വധു ബന്ധുവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം തന്നെ വരന്‍ ബന്ധം ഉപേക്ഷിച്ചു

Last Updated:

താലി ചാര്‍ത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്

News18
News18
വിവാഹ ദിവസം വധൂവരന്മാരെ സംംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരമുള്ള പ്രണയം, ഐക്യം, ജീവിതത്തിന്റെ പുതിയ തുടക്കം എന്നിവ ആഘോഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഓരോ വിവാഹവും. എന്നാല്‍, വിവാഹ ദിനത്തില്‍ തന്നെ പങ്കാളികള്‍ക്ക് പരസ്പരം വേര്‍പിരിയേണ്ടി വന്നാലോ...? ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ് അത്തരമൊരു അസാധാരണ സംഭവം.
വിവാഹ ദിവസം രാത്രിയില്‍ തന്നെ വരന്‍ തന്റെ നവവധുവിനെ ഉപേക്ഷിച്ചു. ഇതിന്റെ കാരണമാണ് ഞെട്ടിക്കുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തതാണ് വരനെ ചൊടിപ്പിച്ചത്. ഇതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ദമ്പതികളുടെ വിവാഹ ചടങ്ങ് സന്തോഷകരമായാണ് ആരംഭിച്ചത്. എന്നാല്‍ വധുവിന്റെ നൃത്തത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചൂടേറിയ തര്‍ക്കവിഷയമായതോടെ സാഹചര്യം കൂടുതല്‍ വഷളായി. വധു തന്റെ ബന്ധു സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതോടെ വരന്‍ അസ്വസ്ഥനായി. ഇതാണ് പ്രശ്‌നത്തിന് കാരണം. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ‌ വാക്കുതർക്കമായി.
advertisement
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വധുവും അയാളോട് രൂക്ഷമായി തന്നെ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവരെ ശാന്തരാക്കാനും പിടിച്ചുമാറ്റാനും ശ്രമിക്കുന്നു. ഇതൊന്നും വകവെയ്ക്കാതെ ദമ്പതികള്‍ പരസ്പരം തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.
താന്‍ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. അങ്ങനെ താലി ചാര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു വിവാഹബന്ധം വേര്‍പിരിഞ്ഞു.
advertisement
സംഭവം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലായി. ഉപയോക്താക്കള്‍ വരന്റെ പ്രതികരണത്തില്‍ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു. പൊസസ്സീവ്, ഇന്‍സെക്വര്‍ തുടങ്ങിയ വാക്കുകളിലൂടെ ആളുകള്‍ അയാളെ വിമര്‍ശിച്ചു. ചിലര്‍ യുവതിക്കുള്ള പിന്തുണ പ്രതികരണങ്ങളിലൂടെ അറിയിച്ചു. കരയരുതെന്നും ഇത് നിങ്ങളുടെ ജീവിതത്തില്‍ ലഭിച്ച രണ്ടാമത്തെ അവസരമായി കാണണമെന്നും നിങ്ങള്‍ രക്ഷപ്പെട്ടുവെന്നും ഒരാള്‍ വധുവിനു വേണ്ടി കുറിച്ചു.
advertisement
അവള്‍ ഒരു ബുള്ളറ്റില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു ഒരു പ്രതികരണം. അവള്‍ക്ക് തന്റെ ജീവിതകാലം മുഴുവന്‍ അറിയുന്ന ബന്ധുവിനൊപ്പം നൃത്തം ചെയ്തപ്പോള്‍ അസൂയ തോന്നിയ വരന്‍ എത്രമാത്രം അരക്ഷിതാവസ്ഥ ഉള്ളിലുള്ളവനായിരിക്കുമെന്ന് ഒരാള്‍ ചോദിച്ചു. വിവാഹമോചനം നേടുന്നത് തന്നെയാണ് പെണ്‍കുട്ടിക്കും നല്ലത് എന്ന തരത്തിലുള്ള പ്രതികരണങ്ങളും വന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വധു ബന്ധുവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം തന്നെ വരന്‍ ബന്ധം ഉപേക്ഷിച്ചു
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement