'ആ നടന്മാർ എന്നെ ആട്ടിപായിച്ചിട്ടുണ്ട്, എന്നോട് മോശമായി പെരുമാറി'; നേരിട്ട അവഗണനയെ കുറിച്ച് തുറന്നുപറഞ്ഞ് രൺബീർ കപൂർ
- Published by:SIBILI S
- news18-malayalam
Last Updated:
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ നേരിട്ടുള്ള അവഗണനകളെ കുറിച്ച് മനസുതുറക്കുകയാണ് രൺബീർ കപൂർ
ബോളിവുഡ് നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള താരമാണ് രൺബീർ സിംഗ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാമായണത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഈ മാസം രണ്ടിന് പുറത്തിറങ്ങിയിരുന്നു. പുറത്തെത്തി നിമിഷങ്ങൾക്കകം തന്നെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സിനിമയിൽ വരുന്നതിന് മുമ്പ് താൻ നേരിട്ടുള്ള അവഗണനകളെ കുറിച്ച് മനസുതുറക്കുകയാണ് രൺബീർ കപൂർ.
advertisement
advertisement
സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. കഴിഞ്ഞ 35 വർഷമായി ദിവസവും ഒരു സിനിമ വീതം കാണാറുണ്ട്. വിദേശത്തേക്ക് പോയപ്പോൾ ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓട്ടോഗ്രാഫിനായി പോയപ്പോൾ ഹോളിവുഡ് നടിയായ നറ്റാലി പോർട്ട്മാൻ എന്നെ അകറ്റിനിർത്തി. ക്വന്റിൻ ടാരന്റിനോ എന്നോട് മോശമായി പെരുമാറി. അൽ പസീനോയിൽ നിന്നുണ്ടായത് വ്യത്യസ്ത അനുഭവമായിരുന്നു. അന്ന് ഞാൻ വിദ്യാർത്ഥിയായിരുന്നു. അൽ പസീനോയെ കാണാൻ മൂന്ന് മണിക്കൂർ കാത്തുനിന്നു. പക്ഷേ കാണാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement








