MP Police | വസ്ത്രത്തില്‍ ചെളി തെറിപ്പിച്ചെന്ന് ആരോപണം; യുവാവിനെക്കൊണ്ട് സ്വന്തം പാന്റ്സ് വൃത്തിയാക്കിച്ച് പോലീസ് ഉദ്യോഗസ്ഥ

Last Updated:

പാന്റ്സ് വൃത്തിയാക്കിയതിന് ശേഷം പോലീസ് ഉദ്യോഗസ്ഥ യുവാവിനെ തല്ലുന്നതും വീഡിയോയിൽ കാണാം.

മോട്ടോര്‍ സൈക്കിള്‍ (Motorcycle) പുറകോട്ട് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ (Madhya Pradesh) വനിതാ പോലീസ് ഉദ്യോഗസ്ഥ (Policewoman) യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് സ്വന്തം പാന്റ്സ് വൃത്തിയാക്കിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ (Social Media) വൈറലായി പ്രചരിക്കുന്നുണ്ട് (Viral Video). പാന്റ്സ് വൃത്തിയാക്കിയതിന് ശേഷം പോലീസ് ഉദ്യോഗസ്ഥ യുവാവിനെ തല്ലുന്നതും വീഡിയോയിൽ കാണാം.
മധ്യപ്രദേശിലെ രേവയിലാണ് (Rewa) സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ പാന്റിലേക്ക് ചെളി തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലെങ്കിലും, അവര്‍ ധരിച്ചിരുന്ന വെള്ള വസ്ത്രത്തില്‍ നിന്ന് ചെളി നീക്കം ചെയ്യാൻ ഒരു വ്യക്തി ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സിര്‍മൗര്‍ ചൗക്കിന് സമീപത്ത് ആ ഉദ്യോഗസ്ഥയുടെ പാന്റിൽ തെറിച്ച ചെളി ഒരാള്‍ ചുവന്ന തുണികൊണ്ട് വൃത്തിയാക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആ പോലീസ് ഉദ്യോഗസ്ഥയുടെ മുഖം തലയില്‍ കെട്ടിയ സ്‌കാര്‍ഫ് കൊണ്ട് മറഞ്ഞിരിക്കുകയാണ്.
advertisement
സ്വന്തം പാന്റ് വൃത്തിയാക്കിയ മനുഷ്യനെ ആ ഉദ്യോഗസ്ഥ തല്ലുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. കളക്ടറുടെ ഓഫീസിൽ നിയോഗിച്ച ഹോം ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ ശശികലയാണ് പോലീസ് ഉദ്യോഗസ്ഥയെന്ന് തിരിച്ചറിഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകൾ പറയുന്നു. പാന്റ്സ് വൃത്തിയാക്കാന്‍ യുവാവിനെ നിര്‍ബന്ധിച്ചതും തല്ലിയതും യഥാർത്ഥത്തിൽ നടന്ന സംഭവമാണെങ്കിൽ, പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്ന് അഡീഷണല്‍ എസ്‌പി (രേവ) ശിവകുമാര്‍ പ്രതികരിച്ചു.
advertisement
ഇതിനുമുമ്പും മധ്യപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ധാര്‍ഷ്ട്യം നിറഞ്ഞതും ക്രൂരവുമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലതും സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോകളിലൂടെ വെളിച്ചത്തു വരുന്നുമുണ്ട്. രണ്ട് പോലീസുകാര്‍ സാഗര്‍ ജില്ലയില്‍, മാസ്‌ക് ധരിക്കാത്തതിന് ഒരു സ്ത്രീയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും ഒരു വനിതാ കോണ്‍സ്റ്റബിളിനെയും ഉടന്‍ തന്നെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
സമാനമായ ഒരു സംഭവം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഖണ്ട്വാ ജില്ലയിലും നടന്നിരുന്നു. ജില്ലയിലെ ഒരു ഗ്രാമത്തില്‍ പ്രായമായ പുരുഷനും സ്ത്രീകളും ഉള്‍പ്പെടെയുള്ള, ഒരു കോവിഡ് രോഗിയുടെ കുടുംബാംഗങ്ങളെ പോലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് അടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രണ്ട് പോലീസുകാരെ നിന്ന് ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
MP Police | വസ്ത്രത്തില്‍ ചെളി തെറിപ്പിച്ചെന്ന് ആരോപണം; യുവാവിനെക്കൊണ്ട് സ്വന്തം പാന്റ്സ് വൃത്തിയാക്കിച്ച് പോലീസ് ഉദ്യോഗസ്ഥ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement