20 വർഷം പൂർത്തിയാക്കി 'ല​ഗാൻ', അണിയറ പ്രവർത്തകരുമായി ഒത്തുകൂടി ആമിർ ഖാൻ

Last Updated:

ബോക്സ് ഓഫീസിൽ വൻ വിജയമായ ചിത്രം ഒരേ സമയം വിമർശകരുടെയും ആരാധകരുടെയും പ്രശംസ നേടി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഓസ്കാറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന ഖ്യാതിയും ലഗാന് ലഭിച്ചു.

lagaan film's cast reunites in a virtual meeting after two decades of it's release
lagaan film's cast reunites in a virtual meeting after two decades of it's release
ബോക്സ് ഓഫീസിൽ വൻ വിജയമായ ചിത്രം ഒരേ സമയം വിമർശകരുടെയും ആരാധകരുടെയും പ്രശംസ നേടി. ഇന്ത്യൻ
സിനിമയുടെ ചരിത്രത്തിൽ ഓസ്കാറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന ഖ്യാതിയും ലഗാന് ലഭിച്ചു.
ചിത്രം റിലീസായി രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ വേളയിലാണ് ല​ഗാന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും വിർച്വലായി ഒത്തുകൂടിയത്. വിർച്വൽ മീറ്റിങ്ങിൽ ആമിർ ഖാൻ, അശുതോഷ് ഗവാരികർ, എ ആർ റഹ്മാൻ, ബ്രിട്ടീഷ് അഭിനേതാക്കളായ റേച്ചൽ ഷെല്ലി, പോൾ ബ്ലാക്ക്തോൺ അണിയറ പ്രവർത്തകരായ സുഹാസിനി മുലെ, പ്രദീപ് റാവത്ത്, അഖിലേന്ദ്ര മിശ്ര, യശ്പാൽ ശർമ തുടങ്ങിയവർ പങ്കെടുത്തു.
advertisement
വിർച്വൽ ഒത്തുചേരലിന്റെ ഒരു സ്ക്രീൻഷോട്ട് സംഗീത സംവിധായകൻ എ ആർ റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വൈകാരികവും അഭിമാനാവുമായ ടീം എന്നാണ് ഇതിന് എ ആർ റഹ്മാൻ ക്യാപ്ഷൻ നൽകിയത്. അതേസമയം, വിർച്വൽ ആഘോഷത്തിൽ ചിത്രത്തിലെ നായികയായിരുന്ന ഗ്രേസി സിംഗിന്റെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇക്കാര്യം സൂചിപ്പിച്ച ഒരാൾ, ല​ഗാൻ ടീമിനെ അഭിനന്ദിക്കുന്നു എന്നതിനൊപ്പം ഗ്രേസി സിങ് എവിടെ? എന്നും കമന്റിലൂടെ ചോദിക്കുന്നു. ​ഗ്രേസി സിം​ഗ് മികച്ച നടി ആയിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
advertisement
റഹ്മാൻ സ്ക്രീൻഷോട്ട് മാത്രമാണ് പോസ്റ്റ് ചെയ്തതെങ്കിൽ വിർച്വൽ ആഘോഷത്തിൻരെ മുഴുവൻ വീഡിയോ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യും. ചലോ ചലോ ലഗാൻ - വൺസ് അപോൺ ആൻ ഇംപോസിബിൾ ഡ്രീം എന്ന പേരിൽ ഇതിന്റെ വീഡിയോ അനൗൺസ്മെന്റ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ഭാ​ഗമായവരുടെ ഇൻഡസ്ട്രിയിലെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു ല​ഗാൻ. ആമിർ ഖാന് ബോളിവുഡിൽ മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്ന പേര് ലഭിച്ചത് ലഗാനിൽ നിന്നായിരുന്നു. ല​ഗാനു ശേഷമാണ് അശുതോഷ് ഗവാരികർ ഷാരൂഖ് ഖാൻ അഭിനയിച്ച തന്റെ മറ്റൊരു മാസ്റ്റർപീസ് ചിത്രമായ സ്വദേശ് സംവിധാനം ചെയ്തത്. ഗ്രേസി സിംഗിനും ഇതിനു ശേഷം നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്നും ലഭിച്ചു. പിന്നീട് സഞ്ജയ് ദത്ത് നായകനായ മുന്നാ ഭായ് എംബിബിഎസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും ഗ്രേസി നായികയായി. എന്നാൽ തുടക്കത്തിൽ ലഭിച്ച പേരും പ്രശസ്തിയും നിലനിർത്താൻ ഗ്രേസിക്ക് സാധിച്ചില്ല. വൻ പരാജയമായ ചില ചിത്രങ്ങളിൽ വേഷമിട്ടത് ​ഗ്രേസിയുടെ കരിയർ തകർക്കുകയായിരുന്നു.
advertisement
Summary
Lagaan Crew reunites on the 20th anniversary of the film
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
20 വർഷം പൂർത്തിയാക്കി 'ല​ഗാൻ', അണിയറ പ്രവർത്തകരുമായി ഒത്തുകൂടി ആമിർ ഖാൻ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement