Gopi Sundar | 'മയോനി നീ എന്റെ ജീവിതം രസകരമാക്കുന്നു'; കൂട്ടുകാരിയോട് ഗോപി സുന്ദർ
- Published by:Sneha Reghu
- news18-malayalam
Last Updated:
മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം മണിക്കൂറുകൾക്കകമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്
സോഷ്യൽമീഡിയയിലൂടെ പതിവായി വിവാദങ്ങൾ നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. താരത്തിന്റെ സ്വകാര്യ ജീവിതമാണ് എപ്പോഴും വിവാദങ്ങൾക്കുള്ള കാരണം. ഗോപിയുടെ ഏറ്റവും അടുത്ത സുഹൃത്തായ മയോനിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുമ്പോഴൊക്കെയും ഏറെ ചർച്ചയാകാറുണ്ട്.
മയോനിയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയിരിക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. പ്രിയയോടു ചേർന്നു നിന്നു വർത്തമാനം പറയുന്നതിനിടെ പകർത്തിയ ചിത്രമാണിത്. 'നീ എന്റെ ജീവിതം രസകരമാക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം സ്റ്റോറിയാക്കിയത്.
ഈ ചിത്രം മയോനി റീ ഷെയർ ചെയ്തിട്ടുമുണ്ട്. ‘നിങ്ങൾ കൂടുതൽ മാന്ത്രികത അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്റ്റോറി മയോനി ഷെയർ ചെയ്തത്. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം മണിക്കൂറുകൾക്കകമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്.
അമ്മയുടെ മരണശേഷം ഗോപി സുന്ദർ കുറച്ചു നാളുകൾ സംഗീതത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു. അതിനു ശേഷം ഗോപി വീണ്ടും സജീവമായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് പുത്തൂരിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ ഗോപി സുന്ദർ പങ്കുവച്ചിരുന്നു. വേദിയിൽ ഗോപിക്കൊപ്പം മയോനിയും പ്രകടനം നടത്താൻ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ ലൈവ് പരിപാടിയാണെന്നും അതിന് അവസരം നൽകിയതിനു ഗോപി സുന്ദറിനോടു നന്ദി പറയുകയാണെന്നും മയോനി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
advertisement
മയോനി ആരെന്നുള്ള ചോദ്യത്തിന് ഒരുപാട് കാലം അവർ ഒരു ആർട്ടിസ്റ്റ് മാത്രമാണ് എന്നായിരുന്നു വിവരം. എന്നാൽ, ഇപ്പോൾ ഇൻസ്റ്റഗ്രാം ബയോയിലൂടെ താനൊരു ഗായികയും, നർത്തകിയും, പെർഫോമറും ആണെന്ന് പ്രിയ നായർ വിശേഷിപ്പിച്ചു കഴിഞ്ഞു. 'താനാരാ' എന്ന സിനിമയിലാണ് പ്രിയ നായർ പിന്നണി ഗായികയായി മലയാള സിനിമയിൽ വന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 02, 2025 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Gopi Sundar | 'മയോനി നീ എന്റെ ജീവിതം രസകരമാക്കുന്നു'; കൂട്ടുകാരിയോട് ഗോപി സുന്ദർ