ഇന്ത്യയിൽ 'പ്രോട്ടീൻ കോണ്ടം' പുറത്തിറക്കി ഫിറ്റ്‌നസ് ബ്രാൻഡ്; 'ഏപ്രിൽ ഫൂൾ ആണോ?'എന്ന് സോഷ്യൽ മീഡിയ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രശസ്ത ഫിറ്റ്‌നസ് ഇൻഫ്ലുവൻസറും സംരംഭകനുമായ ഗൗരവ് താനേജയുടെ ഉടമസ്ഥതയിലുള്ള 'ബീസ്റ്റ് ലൈഫ്' എന്ന ബ്രാൻഡാണ് ഈ പ്രഖ്യാപനം നടത്തിയത്.
പ്രോട്ടീൻ പൗഡറുകളും ബാറുകളും ഷേക്കുകളും ഫിറ്റ്‌നസ് വിപണികൾ കീഴടക്കാൻ സകലസീമകളും കടന്നുള്ള പ്രചാരണ തന്ത്രങ്ങളുമായി മുന്നേറുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ ലോകത്തെ ആദ്യത്തെ 'പ്രോട്ടീൻ കോണ്ടം' പുറത്തിറക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ ഫിറ്റ്‌നസ് ബ്രാൻഡ്. തമാശയും ആശയക്കുഴപ്പവും സംശയവും നിറഞ്ഞ പ്രതികരണങ്ങളാണ് ഇതിനോട് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
പ്രശസ്ത ഫിറ്റ്‌നസ് ഇൻഫ്ലുവൻസറും സംരംഭകനുമായ ഗൗരവ് താനേജയുടെ ഉടമസ്ഥതയിലുള്ള 'ബീസ്റ്റ് ലൈഫ്' (Beast Life) എന്ന ബ്രാൻഡാണ് ഈ പ്രഖ്യാപനം നടത്തിയത്. "നിങ്ങളുടെ രാത്രികാല പ്രകടനം മെച്ചപ്പെടുത്തൂ" എന്ന ക്യാപ്‌ഷനോടെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ ഉൽപ്പന്നം അവതരിപ്പിച്ചത്. എന്നാൽ ഇത് ഗൗരവമായിട്ടുള്ളതാണോ അതോ വരാനിരിക്കുന്ന 'ഏപ്രിൽ ഫൂൾ' ദിനത്തിലെ തമാശയാണോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
Beastlife surpassed Amul in terms of their protein product 😭😭😭 pic.twitter.com/nY7g2yOMe9
— Dank jetha (@Dank_jetha) March 29, 2026
advertisement
"ഇതിൽ നിന്ന് എങ്ങനെയാണ് പ്രോട്ടീൻ ലഭിക്കുക?", "ആരും ആവശ്യപ്പെടാത്ത കണ്ടുപിടുത്തം" എന്നിങ്ങനെയുള്ള രസകരമായ കമന്റുകൾ കൊണ്ട് ഇന്റർനെറ്റ് നിറഞ്ഞു. ഇത് കേവലം ഒരു പരസ്യ തന്ത്രം മാത്രമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.
മുൻപ് ബേക്കൺ, വെളുത്തുള്ളി, വിസ്കി, ചിക്കൻ ടിക്ക മസാല, അച്ചാർ തുടങ്ങിയ ഫ്ലേവറുകളിലും ഗ്ലോ-ഇൻ-ദ-ഡാർക്ക് (ഇരുട്ടിൽ തിളങ്ങുന്ന) രീതിയിലുമുള്ള കോണ്ടങ്ങൾ വിപണിയിൽ എത്തിയ ചരിത്രമുണ്ട്. 2024-ൽ, ജർമ്മൻ കോണ്ടം കമ്പനിയായ ബില്ലി ബോയ്, ഇന്നോഷ്യൻ ബെർലിനുമായി സഹകരിച്ച്, കാംഡോം എന്ന പേരിൽ ഒരു ആപ്പ് പുറത്തിറക്കി, അടുപ്പമുള്ള സമയത്തെ ഡിജിറ്റൽ സ്വകാര്യതാ ലംഘനങ്ങൾ തടയാൻ ലക്ഷ്യമിടുന്ന ഒരു "ഡിജിറ്റൽ കോണ്ടം" ആയിരുന്നു ഇതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
advertisement
യഥാർത്ഥ ഉൽപ്പന്നമായാലും അല്ലെങ്കിലും, ആൾക്കൂട്ടത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റുക എന്ന വിപണന തന്ത്രത്തിൽ ബീസ്റ്റ് ലൈഫ് വിജയിച്ചിരിക്കുകയാണ്. സുരക്ഷിത ലൈംഗികതയെക്കുറിച്ച് ആളുകൾക്കിടയിൽ ചർച്ചയുണ്ടാക്കാൻ ഇത്തരം വിചിത്രമായ പ്രചാരണങ്ങൾ സഹായിക്കുമെന്ന് ബ്രാൻഡുകൾ വാദിക്കുന്നു.
Summary: An Indian fitness brand, Beast Life, founded by popular influencer and entrepreneur Gaurav Taneja, has gone viral after announcing the launch of the "world's first protein condom." The move has left social media users divided over whether it is a legitimate product or an elaborate April Fools' Day prank. The announcement was made via Instagram with the cheeky tagline promising to "upgrade your night performance." * Public Reaction: The internet responded with a mix of bewilderment and humor. Users questioned how one would actually "absorb" protein from such a product, while others called it the "innovation no one asked for."
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 30, 2026 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യയിൽ 'പ്രോട്ടീൻ കോണ്ടം' പുറത്തിറക്കി ഫിറ്റ്‌നസ് ബ്രാൻഡ്; 'ഏപ്രിൽ ഫൂൾ ആണോ?'എന്ന് സോഷ്യൽ മീഡിയ






