കൊല്ലത്ത് നടി തമന്നയ്ക്ക് നേരെ ചാടി വീണ് ആരാധകന്‍; തള്ളിമാറ്റി ബോഡിഗാര്‍ഡ്; സെല്‍ഫി എടുത്ത് മടക്കം
- Published by:Arun krishna
- news18-malayalam
Last Updated:
അപ്രതീക്ഷിതമായി മുന്നിലെത്തിയ ആരാധകന്‍ അനുവാദം കൂടാതെ താരത്തിന്‍റെ കൈയില്‍ പിടിച്ചത് കണ്ട ബൗണ്‍സര്‍മാര്‍ യുവാവിനെ പെട്ടന്ന് തള്ളി മാറ്റി
കൊല്ലത്ത് തുണിക്കട ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്നയ്ക്ക് മുന്നിലേക്ക് ആരാധകന്‍ എടുത്ത് ചാടി. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള പ്രിയ താരത്തെ നേരില്‍ കാണാനായി നൂറുകണക്കിന് ആരാധകരാണ് സ്ഥലത്ത് എത്തിയിരുന്നത്, ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനായി കാറിനടുത്തേക്ക് പോകുന്നതിനിടെ ബാരിക്കേട് ചാടി കടന്നാണ് യുവാവ് നടിയ്ക്ക് മുന്നിലെത്തിയത്. തമന്നയെ അടുത്ത് കണ്ട ആവേശത്തിലാകണം താരത്തിന്‍റെ അനുവാദം കൂടാതെ യുവാവ് ഷേക്ക് ഹാന്‍ഡ് നല്‍കാനും ശ്രമിച്ചു.
അപ്രതീക്ഷിതമായി മുന്നിലെത്തിയ ആരാധകന്‍ അനുവാദം കൂടാതെ താരത്തിന്‍റെ കൈയില്‍ പിടിച്ചത് കണ്ട ബൗണ്‍സര്‍മാര്‍ യുവാവിനെ പെട്ടന്ന് തള്ളി മാറ്റി. വനിതാ പോലീസും യുവാവ് താരത്തിന്‍റെ അടുത്തേക്ക് വരുന്നത് തടയാന്‍ ശ്രമിച്ചു. ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചതോടെ ഒരു മടിയും കൂടാതെ ആരാധകനൊപ്പം സെല്‍ഫിയെടുക്കാനും തമന്ന തയാറായി.
advertisement
പ്രിയതാരത്തിനൊപ്പം സെല്‍ഫിയെടുത്തതിന്‍റെ സന്തോഷത്തില്‍ ആരാധകന്‍ തുള്ളിച്ചാടുന്നതും സുരക്ഷാക്രമീകരണം ഭേദിച്ചതിന് ബൗണ്‍സര്‍മാര്‍ യുവാവിനോട് കലിപ്പാകുന്നതും വീഡിയോയില്‍ കാണാം. സാഹചര്യം മനസിലാക്കി യുവാവിനോട് സ്നേഹത്തോടെ പെരുമാറിയ തമന്നയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളുമായെത്തി.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. രജനികാന്ത് ചിത്രം ജയിലറിലെ കാവാല എന്ന ഡാന്‍സ് നമ്പറിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് തമന്ന.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
August 06, 2023 8:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൊല്ലത്ത് നടി തമന്നയ്ക്ക് നേരെ ചാടി വീണ് ആരാധകന്‍; തള്ളിമാറ്റി ബോഡിഗാര്‍ഡ്; സെല്‍ഫി എടുത്ത് മടക്കം


