Kangana Ranaut: 'മണാലിയിൽ ആൾതാമസമില്ലാത്ത എന്റെ വീടിന് കറന്റ് ബില്‍ ഒരുലക്ഷം രൂപ'; കോണ്‍ഗ്രസ് സര്‍ക്കാരിന് കങ്കണയുടെ വിമർശനം
- Published by:Sarika N
- news18-malayalam
Last Updated:
താൻ താമസിക്കാത്ത വീട്ടിൽ ഈ മാസം ഒരുലക്ഷം രൂപ കറന്റ് ബിൽ ലഭിച്ചെന്നാണ് കങ്കണയുടെ ആരോപണം
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ട്
രംഗത്ത്. മണ്ഡിയിൽ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കങ്കണയുടെ പരമാർശം. ആൾതാമസമില്ലാത്ത മണാലിയിലെ വീട്ടിൽ ഒരുലക്ഷം കറന്റ് ബില്‍ വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരം വിമർശനം ഉന്നയിച്ചത്.
കങ്കണയുടെ വാക്കുകൾ ഇങ്ങനെ, 'സ്വന്തം വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിയ കാര്യം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നത്. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബില്‍ കണ്ട് എന്താണ് നടക്കുന്നതെന്നോര്‍ത്ത് എനിക്ക് ലജ്ജ തോന്നി', കങ്കണ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാന്‍ ബിജെപി പ്രവര്‍ത്തകരോട് കങ്കണ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരോട് അതിന് വേണ്ടി പ്രവർത്തിക്കണമെന്ന് നടി പറഞ്ഞു. ചെന്നായ്ക്കളുടെ പിടിയില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
advertisement
There is a wave of PM Modi in the entire country and saffron but it is painful to watch Himachal Pradesh's condition. The electricity bill of Rs 1 lakh came for my house in Manali..I don't even live there : Kangana Ranaut #HimachalPradesh #KanganaRanaut pic.twitter.com/Z1rVSbQoi1
— Rahul Chauhan (@RahulCh9290) April 8, 2025
advertisement
അതേസമയം, എമർജൻസിയാണ് നടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പറഞ്ഞ ചിത്രം തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Himachal Pradesh
First Published :
April 09, 2025 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kangana Ranaut: 'മണാലിയിൽ ആൾതാമസമില്ലാത്ത എന്റെ വീടിന് കറന്റ് ബില്‍ ഒരുലക്ഷം രൂപ'; കോണ്‍ഗ്രസ് സര്‍ക്കാരിന് കങ്കണയുടെ വിമർശനം