്റം സോഷ്യൽ മീഡിയയിൽ മിശ്രിത പ്രതികരണമാണ് നേടുന്നത്. സൗന്ദര്യത്തിന്റെയും തൊലി സുരക്ഷയുടെയും പേരിൽ വർഗ്ഗീയതയെയും വർണത്തിന്റെ പേരിലുള്ള വിഭാഗീയതയെയും മറ്റും കുറ്റ കൃത്യങ്ങളെയുംമറയ്‌ക്കാനും പേരുമാറ്റം മാത്രം മതിയാവില്ലെന്നും ഉൽപന്നം തന്നെ പിൻവലിക്കണമെന്നുമാണ് ആളുകൾ പറയുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 03, 2021 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്ത്രീകളുടെ തുടകളിലെ 'ഇരുണ്ടനിറം വെളുപ്പിക്കാനുള്ള' ഫെയർനെസ് ക്രീം; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം