advertisement

ഹനുമാൻ കൈൻഡ്: മലപ്പുറത്ത് നിന്നും ഒറ്റ ട്രാക്കിലൂടെ ലോകത്തെ ഞെട്ടിച്ച റാപ്പർ

Last Updated:

ഈ ഹനുമാൻ കൈൻഡ് ഒരു ഇന്ത്യക്കാരനും കേരളത്തിലെ മലപ്പുറം സ്വദേശിയുമാണെന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ മറ്റൊരു ഞെട്ടലുണ്ടാക്കിയത്

കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ചോദ്യമാണ് ആരാണ് ഈ ഹനുമാൻ? ഒറ്റ ട്രാക്കിലൂടെ ലോകത്തെ മൊത്തം ഞെട്ടിച്ച മലപ്പുറംകാരനാണ് ഇപ്പോൾ ആഗോളതലത്തിൽ സെൻസേഷണൽ ആയിക്കൊണ്ടിരിക്കുന്നത്. ഐഷോസ്‌പീഡ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ സ്‌ട്രീമറായ ഡാരൻ വാട്‌കിന്‍സ് ജൂനിയറെ അത്ര പെട്ടെന്ന് ആളുകള്‍ തിരിച്ചറിയണം എന്നില്ല. പക്ഷെ യൂട്യൂബിൽ ഏറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ സ്ട്രീമർ സ്‌പീഡിനെ എല്ലാവരും അറിയും.
എന്നാൽ ഐഷോസ്‌പീഡ് അടക്കം ഉള്ളവരെ ഞെട്ടിച്ച പ്രകടനമാണ് ഹനുമാൻ കൈന്‍ഡിന്‍റേത്. അതേസമയം തന്നെ ഈ ഹനുമാൻ കൈൻഡ് ഒരു ഇന്ത്യക്കാരനും മലയാളിയുമാണെന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ മറ്റൊരു ഞെട്ടലുണ്ടാക്കിയത്. കേരളത്തിലെ മലപ്പുറം ജില്ലക്കാരനാണ് ഈ വൈറൽ ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാട്ട്.
ഹനുമാൻ കൈന്‍ഡിന്‍റെ ആക്‌സന്‍റ് അവിശ്വസനീയമെന്നാണ് വിദേശികളുടെ മാരത്തൺ യൂട്യൂബ് റിയാക്ഷൻ. ജൂലൈ 10ന് റിലീസായ 'ബിഗ് ഡൗഗ്‌സ്‌' എന്ന മ്യൂസിക്കൽ ആൽബത്തിന്‍റെ യൂട്യൂബ് വ്യൂസ് അതിശയിപ്പിക്കുന്നതായിരുന്നു. ഒരേസമയം നിരവധി പേർ ഇത് ആവർത്തിച്ച് കാണുകയും ചെയ്തതോടെ യൂട്യൂബിന്‍റെ വ്യൂവേഴ്‌സ്‌ കൗണ്ട് കൺഫ്യൂസ്‌ഡായി പ്രവർത്തനം പോലും നിലച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹനുമാൻ കൈൻഡ്: മലപ്പുറത്ത് നിന്നും ഒറ്റ ട്രാക്കിലൂടെ ലോകത്തെ ഞെട്ടിച്ച റാപ്പർ
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement