വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത മീനുകള്‍ 20 മിനിറ്റോളം മരണവെപ്രാളം അനുഭവിക്കുന്നതായി പഠനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വായുവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഒരു മിനിറ്റിനുള്ളില്‍ മത്സ്യം ഗുരുതരമായ മരണവെപ്രാളം കാണിച്ചു തുടങ്ങുമെന്നും പഠനത്തില്‍ പറയുന്നു
വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത മീനുകള്‍ 20 മിനിറ്റോളം കഠിനമായ വേദനയും മരണവെപ്രാളവും അനുഭവിക്കുന്നതായി പഠനം. മനുഷ്യ ഉപഭോഗത്തിനായി കൊല്ലുന്ന റെയില്‍ബോ ട്രൗട്ട് പോലെയുള്ള മത്സങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത ശേഷം രണ്ട് മുതല്‍ 20 മിനിറ്റ് വരെ കഠിനമായ വേദന അനുഭവിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മത്സ്യങ്ങളെ വായുവില്‍ തുറന്നിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുന്ന സാധാരണ രീതി പരിശോധിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ പ്രക്രിയയില്‍ റെയില്‍ബോ ട്രൗട്ട് പത്ത് മിനിറ്റോളം മിതമായതോ കഠിനമായതോ ആയ വേദന സഹിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.
മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് 60 സെക്കന്‍ഡിനുള്ളില്‍ വേദന ആരംഭിക്കും. വായുവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഒരു മിനിറ്റിനുള്ളില്‍ മത്സ്യം ഗുരുതരമായ മരണവെപ്രാളം കാണിച്ചു തുടങ്ങുമെന്നും പഠനത്തില്‍ കണ്ടെത്തി. ഓക്സിജന്റെ അളവ് കുറയുമ്പോഴുള്ള വേദനയേക്കാളും വലിയ അളവില്‍ മത്സ്യം പിടികൂടുമ്പോഴുണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ടുണ്ടാകുന്ന മരണവെപ്രാളത്തേക്കാളും തീവ്രമാണ് ഈ പ്രതികരണമെന്നും പഠനത്തില്‍ കണ്ടെത്തി.
വെള്ളത്തിന് പുറത്തെടുത്താൽ 60 സെക്കന്‍ഡിനുള്ളില്‍ മത്സ്യങ്ങള്‍ക്ക് ഹൈഡ്രോമിനറല്‍ അസന്തുലിതാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങും. ഇത് ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥയ്ക്ക് തടസ്സം സൃഷ്ടിക്കും. ഇതാണ് അവയില്‍ വേദനയും അസ്വസ്ഥതയും വര്‍ധിപ്പിക്കുന്നത്.
advertisement
അതേസമയം, ഐസ് സ്ലറി രീതി മത്സ്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. മത്സ്യങ്ങളെ തണുന്ന വെള്ളത്തില്‍ ഇട്ട് കൊല്ലുന്നതാണ് ഇത്. എന്നാല്‍ ഈ രീതിയും അവരില്‍ വളരെയധികം വേദനയുണ്ടാക്കുന്നതായും പഠനം പറയുന്നു. ഐസ് വെള്ളത്തില്‍ മീനുകളുടെ മെറ്റബോളിസം മന്ദഗതിയാകുന്നു. അവയ്ക്ക് ബോധം നഷ്ടപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ അവര്‍ കൂടുതല്‍ നേരം ജീവനോടെയും വേദനയോടെയും കഴിയും.
മത്സ്യങ്ങളെ അധികം വേദനിപ്പിക്കാതെയും അറുക്കാം
ഇല്ക്ട്രിക് സ്റ്റണിംഗ് എന്ന രീതി മത്സ്യങ്ങളെ അറുക്കുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതുവഴി മത്സ്യത്തിന്റെ വേദന ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇത് മത്സ്യങ്ങളെ അറക്കുന്ന രീതി അല്‍പം കൂടി മയപ്പെടുത്തുന്നുവെന്നത് മാത്രമല്ല ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
advertisement
വെല്‍ഫെയര്‍ ഫൂട്പ്രിന്റ് ഫ്രെയിംവര്‍ക്ക് എന്ന ശാസ്ത്രീയ മാതൃക ഉപയോഗിച്ചാണ് പഠനം നടത്തിയതെന്നും ഇത് മൃഗങ്ങളുടെ ക്ഷേമം വിലയിരുത്തുന്നതിനുള്ള സുതാര്യമായ മാര്‍ഗമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനായ വ്‌ളാഡിമിര്‍ അലോണ്‍സോ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 17, 2025 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത മീനുകള്‍ 20 മിനിറ്റോളം മരണവെപ്രാളം അനുഭവിക്കുന്നതായി പഠനം