കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസാണ് ഇപ്പോൾ താരം. എവിടെ നോക്കിയാലും വന്ദേഭാരതിനെ പറ്റി പറയാൻ മാത്രമേ ആളുകൾക്ക് നേരമുളളു. കേരളത്തിലെ ട്രെയൽ റണുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൊഴുക്കുകയാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു പ്രതികരണവുമായി നടൻ ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നു. ‘തെരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവർ ഒരു കിറ്റ് കൊടുക്കുന്നു’ എന്ന പ്രതികരണവുമായാണ് ജോയ് മാത്യു വിഷയത്തിൽ നിലപാട് തുറന്നടിച്ചത്. താരത്തിന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ട് ചെയ്യാൻ തുടങ്ങിയത് മുതൽ ഇടതുപക്ഷത്തെ പിന്തുണച്ച താൻ ഇനി ബി.ജെ.പിയുടെ താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് നടൻ ഹരീഷ് പേരടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചു കിട്ടിയ വാർത്താശകലത്തിനൊപ്പം ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം കുറിച്ചത്.