'ഒന്നും കാണാനും, ഉറങ്ങാനും വയ്യ'; ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായി; നടി ചികിത്സയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
കണ്ണുകൾക്ക് പരിക്കുപറ്റിയതിനാൽ ഒന്നും കാണാൻ വയ്യെന്നും ഉറങ്ങാൻപോലും സാധിക്കുന്നില്ലെന്ന് താരം പറഞ്ഞു.
കോൺടാക്റ്റ് ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായിയെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ദിൽ സേ ദിൽ തക് എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ശ്രദ്ധേയയായ നടി ജാസ്മിൻ ഭാസിൻ. ജൂലൈ 17ന് ഒരു പരിപാടിക്കായി ലെൻസുകൾ ധരിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നും വേദന കൂടി വന്നതോടെ ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിലായെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.
"ജൂലായ് 17ന് ഞാൻ ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു. പരിപാടിയ്ക്കായി തയ്യാറെടുക്കുമ്പോൾ ഞാൻ ലെൻസ് ധരിച്ചു. എന്നാൽ അവ ധരിച്ചതിന് ശേഷം എൻ്റെ കണ്ണുകൾ വേദനിക്കാൻ തുടങ്ങി. വേദന കൂടി കാര്യം വഷളായപ്പോൾ ഒരു ഡോക്ടറെ സമീപിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആ പരിപാടിയി പങ്കെടുക്കാം എന്നു വാക്കു കൊടുത്തതിനാൽ ജോലിയുടെ പ്രതിബദ്ധത മൂലം ആ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ പരിപാടിയിൽ സൺഗ്ലാസ് ധരിച്ചു, എന്നാൽ ക്രമേണ എനിക്കൊന്നും കാണാതായി," ജാസ്മിൻ പറഞ്ഞു.
advertisement
advertisement
"പിന്നീട്, ഞങ്ങൾ ഒരു നേത്രരോഗവിദഗ്ദ്ധൻ്റെ അടുത്തെത്തി. അദ്ദേഹമാണ് എന്റെ കോർണിയയ്ക്ക് കേടുപാടുകൾ സംഭവിച്ച കാര്യം പറഞ്ഞത്. കണ്ണുകൾക്ക് ബാൻഡേജ് ഇട്ടു. അടുത്ത ദിവസം, ഞാൻ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടർന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണിൽ. ഡോക്ടർമാർ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ ഞാൻ സുഖം പ്രാപിക്കണം എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാൻ കഴിയുന്നില്ല. ഞാൻ ഉറങ്ങാൻ പോലും പാടുപെടുകയാണ്," ജാസ്മിൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 21, 2024 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒന്നും കാണാനും, ഉറങ്ങാനും വയ്യ'; ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായി; നടി ചികിത്സയിൽ


