വയസ് 89; തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡൻ്റിനെ അറിയാമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് X (ട്വിറ്റർ) -ൽ വീരമ്മാൾ അമ്മയുടെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റാണ് 89 -കാരിയായ വീരമ്മാൾ അമ്മ. തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റാണ് ഈ അമ്മ. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് X (ട്വിറ്റർ) -ൽ വീരമ്മാൾ അമ്മയുടെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും വീഡിയോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അരിട്ടപ്പട്ടി പഞ്ചായത്തിന്റെ പ്രസിഡണ്ടാണ് 89 വയസ്സുള്ള ‘അരിട്ടപ്പട്ടി പാട്ടി’ എന്നും അറിയപ്പെടുന്ന വീരമ്മാൾ അമ്മ. അവർ ശരിക്കും ആരെയും പ്രചോദിപ്പിക്കുന്ന സ്ത്രീയാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റുമാണ് അവർ. അവരുടെ പുഞ്ചിരിയും ആവേശവുമെല്ലാം അങ്ങേയറ്റം ഹൃദയസ്പർശിയാണ് എന്നുമെല്ലാം സുപ്രിയ സാഹു കുറിച്ചിട്ടുമുണ്ട്. ഈ ആരോഗ്യത്തിന്റേയും പൊസിറ്റീവായിട്ടുള്ള മനോഭാവത്തിന്റെ രഹസ്യവും സുപ്രിയ സാഹു വീരമ്മാളിനോട് ചോദിക്കുന്നുണ്ട്.
Veerammal Amma, popularly known as “Arittapatti Paati’ the 89 years old Panchayat President of Arittapatti Panchayat is truly an inspiring woman. Fit as a fiddle she is the oldest Panchayat President in TN. Her infectious smile & unbridled enthusiasm is so heatwarming. When I… pic.twitter.com/ol7M2tpqIr
— Supriya Sahu IAS (@supriyasahuias) August 30, 2023
advertisement
അതിന് മറുപടിയായി അവർ പറയുന്നത് വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ധാന്യം പോലെയുള്ള ഭക്ഷണം, ദിവസം മുഴുവനും പാടത്തുള്ള പണി എന്നാണ്. തമിഴ്‌നാട്ടിലെ ആദ്യ ജൈവവൈവിധ്യ പൈതൃക സ്ഥലമായ അരിട്ടപ്പട്ടി ഗ്രാമത്തിൽ സ്വീകരിക്കേണ്ടതായ വികസന തന്ത്രങ്ങളെക്കുറിച്ച് വീരമ്മാൾ അമ്മയുമായി ചർച്ച നടത്താൻ തനിക്ക് സാധിച്ചു എന്നും അതിൽ അഭിമാനം തോന്നുന്നു എന്നും സുപ്രിയ സാഹു പറഞ്ഞു. വീരമ്മാൾ അമ്മയുടെ ആത്മവിശ്വാസത്തെയും കരുത്തിനെയും നേതൃപാടവത്തെയും അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പങ്ക് വച്ചിരിക്കുന്നത്.
advertisement
ഇതാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണമെന്നാണ് ഒരാള്‍ എക്സിൽ കമന്‍റിട്ടത്.ഇവര്‍ രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം തന്നെ പ്രചോദനമാണെന്നും, സ്ത്രീയുടെ പ്രവര്‍ത്തന മികവ് എന്താണെന്ന് വീരമ്മാള്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണെന്നും നെറ്റിസണ്‍സിനിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. അവരുടെ ലളിതമായ ജീവിത രീതിയും ഏവർക്കും മാതൃകയാണെന്നാണ് ഒരാള്‍ പ്രതികരിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
August 31, 2023 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വയസ് 89; തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡൻ്റിനെ അറിയാമോ?