പുതിയ ടീസർ പുറത്തുവിട്ട് ദൃശ്യം 2-നെ കൂടുതൽ ഉദ്വേഗഭരിതമാക്കി മോഹൻലാൽ. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19ന് റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യം 2-ന്‍റെ പുതിയ ടീസർ മോഹൻലാൽ പുറത്തുവിട്ടത്. പ്രമാദമായ കേസിൽനിന്ന് രക്ഷപെടുന്ന ജോർജ് കുട്ടിയുടെ വൈദഗ്ദ്ധ്യമാണ് ആദ്യ ഭാഗത്തു നിറഞ്ഞുനിന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലുള്ള അന്തസംഘർഷങ്ങളും ജോർജ് കുട്ടിയെ പിടികൂടിയിട്ടുണ്ട്.
ആ മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചു, നല്ല ഇനീഷ്യൽ കിട്ടേണ്ട പടമായിരുന്നുവെന്ന് നെടുവീർപ്പോടെ പറയുന്ന ജോർജ് കുട്ടിയാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലുള്ളത്. ജോർജ് കുട്ടി എന്ന് സിനിമ പിടിക്കാൻ തീരുമാനിച്ചോ, അന്നു മുതൽ തന്‍റെയും കുട്ടികളുടെയും സമാധാനം പോയി കിട്ടിയെന്ന് കുറ്റപ്പെടുത്തുന്ന ഭാര്യയെയും കാണാം. ചേട്ടന്‍റെ സിനി അടുത്തെങ്ങാനും ഇറങ്ങുമോയെന്ന് ജോർജ് കുട്ടിയോട് സുഹൃത്ത് ചോദിക്കുന്നതും ടീസറിലുണ്ട്.
കേബിൾ ഓപ്പറേറ്റർ എന്ന നിലയിൽ കഷ്ടപ്പാടുകളോടെ മുന്നോട്ടു പോകുന്നതിനിടെയാണ് ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് വരുൺ കേസിനെ ജോർജ് കുട്ടി അഭിമുഖീകരിക്കുന്നത്. എന്നാൽ സിനികൾ കണ്ടുള്ള അനുഭവ സമ്പത്ത് വെച്ചു ജോർജ് കുട്ടി ആ വെല്ലുവിളിയെ മറികടക്കുന്നതാണ് ആദ്യ ഭാഗത്തിലുള്ളത്. അവിടെ നിന്ന് രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ ജോർജ് കുട്ടി ഒരുപാട് വളർന്നിരിക്കുന്നു. ഇന്ന് ചലച്ചിത്ര നിർമ്മാതാവ് കൂടിയായ ജോർജ് കുട്ടിക്ക് സ്വന്തമായി കാറുണ്ട്, വലിയ വീടുമുണ്ട്.
എന്നാൽ വരുൺ കേസിൽ നിന്ന് ജോർജ് കുട്ടി രക്ഷപെട്ടത് താൽക്കാലികമാണെന്ന് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വ്യക്തമാക്കുന്നുണ്ട്. വലിയ ചലച്ചിത്ര നിർമ്മാതാവായി ജോർജ് കുട്ടി വളർന്നെങ്കിലും വരുൺ കേസിന്‍റെ രഹസ്യം തേടി പൊലീസ് ജോർജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും പിന്നാലെ തന്നെയുണ്ട്. പുതിയ ഓഫീസർമാരാണ് ഇപ്പോൾ വരുൺ കേസ് അന്വേഷിക്കുന്നത്. മുരളി ഗോപി, ഗണേഷ് കുമാർ എന്നിവരുൾപ്പടെ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷതതിൽ എത്തുന്നുണ്ട്. ഒന്നാം ഭാഗത്തിൽ വരുണിന്റെ മൃതശരീരം പോലീസ് സ്റ്റേഷന്റെ അടിയിൽ മറവു ചെയ്ത ജോർജ് കുട്ടി ഇക്കുറി പോലീസ് പിടിയിലാവുമോ എന്നതാണ് ഏവരും ആകാക്ഷയോടെ ഒറ്റുനോക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ദൃശ്യം 2' ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് ദൃശ്യം ഒന്നാം ഭാഗം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.