Ghibli ഗ്രാന്റ് സ്ലാട്ടണ്‍ ; ലോകം മുഴുവന്‍ തരംഗമായ ജിബിലി ട്രെന്‍ഡിന് തുടക്കം കുറിച്ച ചിത്രം പങ്കുവെച്ച സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍

Last Updated:

സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഗ്രാന്റ് സ്ലാട്ടണ്‍ ആണ് ജിബിലി ട്രെന്‍ഡിനെ കൂടുതല്‍ ജനപ്രിയമാക്കിയത്

News18
News18
സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ജിബിലി. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി-4o പുറത്തിറക്കിയ ഫീച്ചര്‍ അതിവേഗമാണ് ലോകം മുഴുവന്‍ ട്രെന്‍ഡ് ആയത്. ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍ എക്‌സിലെ തന്റെ പ്രൊഫൈല്‍ ചിത്രം ജിബിലി സ്റ്റൈലിലേക്ക് മാറ്റിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡിന് തുടക്കമായത്.
ഉപയോക്താക്കള്‍ തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള ഫോട്ടോകള്‍, സിനിമാ കഥാപാത്രങ്ങള്‍ എന്നിവയെല്ലാം ജിബിലി സ്റ്റൈല്‍ പോര്‍ട്രെയ്റ്റുകളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ചു. അതോടെ ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാനും രംഗത്തെത്തി. തന്റെ ടീമിന് വിശ്രമം ആവശ്യമാണെന്നും ഉപയോക്താക്കള്‍ അല്‍പ്പം സാവധാനത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ എങ്ങനെയാണ് ജിബിലി ട്രെന്‍ഡ് വ്യാപകമായത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഗ്രാന്റ് സ്ലാട്ടണ്‍ ആണ് ജിബിലി ട്രെന്‍ഡിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. ഓപ്പണ്‍ എഐ തങ്ങളുടെ ഇമേജ് ജനറേറ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെ സ്ലാട്ടണ്‍ തന്റെ ഭാര്യയും വളര്‍ത്തുനായയും ഉള്‍പ്പെടുന്ന ഒരു ജിബിലി സ്റ്റൈല്‍ ചിത്രം എക്‌സില്‍ പങ്കുവെച്ചു.
advertisement
അധികം വൈകാതെ തന്നെ സ്ലാട്ടന്റെ ജിബിലി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിസിനസ് ഇന്‍സൈഡറിലും ഇതേപ്പറ്റി ലേഖനങ്ങള്‍ വന്നു. ലക്ഷക്കണക്കിന് പേരാണ് സ്ലാട്ടന്റെ ജിബിലി സ്റ്റൈല്‍ അനുകരിച്ച് രംഗത്തെത്തിയത്. നിരവധി പേരാണ് സ്ലാട്ടന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
''നിങ്ങള്‍ പുതിയൊരു ട്രെന്‍ഡിന് തുടക്കമിട്ടു,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു. ''ഗ്രാന്റ് എനിക്ക് പരിചയമുള്ള എല്ലാവരും ജിബിലി അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്,'' മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
ഇതുവരെ 50 ദശലക്ഷത്തോളം പേരാണ് സ്ലാട്ടന്റെ പോസ്റ്റ് കണ്ടത്. 45,000ലധികം ലൈക്കുകളും ഇദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചു. എന്നാല്‍ ജിബിലി സ്റ്റൈലിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. കലാകാരന്‍മാരുടെ അധ്വാനത്തെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് നിരവധി പേര്‍ പറഞ്ഞു.
അതേസമയം തുടക്കത്തില്‍ ചാറ്റ് ജിപിടിയുടെ പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേണ്ടി പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ സൗജന്യ ഉപയോക്താക്കള്‍ക്ക് പരിമിതമായ സേവനം മാത്രമെ ലഭിക്കുകയുള്ളുവെന്ന് ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ghibli ഗ്രാന്റ് സ്ലാട്ടണ്‍ ; ലോകം മുഴുവന്‍ തരംഗമായ ജിബിലി ട്രെന്‍ഡിന് തുടക്കം കുറിച്ച ചിത്രം പങ്കുവെച്ച സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement