'വിവാഹശേഷം ഭാര്യയും ജോലിയ്ക്ക് പോകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?' സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവാവിന്റെ പോസ്റ്റ്
- Published by:Rajesh V
- trending desk
Last Updated:
സ്ത്രീകളുടെ വിവാഹശേഷമുള്ള ജോലിയെപ്പറ്റിയാണ് പോസ്റ്റിൽ പറയുന്നത്
വിവാഹശേഷം സ്ത്രീകള്‍ ജോലിക്കുപോകുന്നത് വളരെ വിരളമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോക രാജ്യങ്ങളില്‍ എല്ലായിടത്തും ഈ ചിന്താഗതി നിലനിനിന്നിരുന്നുവെങ്കിലും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഈ പ്രവണത വളരെ കൂടുതലായിരുന്നു. എന്നാല്‍ കാലക്രമേണ വിവാഹശേഷം സ്ത്രീകള്‍ ജോലിചെയ്യുന്നത് വിലക്കുന്ന ചിന്താഗതിയില്‍ നിന്നും സമൂഹം വളരെയധികം മാറിയിട്ടുണ്ട്.
പുരുഷന്‍മാരെപ്പോലെ തന്നെ സ്ത്രീകളും വിവാഹശേഷം ജോലിയ്ക്ക് പോകുകയും കുടുംബത്തെ പരിപാലിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഈ ആശയത്തെ പിന്തുണയ്ക്കുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.
റെഡ്ഡിറ്റില്‍ ഒരു യുവാവ് ഷെയര്‍ ചെയ്ത പോസ്റ്റിലാണ് സ്ത്രീകളുടെ വിവാഹശേഷമുള്ള ജോലിയെപ്പറ്റി പറയുന്നത്. പോസ്റ്റില്‍ യുവാവ് താനുമായി പ്രണയത്തിലായ പെണ്‍കുട്ടിയെപ്പറ്റിയാണ് പറയുന്നത്. പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു കഴിഞ്ഞുവെന്നും യുവാവ് പറയുന്നു.
Also Read- മുസ്ലിം വിദ്യാർത്ഥിനി ഭഗവദ് ഗീത ഉറുദുവിലേക്ക് വിവർത്തനം ചെയ്തു; തേടിയെത്തിയത് നിരവധി റെക്കോർഡുകൾ
advertisement
‘കഴിഞ്ഞ ആറുവര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് ഞാന്‍. തുടക്കത്തില്‍ അവള്‍ വളരെ ശുഭാപ്തി വിശ്വാസമുള്ള ജീവിതത്തില്‍ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ അവളുടെ ആഗ്രഹങ്ങളെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ കുടുംബത്തിന് വേണ്ടി തന്റെ എല്ലാ ആഗ്രഹങ്ങളും അവള്‍ വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ അവള്‍ക്ക് പറയത്തക്ക ഒരു സ്വപ്‌നങ്ങളും ഇല്ല. വീട്ടില്‍ തന്നെയിരിക്കാനും ഒരു യാഥാസ്ഥിതിക ഭാര്യയായി തുടരാനുമാണ് അവള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അവള്‍ ആകെ മാറിപ്പോയി. ഇപ്പോള്‍ തങ്ങള്‍ക്കിടയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
advertisement
അതേസമയം തനിക്ക് അനുഭവപ്പെടുന്ന കാര്യങ്ങള്‍ കാമുകിയോട് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ഒരാളുടെ വരുമാനത്തില്‍ കുടുംബം മുന്നോട്ടുപോകുമ്പോള്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞുവെന്നും യുവാവ് പറയുന്നു. പറയുന്ന കാര്യങ്ങള്‍ അവള്‍ക്ക് മനസ്സിലാകുന്നുണ്ട്. എന്നാല്‍ പുറത്തേക്ക് പോയി ഒരു ജോലി കണ്ടെത്താന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന രീതിയിലാണ് അവളുടെ പെരുമാറ്റം. പുതിയ കാര്യങ്ങള്‍ പഠിക്കാനും അവയ്ക്കായി തന്റെ കംഫോര്‍ട്ട് സോണ്‍ പൊളിച്ച് പുറത്ത് കടക്കാനും ആഗ്രഹിക്കുന്നില്ലെന്നാണ് അവളുടെ മറുപടിയെന്ന് യുവാവ് പറയുന്നു.
Also Read- ഇനി IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തലസ്ഥാനത്ത്
advertisement
റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവാവ് തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും ആരെങ്കിലും മികച്ച ഉപദേശം തനിക്ക് നല്‍കണമെന്നും പോസ്റ്റില്‍ യുവാവ് കുറിച്ചു. തന്റെ വിവാഹത്തിന് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളുവെന്നും എങ്ങനെ നവവധുവിന്റെ വീട്ടുകാരോട് ഈ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന് തനിക്ക് അറിയില്ലെന്നും യുവാവ് പറയുന്നു.
യുവാവിന്റെ പോസ്റ്റിന് കമന്റുകളും ഉപദേശങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു; ‘എന്നോട് ക്ഷമിക്കൂ സഹോദരാ. നിങ്ങള്‍ ഈ വിവാഹം കഴിക്കരുത്. ബില്ലുകളും കടങ്ങളും കൂടുന്ന ഒരു ജീവിതമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഇത് നിങ്ങള്‍ക്ക് യോജിച്ച ബന്ധമായിരിക്കില്ല’.
advertisement
ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ പറയുന്നതിനെ തെറ്റായി കാണണ്ട. നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും. വിവാഹത്തിന് മുമ്പ് എനിക്കും ഈ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.’ ഇങ്ങനെയായിരുന്നു ഒരാളുടെ കമന്റ്.
‘അവളറിയാതെ തന്നെ ഒരുതരം ശാക്തീകരണം നടത്തുന്ന സമീപനം സ്വീകരിച്ച് നോക്കൂ. സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയമൊക്കെ പെൺകുട്ടിയ്ക്ക് പറഞ്ഞുകൊടുക്കൂ. ഇനി നിങ്ങള്‍ വളരെ ശാന്തനായ ഒരു വ്യക്തിയാണെങ്കില്‍ എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട് എന്ന രീതിയില്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും,’ മറ്റൊരാള്‍ കമന്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2022 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വിവാഹശേഷം ഭാര്യയും ജോലിയ്ക്ക് പോകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?' സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവാവിന്റെ പോസ്റ്റ്