Kangana Ranaut: '5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കങ്കണ മാപ്പ് പറഞ്ഞു'; മാനനഷ്ടക്കേസ് പിൻവലിച്ച് ജാവേദ് അക്തർ

Last Updated:

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളിലാണ് കങ്കണ റണൗട്ട് മാപ്പ് പറഞ്ഞത്

News18
News18
ന്യൂഡൽഹി: നീണ്ട 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. തെറ്റിദ്ധാരണ മൂലമാണ് താൻ പരാമർശം നടത്തിയതെതെന്ന് കങ്കണ കോടതിയിൽ പറഞ്ഞു. മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു.
2020ൽ നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണശേഷം കങ്കണ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൻ്റെ പേരിലാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ചത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഇതിനു പിന്നാലെ അപമാനിച്ചു എന്ന് ആരോപിച്ച് കങ്കണയും അക്തറിനെതിരെ കേസ് നൽകിയിരുന്നു.
ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ കങ്കണയും അക്തറും കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു. തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയതെന്നും അതിന്റെ പേരിൽ ജാവേദ് അക്തറിന് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കങ്കണ പറഞ്ഞു. കങ്കണയുടെ മാപ്പ് അംഗീകരിച്ച അക്തർ പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kangana Ranaut: '5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കങ്കണ മാപ്പ് പറഞ്ഞു'; മാനനഷ്ടക്കേസ് പിൻവലിച്ച് ജാവേദ് അക്തർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement