ഇതിഹാസങ്ങൾ ഒരേ ഫ്രെയിമില്‍; മമ്മൂട്ടിയെ സന്ദർശിച്ച് എം.ടി. വാസുദേവൻ നായർ; ജന്മദിനാശംസ നേർന്ന് താരം
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞദിവസം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എം ടി വാസുദേവൻ നായർ കുടുംബസമേതം എത്തിയിരുന്നു. ഈ സന്ദർശന സമയത്തെ ചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് 91ാം ജന്മദിനം. വിവിധ മേഖലകളിലുള്ളവർ എഴുത്തുകാരന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. ഇക്കൂട്ടത്തിൽ വ്യത്യസ്തമാണ് മമ്മൂട്ടിയുടെ ആശംസ. 'പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്നാണ് മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.
ആശംസക്കൊപ്പം ചേർത്ത രണ്ട് ചിത്രങ്ങളാണ് ശ്രദ്ധേയമായത്. മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം എം ടി വാസുദേവൻ നായരും കുടുംബവും ഇരിക്കുന്നതാണ് ആദ്യചിത്രം. രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിയും എം ടിയും മാത്രം.
കഴിഞ്ഞദിവസം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എം ടി വാസുദേവൻ നായർ കുടുംബസമേതം എത്തിയിരുന്നു. ഈ സന്ദർശന സമയത്തെ ചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആദ്യചിത്രത്തിൽ എം ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ഇരുവരുടേയും മകൾ എന്നിവരെയും കാണാം.
advertisement

എം ടി വാസുദേവൻ നായർ ഗുരുതുല്യനാണെന്ന് മമ്മൂട്ടി പലതവണ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരുവരും വെള്ളിത്തിരയിൽ ഒന്നിച്ചപ്പോൾ മികച്ച സിനിമകളാണ് മലയാളികൾക്ക് ലഭിച്ചത്. ആസാദ് സംവിധാനം ചെയ്ത് എം ടി തിരക്കഥയെഴുതിയ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യചിത്രം. തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികൾക്ക് പുതിയ കാഴ്ച അനുഭവം സമ്മാനിച്ചു. ഇതിൽ വടക്കൻ വീരഗാഥയിലൂടെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എം ടിയും മമ്മൂട്ടിയും നേടിയിരുന്നു.
advertisement
എം ടിയുടെ വിവിധ കഥകളെ ആസ്പദമാക്കി Zee 5ന് വേണ്ടി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രത്തിൽ മമ്മൂട്ടിയാണ് ഒരു ചിത്രത്തിൽ നായകനാവുന്നത്. കടുഗെണ്ണാവ ഒരു യാത്ര എന്ന ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്താണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 15, 2024 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതിഹാസങ്ങൾ ഒരേ ഫ്രെയിമില്‍; മമ്മൂട്ടിയെ സന്ദർശിച്ച് എം.ടി. വാസുദേവൻ നായർ; ജന്മദിനാശംസ നേർന്ന് താരം