advertisement

ഏവർക്കും പ്രിയങ്കരിയായ 40 കാരിയായ അധ്യാപിക കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് അറസ്റ്റിൽ

Last Updated:
ഏവർക്കും പ്രിയങ്കരിയായ അധ്യാപിക കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് അറസ്റ്റിൽ. കാനഡയിലെ സെൻ്റ് ആൻ്റണി കാത്തലിക് എലിമെൻ്ററി സ്‌കൂളിലെ നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ 40 കാരിയായ കെല്ലി-ആൻ ജെന്നിംഗ്‌സാണ് അറസ്റ്റിലായത്.
ലൈംഗികാതിക്രമം, കുട്ടികളെ പ്രലോഭിപ്പിക്കൽ, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.
തുടർന്ന് ഓഗസ്റ്റ് 29 നാണ് കെല്ലി-ആൻ ജെന്നിംഗ്‌സണെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരുടെ ലൈംഗികാതിക്രമത്തിന് ഇരയായ മൂന്ന് വിദ്യാർത്ഥികൾ കൂടി രംഗത്തെത്തിയിരുന്നുവെന്നും ലോക്കൽ പോലീസ് അറിയിച്ചു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയശേഷം സെപ്റ്റംബർ നാലിന് ഒൻ്റാറിയോയിലെ തന്റെ വീട്ടിൽനിന്ന് ഇവരെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ 16 ഓളം കേസുകളാണ് ജെന്നിംഗ്‌സിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
അതേസമയം സ്കൂളിലെ ഏറ്റവും മികച്ച അധ്യാപികയായിരുന്നു ജെന്നിംഗ്‌സെന്നും കുട്ടികളുടെ രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ വാര്‍ത്ത കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ അമ്പരിപ്പിച്ചിരിക്കുകയാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു അധ്യാപികയായിരുന്നു അവർ എന്ന് ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
2008-ൽ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലിക്ക് പ്രവേശിച്ച ആളായിരുന്നു ജെന്നിംഗ്‌സ്. പിന്നീട് 2016 ലാണ് ഇവരെ സ്‌കൂളില്‍ സ്ഥിരപ്പെടുത്തിയത്.
അതേസമയം ജീവനക്കാരുടെ ഇത്തരം മോശം പെരുമാറ്റത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്‌കൂളിലെ ജീവനക്കാർ അന്വേഷണത്തിലുടനീളം പോലീസുമായി സഹകരിക്കുന്നുണ്ടെന്നും സ്കൂൾ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഏവർക്കും പ്രിയങ്കരിയായ 40 കാരിയായ അധ്യാപിക കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് അറസ്റ്റിൽ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement