• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mohanlal Drishyam 2 | 'ജോർജ് കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രം'; ദൃശ്യം 2 കണ്ട പൃഥ്വിരാജ്

Mohanlal Drishyam 2 | 'ജോർജ് കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രം'; ദൃശ്യം 2 കണ്ട പൃഥ്വിരാജ്

എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൃശ്യം 2-ലെ സംഭവങ്ങളെന്നും, ആരെയും ആശ്ചര്യപ്പെടുത്തുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Drishyam 2

Drishyam 2

  • Share this:
    മോഹൻലാൽ അവതരിപ്പിച്ച ദൃശ്യം 2-ലെ ജോർജ് കുട്ടി എന്ന കഥാപാത്രം മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ചിത്രത്തിന്‍റെ പ്രത്യേക ഷോ കണ്ടതായി പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൃശ്യം 2-ലെ സംഭവങ്ങളെന്നും, ആരെയും ആശ്ചര്യപ്പെടുത്തുമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

    പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    ദൃശ്യം 2, വളരെക്കാലമായി ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നു. സിനിമയുടെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രം അകലെയാണുള്ളതെന്ന് ഊഹിക്കുക .. ഇനി പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കുന്നില്ല.

    മലയാളത്തിൽ ഏറെ ചർച്ചയായ ഒരു കൾട്ട് സിനിമയുടെ രണ്ടാം ഭാഗം എടുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. വ്യവസായത്തിന്റെ മുഴുവൻ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. അതിന്‍റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ സമ്മർദ്ദം വളരെ വലുതായിരിക്കും. എനിക്ക് അതേക്കുറിച്ച് നല്ലതുപോലെ അറിയാം. എന്നാൽ ജീതു എത്ര മഹത്തരമായാണ് അത് നിർവ്വഹിച്ചിരിക്കുന്നത്!

    Also Read- Mohanlal Mammootty Drishyam 2 Release | 'ആ മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റിവെച്ചു' ദൃശ്യം 2 പുതിയ ടീസർ പുറത്ത്

    ആറു വർഷങ്ങൾക്കു ശേഷം ജോർജ് കുട്ടിയെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോയത്? ജോർജ് കുട്ടി മെനഞ്ഞെടുത്ത അവിശ്വസനീയവും സാങ്കൽപികവുമായ കഥയിൽ നിങ്ങൾ എന്തെങ്കിലും മയപ്പെടുത്തൽ വരുത്തിയോ? ഇത്രയും കാലമായപ്പോഴേക്കും അയാൾക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അതോ അയാൾ കൂടുതൽ ട്രിക്ക് പുറത്തെടുക്കുന്നുണ്ടോ? സമയവും നിയമവും ജോർജ് കുട്ടിയെ പിടിക്കുന്നുണ്ടോ? ഇതേക്കുറിച്ചൊക്കെ നിങ്ങൾക്ക് ഇതിനകം അറിയാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ.. നിങ്ങളെ ശരിക്കും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ദൃശ്യം 2-ൽ ഉള്ളത്!

    ദൃശ്യത്തിനുശേഷം ജീത്തുവിന്‍റെ ഏറ്റവും മികച്ച സിനിമയാണിത്. മനോഹരമായി എഴുതുന്നതിനും കഥയെ സാങ്കൽപികമായി മുന്നോട്ടു കൊണ്ടുപോകുന്നതിലും ജീത്തു മികച്ചുനിന്നു ! അത് കണ്ടതിന് ശേഷം ഞാൻ ആദ്യമായി വിളിച്ച വ്യക്തിയാണ് അദ്ദേഹം. എന്‍റെ സന്തോഷം അദ്ദേഹത്തെ അറിയിച്ചു! പിന്നെ, ഞാൻ എന്റെ അയൽ അപ്പാർട്ട്മെന്റിലേക്ക് ഒരു വ്യക്തിയെ കാണാനായി പോയി. മറ്റാരുമല്ല, മോഹൻലാലിനെ കാണാൻ. ക്ലാസ് ശാശ്വതമാണ്, ഞാൻ വീണ്ടു പ്രത്യേകം പറയുന്നു ശാശ്വതമാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജ്ജ്കുട്ടി എന്നതിൽ സംശയമില്ല. ചേട്ടാ നിങ്ങൾ എന്നെ സംവിധാനം ചെയ്യുന്നതും, ഞാൻ നിങ്ങളെ സംവിധാനം ചെയ്യുന്നതുമായ നിമിഷങ്ങൾക്കായി ഇനിയും കാത്തിരിക്കാൻ വയ്യ! ❤️

    Also Read- Mohanlal Drishyam 2 Release | ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്യുമോ? സാധ്യതയുണ്ടെന്ന് മോഹൻലാൽ

    PS: സൂക്ഷ്മമായ, ബുദ്ധിമാനായ മുരളി ഗോപി എന്ന നടൻ എത്തി. കുരുതിയുടെ അവസാന എഡിറ്റും കണ്ട ശേഷമാണ് ഞാൻ ഇത് പറയുന്നത്!
    Published by:Anuraj GR
    First published: