വധശിക്ഷയ്ക്ക് മുൻപ് തടവുകാരന്റെ അവസാന ആഗ്രഹം കേട്ട് അമ്പരന്ന് ജയിൽ ഉദ്യോഗസ്ഥർ
- Published by:Rajesh V
- trending desk
Last Updated:
ജയിലിന്റെ കാന്റീനിൽ ബാക്കി വന്ന ഭക്ഷണം നൽകിയാൽ മതി എന്നായിരുന്നു തടവുകാരൻ പറഞ്ഞത്
വധശിക്ഷ നടപ്പിലാക്കുന്നതിനു മുൻപ് തടവുകാരുടെ അവസാന ആഗ്രഹം എന്താണെന്ന് ഉദ്യോഗസ്ഥർ ചോദിക്കുന്ന പതിവ് പല സിനിമകളിലും നാം കണ്ടിട്ടുള്ളതാണ്. പ്രത്യേകിച്ച് മരിക്കുന്നതിനു മുൻപ് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ആവശ്യപ്പെടാനുള്ള അവസരവും നൽകാറുണ്ട്. ഇത്തരത്തിൽ അടുത്തിടെ യുഎസിലെ ഒരു തടവുകാരന്റെ അവസാന ആഗ്രഹം കേട്ട് ജയിൽ ഉദ്യോഗസ്ഥർ തന്നെ അമ്പരന്നു പോയി. മുൻപ് ഒരു ഗാങ് മെമ്പറായിരുന്ന മൈക്കൽ ഡിവെയ്ൻ സ്മിത്ത് എന്നയാൾ ഇരട്ടക്കൊലപാതക കുറ്റത്തിന് ജയിലിൽ കഴിയുകയായിരുന്നു. 2002ൽ ഇയാൾ രണ്ട് സ്ത്രീകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.
എന്നാൽ കുറ്റകൃത്യം ചെയ്യുമ്പോൾ മൈക്കൽ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 41 കാരനായ ഇയാൾ കഴിഞ്ഞ 20 വർഷമായി ജയിലിൽ കഴിയുകയാണ്. ഇതിൽ താൻ നിരപരാധിയാണെന്നും ആ സമയത്ത് തനിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും അറസ്റ്റിനിടെ മൈക്കിൾ പറഞ്ഞിരുന്നു. അങ്ങനെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേദിവസം അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവസരം ഉദ്യോഗസ്ഥർ നൽകി.
ഒക്‌ലഹോമ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്ക് ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് അവർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം എപ്പോഴും നൽകാറുണ്ട്. സാധാരണയായി ഇത്തരം ആളുകൾ ചിക്കൻ, മട്ടൺ, പിസ്സ തുടങ്ങിയ വിഭവങ്ങളാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ 20 വർഷമായി ജയിലിലെ ഭക്ഷണം കഴിക്കുന്ന അയാളുടെ ആവശ്യമാണ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. ജയിലിന്റെ കാന്റീനിൽ ബാക്കി വന്ന ഭക്ഷണം നൽകിയാൽ മതി എന്നായിരുന്നു മൈക്കൾ പറഞ്ഞത്. രാവിലെ മിച്ചം വന്ന ഭക്ഷണം പാഴാക്കാതെ കഴിക്കാനായിരുന്നു അയാളുടെ ആഗ്രഹം. ഈ ഭക്ഷണമാണ് അദ്ദേഹം അവസാനമായി കഴിച്ചതും. അതേസമയം താൻ ചെയ്യാത്ത കുറ്റത്തിന് മരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി ഏപ്രിൽ ഒന്നിന് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ മൈക്കൽ തുറന്നു പറഞ്ഞിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 08, 2024 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വധശിക്ഷയ്ക്ക് മുൻപ് തടവുകാരന്റെ അവസാന ആഗ്രഹം കേട്ട് അമ്പരന്ന് ജയിൽ ഉദ്യോഗസ്ഥർ