Hareesh Peradi | ഇത്രയും നാൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്തു, ഇനി BJPയുടെ താമര ചിഹ്‌നത്തിൽ : ഹരീഷ് പേരടി

Last Updated:

'ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ' : പേരടി

ഹരീഷ് പേരടി
ഹരീഷ് പേരടി
വോട്ട് ചെയ്യാൻ തുടങ്ങിയത് മുതൽ ഇടതുപക്ഷത്തെ പിന്തുണച്ച താൻ ഇനി ബി.ജെ.പിയുടെ താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചു കിട്ടിയ വാർത്താശകലത്തിനൊപ്പം ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം കുറിച്ചത്. ജനിച്ചത് കോൺഗ്രസ് കുടുംബത്തിലാണെന്നും പേരടി. അഭിപ്രായം രേഖപ്പെടുത്തിയ ശേഷം പേരടിക്കു നേരെ ട്രോൾ ആക്രമണവും ആരംഭിച്ചു കഴിഞ്ഞു.
“എനിക്ക് 53 വയസ്സുകഴിഞ്ഞു … ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്.. പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും… ഇല്ലെങ്കിൽ BJPക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും… കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം… ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…” പേരടി കുറിച്ചു.
advertisement
Summary: Soon after Kerala was allocated Vande Bharat trains, actor Hareesh Peradi put up a Facebook post claiming he would rather support BJP than the left in the upcoming polls. He yearns for a corruption free governance and is in for casting his vote towards attaining this
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Hareesh Peradi | ഇത്രയും നാൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്തു, ഇനി BJPയുടെ താമര ചിഹ്‌നത്തിൽ : ഹരീഷ് പേരടി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement