രാജാവിന് സിംഹാസനം വേണോ? പഴയ കസേരയുടെ പറ്റു തീർക്കൂ; സുലു രാജാവിനോട് ഇന്ത്യൻ വംശജൻ

Last Updated:

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള പരമ്പരാഗത രാജവംശത്തിന്റെ തലവനാണ് മിസുസുലു. പുതിയ രാജാവിനായി അപൂർവമായ മരത്തിന്റെ തടിയിലുള്ള സിംഹാസനത്തിനാണ് രാജകുടുംബം ഓർ‌ഡർ നൽകിയതെന്ന് ഫർണിച്ചർ നിർമാതാവായ രാജീവ് സിംഗ് പറഞ്ഞു

photo- facebook
photo- facebook
സുലു (Zulu) രാജാവിനുള്ള രണ്ട് സിംഹാസനങ്ങൾ നിർമിക്കാനുള്ള ഓർഡർ സ്വീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജനായ ഒരു ഫർണീച്ചർ നിർമാതാവ്. സുലു രാജാവായ മിസുസുലു കാ സ്വെലിത്തിനിക്ക് (Misuzulu ka Zwelithini) അപൂർവമായ തംബോട്ടി തടി കൊണ്ടുള്ള സിംഹാസനങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ടാണ് രാജകുടുംബത്തിലെ ഉദ്യോ​ഗസ്ഥർ ഇദ്ദേഹത്തെ സമീപിച്ചത്. ശനിയാഴ്ചയാണ് 48 കാരനായ മിസുസുലുവിനെ സുലു രാജാവായി ദക്ഷിണാഫ്രിക്കൻ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്. സുലുവിൽ 1971 ന് ശേഷമുള്ള ആദ്യ കിരീടധാരണമാണിത്.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള പരമ്പരാഗത രാജവംശത്തിന്റെ തലവനാണ് മിസുസുലു. പുതിയ രാജാവിനായി അപൂർവമായ മരത്തിന്റെ തടിയിലുള്ള സിംഹാസനത്തിനാണ് രാജകുടുംബം ഓർ‌ഡർ നൽകിയതെന്ന് ഫർണിച്ചർ നിർമാതാവായ രാജീവ് സിംഗ് പറഞ്ഞു. എന്നാൽ മിസിസുലുവിന്റെ പിതാവും സുലുവിലെ മുൻപത്തെ രാജാവുമായിരുന്ന ഗുഡ്‌വിൽ സ്വെലിത്തിനിക്കായി താൻ നിർമിച്ച, ഏകദേശം 453,710 രൂപ വിലമതിക്കുന്ന തംബോട്ടി ഫർണീച്ചറുകൾക്കുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതു ലഭിച്ചാലേ ഈ ഓർഡർ ഏറ്റെടുക്കുകയുള്ളൂ എന്നും രാജീവ് സിംഗ് പറഞ്ഞു.
advertisement
ഏഴ് വർഷം മുൻപാണ് മിസിസുലുവിന്റെ പിതാവ് ഗുഡ്‌വിൽ സ്വെലിത്തിനിക്കായി സിംഹാസനവും മറ്റു ഫർണീച്ചറുകളും നിർമിച്ചത്. എന്നാൽ പണം നൽകുമെന്ന വാ​ഗ്ദാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും രാജീവ് സിം​ഗ് പറയുന്നു. ''ഇതുവരെ രാജകുടുംബത്തിൽ നിന്നും പണം ലഭിച്ചിട്ടില്ല. അതിൽ ഞാൻ നിരാശനാണ്. സിംഹാംസനം നിർമിക്കാനായി അവർ വീണ്ടും ഞങ്ങളെ സമീപിച്ചു. അപ്പോൾ കുടിശികയുള്ള പണത്തെക്കുറിച്ച് ഞാൻ രാജകുടുംബത്തിന്റെ പ്രതിനിധിയെ ഓർമിപ്പിച്ചു. അതേക്കുറിച്ച് അന്വേഷിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ പിന്നീട് യാതൊരു വിവരങ്ങളും ലഭിച്ചില്ല'', സിംഗ് സൺഡേ ടൈംസിനോട് പറഞ്ഞു.
advertisement
"അതേ ഓഫീസിൽ നിന്നാണ് വീണ്ടും സിംഹാസനം നിർമിക്കാനുള്ള ഓർഡർ ലഭിച്ചത്. ഈ ഓർഡർ ഏറ്റെടുത്താലും പണം ലഭിക്കുമെന്ന് ഞങ്ങൾ എങ്ങനെ ഉറപ്പിക്കും? നിങ്ങൾ രാജാവായിരിക്കാം. പക്ഷേ, വാങ്ങുന്ന സാധനങ്ങൾക്കുള്ള പണം നൽകണം", സിംഗ് പറഞ്ഞു.
രണ്ട് സിംഹാസനങ്ങൾ, രാജകീയ മേശ, സ്വെലിത്തിനിയുടെ ഏഴ് ഭാര്യമാർക്കുമുള്ള സിംഹാസനങ്ങൾ, അവരുടെ ഹാൻഡ്‌ബാഗുകൾ വെയ്ക്കാനുള്ള പത്തു മേശകൾ എന്നിവയെല്ലാം താൻ നിർമിച്ചു നൽകിയതായും ഒന്നിന്റെയും പണം നൽകിയിട്ടില്ലെന്നും സിം​ഗ് പറയുന്നു. രാജീവ് സിം​ഗിന് നൽകാനുള്ള പണത്തെക്കുറിച്ചറിയാൻ സൺഡേ ടൈംസ് രാജകുടുംബത്തിന്റെ വക്താക്കളെ സമീപിച്ചെങ്കിലും ഇതേക്കുറിച്ച് അവർ പ്രതികരിച്ചില്ല.
advertisement
എലിസബത്ത് രാജ്ഞിക്കായി സിംഗ് തടിയിൽ തീർത്ത ഒരു ആഭരണപ്പെട്ടി നൽകിയിട്ടുണ്ട്. ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹത്തിലും എൺപതുകാരനായ രാജീവ് സിം​ഗ് പങ്കെടുത്തിട്ടുണ്ട്. അന്ന് ഡയാന രാജകുമാരിക്കും ഒരു ആഭരണ പെട്ടി സമ്മാനിച്ചിരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമാരായ നെൽസൺ മണ്ടേലയ്ക്കും താബോ എംബെക്കിയ്ക്കും അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന റൊണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് എന്നിവർക്കും അദ്ദേഹം തന്റെ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ കരകൗശല വസ്തുക്കൾ സമ്മാനിച്ചിട്ടുണ്ട്. 1,200 വർഷം വരെ പഴക്കമുള്ള താംബോട്ടി മരങ്ങളുടെ തടിയിൽ നിന്നാണ് സിം​ഗ് മിക്ക ഫർണീച്ചറുകളും ഉണ്ടാക്കുന്നത്. ഈ തടിയുടെ സുഗന്ധം വർഷങ്ങളോളം നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
advertisement
രാജീവ് സിം​ഗിന്റെ പിതാവ് കുബേർ ഈദേവ് സിംഗ്, നിരവധി രാഷ്ട്രത്തലവന്മാർക്കും മറ്റ് സെലിബ്രിറ്റികൾക്കും സമ്മാനിച്ച തംബോട്ടി ഫർണിച്ചറുകൾ ആ​ഗോള പ്രശസ്തമാണ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാജാവിന് സിംഹാസനം വേണോ? പഴയ കസേരയുടെ പറ്റു തീർക്കൂ; സുലു രാജാവിനോട് ഇന്ത്യൻ വംശജൻ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement