ശർക്കരയിൽ നിന്നുണ്ടാക്കിയ ലോകത്തിലെ ആദ്യ റം; ഇന്ത്യയുടെ സ്വന്തം 'ബെല്ല'

Last Updated:

ബെല്ല റം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതോടെ പ്രീമിയം ഇന്ത്യൻ റം എന്ന പുതിയ ഒരു വിഭാഗം കൂടിയാണ് അവതരിക്കുന്നത്

ലോകത്തിലെ തന്നെ പ്രമുഖ ഡിസ്റ്റിലറികളിലൊന്നായ ഇന്ത്യയുടെ അമൃത് ഡിസ്റ്റിലറീസ് നൂറ് ശതമാനവും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച റം ബെല്ല എന്ന പേരിൽ പുറത്തിറക്കി. മാണ്ഡ്യയിലും സഹ്യാദ്രി നിരകളിലും നിന്ന് കൊണ്ടുവന്ന ഫലഭൂയിഷ്ടവും ധാതു സമ്പന്നവുമായ ശരർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ബെല്ല റം, ഉഷ്ണമേഖലാ കാലാവസ്ഥയിൽ എക്സ്-ബർബൺ ബാരലുകളിൽ ആറ് വർഷത്തോളം സൂക്ഷ്മമായി പാകപ്പെടുത്തി എടുത്തതാണ്. അമൃത് ഡിസ്റ്റിലറിയുടെ 75-ാം വാർഷികം പ്രമാണിച്ച് സമ്പന്നമായ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തോടുള്ള സൂചകമായതാണ് കമ്പനി ബെല്ല റം പുറത്തിറക്കിയത്.
ഇന്ത്യൻ സിംഗിൾ മാൾട്ടിന്റെ പിതാവ് എന്നറിയപ്പെടുന്നു നീൽകണ്ഠ റാവു ജാഗ്ദലെയുടെ ദീർഘ വീക്ഷണമുള്ള നേതൃത്വമാണ് ബെല്ല റമ്മിന്റെ ഉത്ഭവത്തിന്  കാരണമായത്. ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ ആദരവാണ് ബെല്ല റമ്മിന് അടിത്തറപാകുന്നത്. വിസ്കി ഉത്പാദനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഗെയിം ചെയ്ഞ്ചറായ അമൃത് ഡിസ്റ്റില്ലറീസ് ബെല്ല പുറത്തിറക്കിയതോടെ അതിന്റെ സ്ഥാനം ഒന്നുകൂടി ഉട്ടിയുറപ്പിക്കുകയാണ് .നീൽകണ്ഠ റാവുവിന്റെ സ്ഥിരോത്സാഹമാണ് ശർക്കരിയിൽ നിന്നും റം ഉണ്ടാക്കാനുള്ള പ്രേരണയെന്നും എന്നാൽ അന്ന് കർണാടക എക്സൈസ് നിയമങ്ങളിൽ ലൈസൻസ് വ്യവസ്ഥകൾ ഒന്നും തന്നെ നിലവിലില്ലായിരുന്നു എന്നും അമൃത് ഡിസ്റ്റിലറീസ് എംഡി രക്ഷിത് എൻ ജഗ്ദലെ പറഞ്ഞു. ഇന്ന് 100 ശതമാനം ശർക്കരയിൽനിന്നും റം ഉത്പാദിപ്പിച്ച് പിതാവിന്റെ ദീർഖവീക്ഷണത്തെ സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
കർണാടക എക്സൈസ് വകുപ്പിൽനിനിനും 2012ൽ ആണ് ശർക്കരിൽ നിന്നും സിംഗിൾ റം ഉത്പാദിപ്പിക്കനുള്ള ലൈസൻസ് അമൃത് ഡിസ്റ്റിലറീസ് സ്വന്തമാക്കുന്നത്. ഈവർഷം ജൂലൈയിൽ ബെല്ല റംമ്മിന്റെ സോഫ്റ്റ് ലോഞ്ചും തുടന്ന് ബെംഗലുരുവിൽ വച്ച് റമ്മിന്റെ ആഗോള ലോഞ്ചും നടന്നു.
റം ഉത്പാദിപ്പിക്കുന്നകാര്യത്തിൽ വളരെക്കാലമായി അറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ. മോളാസുകളിൽ നിന്നും കരിമ്പ് ജ്യൂസിൽ നിന്നുമൊക്കയാണ് ഇന്ത്യയിൽ റം ഉത്പാദിപ്പിക്കാറുള്ളത്. എന്നാൽ 2013ൽ കരീബിയൻ മൊളാസുകളെയും ഇന്ത്യൻ ശർക്കരയെയും ഒന്നിപ്പിച്ചുകൊണ്ട് അമൃത് ഡിസ്റ്റിലറീസ് ടു ഇൻഡീസ് റം പുറത്തിറക്കിയിരുന്നു. ശർക്കരയുമായുള്ള രാജ്യത്തിൻ്റെ പുരാതന ബന്ധത്തെ ആദരിച്ചുകൊണ്ട് ഇപ്പോൾ 100 ശതമാനം ശർക്കരയിൽ നിന്നും ബെല്ല റം പുറത്തിറക്കിയിരിക്കുകയാണ് അമൃത് ഡിസ്റ്റിലറീസ് .
advertisement
ആദ്യമായി ശർക്കര ഉത്പാദിപ്പിച്ചവർ എന്ന ഇന്ത്യയുടെ ബഹുമതി സിന്ധു നദിതട സംസ്കാര ചരിത്രം വരെ വ്യാപിച്ചു കിടക്കുന്നു. എന്നാൽ കോളനി വത്കരണത്തോടെ പഞ്ചസാരയുടെ ഉത്പാദനവും ഉപയോഗവും വർദ്ധിച്ചതോടെ അതുവരെയുണ്ടായിരുന്ന ശർക്കരയുടെ പ്രാധാന്യം ക്രമേണ ഇടിഞ്ഞു. എന്നിരുന്നാലും ഇപ്പോഴും ഇന്ത്യൻ ഭവനങ്ങളിലെ മംഗള കർമ്മങ്ങൾക്കും മറ്റും പ്രധാന ഘടകമായി ശർക്ക തുടരുന്നുണ്ട്.
കർണാടകയിലാണ് അമൃത് ഡിസ്റ്റിലറീസിന്റെ ആസ്ഥാനം. ബെല്ല എന്നാൽ കന്നട ഭാഷയിൽ ശർക്കര എന്നാണ് അർത്ഥം. അതുകൊണ്ടു തന്നെ റമ്മിന്റെ പേരിനും പ്രത്യേകതയപണ്ട്. ബെല്ല റം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതോടെ പ്രത്യേക തരത്തിലുള്ള റമ്മിനെ പ്രതിനിധീകരിക്കുക മാത്രമല്ല പ്രീമിയം ഇന്ത്യൻ റം എന്ന പുതിയ ഒരു വിഭാഗത്തിന്റെ സൃഷ്ടിക്കും കാരണമായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശർക്കരയിൽ നിന്നുണ്ടാക്കിയ ലോകത്തിലെ ആദ്യ റം; ഇന്ത്യയുടെ സ്വന്തം 'ബെല്ല'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement