'അമ്മ എങ്ങും പോയിട്ടില്ല, എപ്പോഴും എന്റെ ശക്തിയും വഴി കാട്ടിയും'; അമ്മയുടെ വിയോഗത്തിൽ കുറിപ്പുമായി ഗോപി സുന്ദർ
- Published by:Sneha Reghu
- news18-malayalam
Last Updated:
തൃശൂരിൽ വച്ചായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം
അമ്മയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. അമ്മ എപ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്നാണ് ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്.
'അമ്മ നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങൾ എനിക്ക് പകർന്നുതന്ന സ്നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോ ചുവടുകളിലും നിങ്ങൾ ജീവിക്കുന്നു.
നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. പക്ഷേ, നിങ്ങൾ എന്നോടൊപ്പം ഉണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങൾ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴി കാട്ടിയുമാകും.'- ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
advertisement
നിരവധി പേർ ഗോപി സുന്ദറിന്റെ കുറിപ്പിൽ കമന്റ് രേഖപ്പെടുത്തിയിയിട്ടുണ്ട്. 'അമ്മ' പ്രണാമം എന്ന തരത്തിലെ കമന്റാണ് അമൃത സുരേഷ് രേഖപ്പെടുത്തിയത്.
തൃശൂരിൽ വച്ചായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. 65 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭർത്താവ് സുരേഷ് ബാബു, മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 30, 2025 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അമ്മ എങ്ങും പോയിട്ടില്ല, എപ്പോഴും എന്റെ ശക്തിയും വഴി കാട്ടിയും'; അമ്മയുടെ വിയോഗത്തിൽ കുറിപ്പുമായി ഗോപി സുന്ദർ