advertisement

പരസ്ത്രീ ബന്ധം അറിഞ്ഞിട്ടും നടനെ ഉപേക്ഷിക്കാത്ത ഭാര്യ പ്രിയ; 15 വർഷം കൊണ്ട് മനസുമാറിയ ഭർത്താവ്

Last Updated:
അവൾ എന്റെ ഭാര്യയെന്ന് തിരിച്ചറിയാൻ ഞാൻ 15 വർഷത്തോളം എടുത്തു. അതിനു മുൻപ് വരെ അവൾ എന്റെ കുട്ടികളുടെ അമ്മയും, എനിക്കായി പാചകം ചെയ്യുന്നവളും, എന്റെ വീട് നോക്കിനടത്തിയവളും ആയിരുന്നു
1/6
നടനും ഗായകനും എഴുത്തുകാരനുമായ പീയുഷ് മിശ്ര (Piyush Mishra) അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വൈകാരികമായ അകൽച്ചയെ പറ്റിയും വിശ്വാസവഞ്ചനയെ കുറിച്ചും അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ വൈറലായി മാറുന്നു. 'തുമാരി ആഖത് ക്യാ ഹേ' എന്ന ഓർമക്കുറിപ്പിൽ ബന്ധങ്ങളെ കുറിച്ചുള്ള തന്റെ ധാരണ എങ്ങനെ കാലവും ആത്മപരിശോധനയും വഴി മെച്ചപ്പെട്ടു എന്ന് പീയുഷ്. വർഷങ്ങളോളം ഭർത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞിട്ടു പോലും ഭാര്യ പ്രിയ തന്നെ ഉപേക്ഷിക്കാതെ കൂടെ ഉണ്ടായതിനെ കുറിച്ചും അദ്ദേഹം വിശദമാക്കുന്നു
നടനും ഗായകനും എഴുത്തുകാരനുമായ പീയുഷ് മിശ്ര (Piyush Mishra) അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വൈകാരികമായ അകൽച്ചയെ പറ്റിയും വിശ്വാസവഞ്ചനയെ കുറിച്ചും അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ വൈറലായി മാറുന്നു. 'തുമാരി ആഖത് ക്യാ ഹേ' എന്ന ഓർമക്കുറിപ്പിൽ ബന്ധങ്ങളെ കുറിച്ചുള്ള തന്റെ ധാരണ എങ്ങനെ കാലവും ആത്മപരിശോധനയും വഴി മെച്ചപ്പെട്ടു എന്ന് പീയുഷ്. വർഷങ്ങളോളം ഭർത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞിട്ടു പോലും ഭാര്യ പ്രിയ തന്നെ ഉപേക്ഷിക്കാതെ കൂടെ ഉണ്ടായതിനെ കുറിച്ചും അദ്ദേഹം വിശദമാക്കുന്നു
advertisement
2/6
ഇന്ന് ഞാനൊരു നല്ല ഭർത്താവാണ് : അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഒരു പങ്കാളി എങ്ങനെയാവണമോ, അങ്ങനെയൊരാൾ അല്ലായിരുന്നു താനെന്ന് പീയുഷ് മിശ്ര.
ഇന്ന് ഞാനൊരു നല്ല ഭർത്താവാണ് : അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഒരു പങ്കാളി എങ്ങനെയാവണമോ, അങ്ങനെയൊരാൾ അല്ലായിരുന്നു താനെന്ന് പീയുഷ് മിശ്ര. "ഇപ്പോൾ ഞാനൊരു നല്ല ഭർത്താവാണ്, മുൻപ് അല്ലായിരുന്നു. അന്ന് ഞാൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. വിവാഹത്തിൽ ഏറെ ഉത്തരവാദിത്തം ആവശ്യമുണ്ട്." യൗവ്വനകാലങ്ങളിൽ സ്നേഹം എന്നാൽ മനസ്സിൽ തോന്നുന്നത്പോലെയായിരുന്നു എന്ന് പീയുഷ്. കാലം കഴിയുംതോറും, സ്നേഹം എന്നാൽ ഒരു തുണയുണ്ടാവുകയും, ഒന്നിച്ചു വയസാവുകയും ചെയ്യുക എന്നാണ് (തുടർന്ന് വായിക്കുക)
advertisement
3/6
വൈകിവന്ന തിരിച്ചറിവ്: തന്റെ വിവാഹത്തെ അംഗീകരിക്കാൻ എത്ര വർഷങ്ങൾ വേണ്ടിവന്നു എന്നതിനെക്കുറിച്ചും പീയുഷ് മിശ്ര വ്യക്തമാക്കുന്നു.
വൈകിവന്ന തിരിച്ചറിവ്: തന്റെ വിവാഹത്തെ അംഗീകരിക്കാൻ എത്ര വർഷങ്ങൾ വേണ്ടിവന്നു എന്നതിനെക്കുറിച്ചും പീയുഷ് മിശ്ര വ്യക്തമാക്കുന്നു. "അവൾ എന്റെ ഭാര്യയെന്ന് തിരിച്ചറിയാൻ ഞാൻ 15 വർഷത്തോളം എടുത്തു. അതിനു മുൻപ് വരെ അവൾ എന്റെ കുട്ടികളുടെ അമ്മയും, എനിക്കായി പാചകം ചെയ്യുന്നവളും, എന്റെ വീട് നോക്കിനടത്തിയവളും ആയിരുന്നു. അതിന് പുറത്തൊരു വികാരം എനിക്ക് ഭാര്യയുമായി ഇല്ലായിരുന്നു." ഒരുകാലത്ത് താൻ വൈകാരികമായി അവളിൽ നിന്നും അകന്ന അവസ്ഥയിലായിരുന്നു. വിപാസന പരിശീലിക്കാൻ ആരംഭിച്ചതില്പിന്നെയാണ് വൈകാരികമായ തിരിച്ചറിവും സഹാനുഭൂതിയും ഞാൻ മനസിലാക്കിയത്
advertisement
4/6
ഭാര്യയുടെ അർപ്പണബോധം: ഭാര്യ പ്രിയയുടെ കരുത്തും സഹിഷ്ണുതയും മാത്രമാണ് ഈ ബന്ധം തുടർന്ന് പോകാൻ കാരണമെന്ന് പീയുഷ് മിശ്ര.
ഭാര്യയുടെ അർപ്പണബോധം: ഭാര്യ പ്രിയയുടെ കരുത്തും സഹിഷ്ണുതയും മാത്രമാണ് ഈ ബന്ധം തുടർന്ന് പോകാൻ കാരണമെന്ന് പീയുഷ് മിശ്ര. "അവൾ എന്നെ സ്നേഹിക്കുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് എന്നെ വിവാഹം ചെയ്യാൻ വീടുപേക്ഷിച്ച് വന്നവളാണവൾ. ഒരിക്കലും എന്നെ വിട്ടുപോകില്ല എന്ന് പറഞ്ഞതും അവളാണ്. അവളുടെ മഹത്വമാണ് എന്റെ കൂടെയുണ്ടായിരുന്നത്. ഇന്ന് ഞാൻ അത് മനസിലാക്കുന്നു. ഞാൻ ഭാഗ്യവാനാണ്," പീയുഷ് പറയുന്നു
advertisement
5/6
തെറ്റുകളിൽ നിന്നും പുറത്തേക്ക്: വിവാഹേതര ബന്ധങ്ങൾ ഉൾപ്പെടെ സകലതും ഒരിക്കൽ ഭാര്യയോട് പീയുഷ് മിശ്ര തുറന്നു പറഞ്ഞു.
തെറ്റുകളിൽ നിന്നും പുറത്തേക്ക്: വിവാഹേതര ബന്ധങ്ങൾ ഉൾപ്പെടെ സകലതും ഒരിക്കൽ ഭാര്യയോട് പീയുഷ് മിശ്ര തുറന്നു പറഞ്ഞു. "എന്റെ തെറ്റുകൾ മനസ്സിലാക്കിയതും, ഞാൻ അവളോട് എല്ലാം പറഞ്ഞു. ഞങ്ങൾ രണ്ടുപേരും പൊട്ടിക്കരഞ്ഞു. പരസ്പരം കെട്ടിപ്പുണർന്നു. അതിനു ശേഷം എന്തോ ഒരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി," തന്റെ ജീവിതത്തിലെ വഴിത്തിരിവായ സന്ദർഭത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ഈ സംഭാഷണം തങ്ങളുടെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ അനുവദിച്ചതായി പീയുഷ് മിശ്ര. മുന്നോട്ടുള്ള ജീവിതം സത്യസന്ധമായി കൊണ്ടുപോകാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു
advertisement
6/6
സുഖപ്പെടലിന്റെ യാത്രയിൽ ഒന്നിച്ച്‌: താനും ഭാര്യ പ്രിയയും ആ നാളുകളിൽ വ്യക്തിഗത പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു എന്ന് പീയുഷ് മിശ്ര.
സുഖപ്പെടലിന്റെ യാത്രയിൽ ഒന്നിച്ച്‌: താനും ഭാര്യ പ്രിയയും ആ നാളുകളിൽ വ്യക്തിഗത പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു എന്ന് പീയുഷ് മിശ്ര. "അത് എന്നെക്കുറിച്ച് മാത്രമായിരുന്നില്ല. ഞങ്ങൾ രണ്ടുപേർക്കും ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്തേണ്ടിയിരുന്നു. ഞങ്ങൾ അത്രയും കാലം ഉള്ളിൽ ഒതുക്കിയതെല്ലാം തുറന്നു പറയാൻ ഞങ്ങൾക്ക് വർഷങ്ങൾ വേണ്ടിവന്നു. അദ്ദേഹത്തെ സംബന്ധിച്ച്, അഞ്ചു മുതൽ ആറ് വർഷം വരെ എടുത്താണ് അദ്ദേഹം സത്യം തുടർന്ന് പറയാനുള്ള മാനസികാവസ്ഥയിലെത്തിയത്. ഒരിക്കൽ അങ്ങനെ ചെയ്തതും, ബന്ധം കൂടുതൽ ദൃഢത കൈവരിച്ചു. 1995ലായിരുന്നു പീയുഷ് മിശ്ര ആർക്കിടെക്റ്റ് ആയ പ്രിയ നാരായണനെ വിവാഹം ചെയ്തത്. ഇവർക്ക് രണ്ടാണ്മക്കളുണ്ട്
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement