'അപ്പോ ഇനി എല്ലാർക്കും കിയാലിൽ കീയാലോ'
Last Updated:
കണ്ണൂർ: പുതുതായി വരുന്ന കണ്ണൂർ വിമാനത്താവളത്തെയും ട്രോളൻമാർ വെറുതെ വിട്ടില്ല. കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചുരുക്കി എഴുതിയാൽ കിയാൽ എന്നാണ് വായിക്കുക. എന്നാൽ ട്രോളൻമാർ അതിനെ കീയൽ എന്നാക്കി. വാട്സാപ്പിൽ കറങ്ങി നടക്കുന്ന മെസേജ് ഇങ്ങനെ
'കണ്ണൂർ ഭാഷയിൽ തന്നെയാ എയർപോർട്ടിന്‍റെ പേരും 'കീയൽ'. കീയൽ എന്നു പറഞ്ഞാൽ ഇറങ്ങൽ എന്നാണ് അർത്ഥം.' ലോകത്ത് എവിടെ നിന്നാണെങ്കിലും കണ്ണൂരിൽ ഇറങ്ങാൻ 'കീയൽ' ഉണ്ടെന്ന് സാരം.
കീയൽ ഇനി എപ്പോഴാണ് ബേംകി ആകുക എന്നാണ് കണ്ണൂരുകാർ കാത്തിരിക്കുന്നത്. ബേംകി എന്നു പറഞ്ഞാൽ വേഗം കീയു എന്നാണ് അർത്ഥം. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ വേഗം ഇറങ്ങൂവെന്ന്. ഏതായാലും 'കീയലി'ൽ എത്തുന്നവർ 'ബേംകി' ആകുന്നതായിരിക്കും നല്ലത്.
advertisement
കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ പേരും ചുരുക്കിയെഴുതുമ്പോൾ കിയാൽ എന്നുതന്നെയാണ് വായിക്കുക. എന്നാൽ, കിയാൽ എന്ന വാക്കിന് കൊച്ചിയിൽ ഇറങ്ങുക എന്ന് അർത്ഥമില്ലാത്തതിനാൽ നെടുമ്പാശേരി എയർപോർട് എന്നേ പറയാറുള്ളു. കൊച്ചി ഭാഷയിൽ പറഞ്ഞാൽ, 'അദോണ്ട് ഞങ്ങ നെടുമ്പാശ്ശേരി എയർപോർട്ട് എന്നേ പറയാറുളളൂ'
വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം
കണ്ണൂര്‍ ഭാഷയിൽ തന്നെയാ AIRPORT ന്റെ പേരും.....
Kannur International Airport Limited (KIAL) = "കീയൽ" 😜
advertisement
കീയൽ = ഇറങ്ങൽ.
അപ്പോ എല്ലാർക്കും ഇനി കണ്ണൂര് എയർപോർട്ടിൽ കീയാം....
Courtessy... whatsapp - അതായത് ദതത്രയും വാട്സാപ്പീന്ന് കിട്ടീതാന്ന്. ഇനി വാട്സാപ്പിനോട് പറയാനുള്ളത് ഇതാണ്.
ഞങ്ങളുടെ കൊച്ചിയിലേതും കിയാൽ (Cochin International Airport Limited) ആണെങ്കിലും മേൽപ്പറഞ്ഞ കിയൽ ഇറങ്ങുന്നതിന് കൊച്ചി ഭാഷയിൽ ഇല്ല. അദോണ്ട് ഞങ്ങള് നെടുമ്പാശ്ശേരി എയർപോർട്ട് എന്നേ പറയാറുളളൂ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2018 12:14 PM IST


