കൊറോണ കറിയും മാസ്ക് നാനും; പുതിയ കാലത്ത് പുതിയ വിഭവവുമായി റസ്റ്റോറന്റ്

Last Updated:

കൊറോണ കറിയും മാസ്ക് നാനും ആണ് റസ്റ്റോറന്റിന്റെ ഹൈലൈറ്റ്.

കോവിഡും തുടർന്നുള്ള ലോക്ക്ഡൗണും കച്ചവടത്തേയും വ്യാപാരത്തേയും ബാധിച്ചത് ചെറുതായൊന്നുമല്ല. പുതിയ സാഹചര്യത്തിൽ പുറത്തിറങ്ങുക എന്നതുപോലും വലിയ വെല്ലുവിളി ഉയർത്തുകയാണ്. പുറത്തിറങ്ങിയാലാകട്ടെ, ഇതുവരെ ശീലിച്ചിട്ടു പോലുമില്ലാത്ത ന്യൂ നോർമൽ സ്റ്റൈലിലേക്കും മാറണം.
കോവിഡിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം ഒപ്പം അത്യാവശ്യം കച്ചവടവും നടക്കണം എന്നാണ് വ്യാപാരികളുടെ ആലോചന. ഇങ്ങനെ ആലോചിച്ച് വ്യത്യസ്തമായ ശൈലിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോദ്പൂരിലെ ഒരു പ്രമുഖ റസ്റ്റോറന്റ്.
പുതിയ കാലത്ത് പുതിയ വിഭവങ്ങൾ എന്ന പഴയ ഐഡിയ തന്നെ പുതിയ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് വേദിക് റസ്റ്റോറന്റ്. ഇവിടുത്തെ കൊറോണ കാലത്തെ സ്പെഷ്യൽ ഐറ്റം തന്നെയാണ് ചർച്ചാവിഷയം.
advertisement
advertisement
വൈറസിന്റെ ആകൃതിയിൽ മലായി കോഫ്റ്റയാണ് കൊറോണ കറിയായി രൂപാന്തരപ്പെട്ടത്. ഇതിനൊപ്പം ഫെയ്സ്മാസ്കിന്റെ ആകൃതിയിൽ മാസ്ക് നാനും കഴിക്കാം.
advertisement
ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ മുഖ്യപരിഗണന എന്നാണ് റസ്റ്റോറന്റ് അധികൃതർ പറയുന്നത്. കോവിഡ‍് മാനദണ്ഡങ്ങൾ പാലിച്ചാണ് കച്ചവടം.
സംഗതി എന്തായാലും ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. റസ്റ്റോറന്റിലെ കൊറോണ കറിയുടേയും മാസ്ക് നാനിന്റെയും ചിത്രങ്ങൾ ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്. ഇതൊക്കെ ഇന്ത്യയിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
advertisement
ഇതാദ്യമായല്ല, പുതിയ ഐറ്റവുമായി ഒരു റസ്റ്റോറന്റ് രംഗത്തെത്തുന്നത്. നേരത്തേ, കൊൽക്കത്തയിലെ പലഹാരക്കടയിലെ കൊറോണ കേക്ക് സൂപ്പർഹിറ്റായിരുന്നു. കച്ചവടവും ഒപ്പം ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത് എന്നായിരുന്നു സ്ഥാപനത്തിന്റെ വിശദീകരണം
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൊറോണ കറിയും മാസ്ക് നാനും; പുതിയ കാലത്ത് പുതിയ വിഭവവുമായി റസ്റ്റോറന്റ്
Next Article
advertisement
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
  • അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ നീക്കം ചെയ്തതായി താലിബാൻ വിദേശകാര്യ മന്ത്രി.

  • പാകിസ്ഥാനെതിരെ കർശന മുന്നറിയിപ്പ് നൽകി, അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുതെന്ന് മുത്താക്കി പറഞ്ഞു.

  • ഇന്ത്യയും താലിബാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ, ഉഭയകക്ഷി വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കാൻ തീരുമാനിച്ചു.

View All
advertisement