'മരിച്ച് 45 മിനുട്ട് കഴിഞ്ഞ് എഴുന്നേറ്റു'; മരണം വരെ പോയി മടങ്ങിയെത്തിയ യുവാവിന്റെ കഥ

Last Updated:

മരണത്തിന്റെ വാതിലിൽ കാത്ത് നിന്നെങ്കിലും നാപിൻസ്കിക്ക് മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടില്ല.

45 മിനുട്ടോളം ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുക. മരിച്ചെന്ന് ഉറപ്പിച്ച് ചുറ്റുമുള്ളവർ മറ്റു കാര്യങ്ങളിലേക്ക് കടക്കുമ്പോൾ, ഒന്നും സംഭവിക്കാത്ത മട്ടിൽ കണ്ണ് തുറക്കുക. മൗണ്ട് റെയ്നറിൽ എത്തിയ സഞ്ചാരിയാണ് മരണം കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
45 വയസ്സുള്ള മൈക്കൾ നാപിൻസ്കി കഴിഞ്ഞ നവംബർ 7 ന് സുഹൃത്തിനൊപ്പം യുഎസ് നാഷണൽ പാർക്കിൽ സ്നോ ഹൈക്കിങ്ങിന് എത്തിയത്. റെയ്നർ പർവതനിരിയിലൂടെ ഹൈക്കിങ് തുടരുന്നതിനിടയിൽ സുഹൃത്തും നാപിൻസ്കിയും രണ്ട് വഴിയിൽ പരസ്പരം കാണാതായി. ഹൈക്കിങ്ങിനൊടുവിൽ സുഹൃത്തിനെ കണ്ടെത്താമെന്ന വിശ്വാസത്തിൽ നാപിൻസ്കി യാത്ര തുടർന്നു.
You may also like:Kerala Rain Alert | ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
എന്നാൽ പെട്ടെന്നാണ് കാലാവസ്ഥ മാറിയത് ചുറ്റുമുള്ളതൊന്നും കാണാനാകാത്ത തരത്തിൽ മഞ്ഞുമൂടി. വൈകുന്നേരമായിട്ടും നാപിൻസിക്ക് റിപ്പോർട്ടിങ് പോയിന്റിൽ എത്താൻ കഴിഞ്ഞില്ല. നാപിൻസ്കി തിരിച്ചെത്തിയില്ലെന്ന് സുഹൃത്ത് അധികൃതരെ വിവരം അറിയിച്ചു.
advertisement
പിന്നീട് ഹെലികോപ്റ്ററിന്റെ സഹായമടക്കം ഉപയോഗിച്ച് ഏറെ നേരം തിരച്ചിൽ നടത്തിയാണ് അവശനായ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുന്നത്. ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് സിയാറ്റിലുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് പൾസ് ഉണ്ടായിരുന്നെങ്കിലും അൽപ്പം കഴിഞ്ഞപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം നില‍യ്ക്കുകയായിരുന്നു.
ഇതിനിടയിൽ ഡോക്ടർമാർ പിസിആർ നൽകിയെങ്കിലും മാറ്റമൊന്നും കണ്ടില്ല. ഹൃദയം നിലച്ച് 45 മിനുട്ടോളം നാപിൻസ്കി ചലനമില്ലാതെ കിടന്നു. അദ്ദേഹം മരിച്ചെന്ന് പലരും വിശ്വസിച്ചു തുടങ്ങി. എന്നാൽ പതിയെ നാപിൻസ്കിയുടെ ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി. മരണത്തിന്റെ വാതിലിൽ കാത്ത് നിന്നെങ്കിലും നാപിൻസ്കിക്ക് മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടില്ല.
advertisement
രണ്ട് ദിവസം മുമ്പാണ് നാപിൻസ്കി ആശുപത്രി കിടക്കയിൽ നിന്ന് കണ്ണ് തുറന്നത്. മരണത്തിന്റെ വാതിൽപടിയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി വന്നതിന്റെ സന്തോഷമാണോ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെയുള്ള ഞെട്ടലാണോ എന്നറിയില്ല നാപിൻസ്കി ഏറെ നേരം കരഞ്ഞെന്ന് അദ്ദേഹത്തെ പരിചരിച്ച നഴ്സ് പറയുന്നു. മരണത്തിന് വിട്ടുനൽകാതെ ഒരു ജീവൻ അപ്രതീക്ഷിതമായി ഒരു ജീവൻ തിരികെ എത്തിക്കാനായതിന്റെ സന്തോഷത്താൽ അദ്ദേഹത്തെ പരിചരിച്ചവരും കരഞ്ഞുവെന്നും നഴ്സ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മരിച്ച് 45 മിനുട്ട് കഴിഞ്ഞ് എഴുന്നേറ്റു'; മരണം വരെ പോയി മടങ്ങിയെത്തിയ യുവാവിന്റെ കഥ
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement