വിമാനയാത്രയ്ക്കിടെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ; വീഡിയോ പങ്കുവെച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്

Last Updated:

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട രണ്ട് വസ്ത്രങ്ങളെ കുറിച്ചാണ് ആദ്യം വീഡിയോയിൽ പറയുന്നത്

പ്രധാനമായും സമയ ലാഭത്തിനൊപ്പം സുഖകരവും കാര്യക്ഷമവുമായി യാത്ര ചെയ്യാനുള്ള സൗകര്യം മുൻനിർത്തിയാണ് ഇന്ന് പലരും ചെലവേറിയതാണെങ്കിലും വിമാനയാത്രകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ വിമാനയാത്രയ്ക്ക് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഫ്ലൈറ്റ് അറ്റൻഡന്റ് ടോമി സിമാറ്റോ. ടിക് ടോക്കിലൂടെ പങ്കുവച്ച വീഡിയോയിൽ വിമാനത്തിൽ യാത്ര ചെയ്യുന്നവർ ഒഴിവാക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളാണ് പറയുന്നത്.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട രണ്ട് വസ്ത്രങ്ങളെ കുറിച്ചാണ് ആദ്യം വീഡിയോയിൽ പറയുന്നത്. ഷോർട്ട്‌സും സ്‌കേർട്ടും ധരിക്കാൻ എളുപ്പമുള്ള വസ്ത്രങ്ങൾ ആണെങ്കിലും വിമാനയാത്രയ്ക്കിടെ ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഇറക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് കൂടുതൽ അഭികാമ്യം എന്നും ഫ്ലൈറ്റ് ക്രൂ അംഗം ടോമി സിമാറ്റോ വ്യക്തമാക്കി.
കൂടാതെ യാത്രയ്ക്കിടെ വിമാനത്തിന്റെ വിൻഡോയിൽ തൊടുന്നത് ഒഴിവാക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. കാരണം നിരവധി യാത്രക്കാർ പുറം കാഴ്ചകൾ കാണുന്നതിനായി വിൻഡോയിൽ സ്പർശിക്കാൻ സാധ്യതയുള്ളതിനാൽ ഇത് രോഗങ്ങൾ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ വിൻഡോയിൽ തൊടുന്നതും ചാരി ഇരിക്കുന്നതും ഒഴിവാക്കുന്നതാണ് ഉത്തമം എന്നും ടോമി നിർദ്ദേശിച്ചു.
advertisement
അടുത്തതായി ഫ്ലഷ് ബട്ടണിലും ലിവറിലും നേരിട്ട് കൈകൊണ്ട് തൊടാതിരിക്കുക എന്നതാണ്. ഇതിനായി ഒരു ടിഷ്യൂ പേപ്പർ ഉപയോഗിക്കാനാണ് അദ്ദേഹം യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇനി വിമാനത്തിന്റെ ഉപരിതലവുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുന്നതിന് ട്രാക്ക് സ്യൂട്ട് ധരിക്കാനും യാത്രക്കാരോട് അദ്ദേഹം ശുപാർശ ചെയ്യുന്നു. ഈ വീഡിയോയ്ക്ക് താഴെ പലതരത്തിലുള്ള അഭിപ്രായങ്ങളും എത്തിയിട്ടുണ്ട്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ ചില സോഷ്യൽ മീഡിയ ഉപഭോക്താക്കൾ സംശയമാണ് പ്രകടിപ്പിക്കുന്നതെങ്കിൽ മറ്റു ചിലർ എയർലൈനിന്റെ ഭാഗത്തുനിന്ന് ശരിയായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാലാണ് ഇത്തരത്തിൽ നിർദേശങ്ങൾ നൽകേണ്ടി വരുന്നതെന്ന് കുറ്റപ്പെടുത്തി. ചില ആളുകൾ തങ്ങൾ യാത്ര ചെയ്യുന്നതിനു മുൻപ് ഇരിപ്പിടങ്ങളും ജനാലകളും വൃത്തിയാക്കാറുണ്ടെന്ന് പറഞ്ഞു. അതേസമയം ഈ വീഡിയോ വിമാനയാത്രയ്ക്കിടെയുള്ള ശുചിത്വം സംബന്ധിച്ച യാത്രക്കാരുടെ ആശങ്കകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
advertisement
ഇതിന് സമാനമായി മറ്റൊരു ഫ്ലൈറ്റ് അറ്റൻഡന്റും മുൻപ് യാത്രക്കാർ ഒഴിവാക്കേണ്ട ഒരു കാര്യം പങ്കുവെച്ച് ടിക്ടോക്കിലൂടെ എത്തിയിരുന്നു. പല എയർലൈൻ ക്രൂ അംഗങ്ങളും വിമാനത്തിലെ വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങൾ കഴിക്കാറില്ലെന്നായിരുന്നു വെളിപ്പെടുത്തൽ. അതിനാൽ ക്യാനിലിലോ കുപ്പിയിലോ നൽകാത്ത ഒരു ദ്രാവക രൂപത്തിലുള്ള പദാർത്ഥങ്ങളും യാത്രക്കാർ ഒരിക്കലും കഴിക്കരുത് എന്നും പ്രശ്നം ടീ ബാഗുകളിലോ കാപ്പിപ്പൊടിയിലോ അല്ല, മറിച്ച് വെള്ളത്തിലായിരിക്കും എന്നും അവർ ഓർമ്മപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനയാത്രയ്ക്കിടെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ; വീഡിയോ പങ്കുവെച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement