ഓഹരി വിപണിയിലെ ജോലി ഉപേക്ഷിച്ച് ഓണ്‍ലൈന്‍ ക്ലാസെടുത്ത് മണിക്കൂറില്‍ സമ്പാദിക്കുന്നത് 86,000 രൂപ

Last Updated:

സ്വകാര്യജീവിതവും പ്രൊഫണഷല്‍ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാല്‍ യുവാവ് ഇപ്പോൾ സന്തുഷ്ടനുമാണ്

ഓഹരി വിപണിയിലെ ട്രേഡര്‍ എന്ന ജോലി ഉപേക്ഷിച്ച് ഓണ്‍ലൈനായി ക്ലാസെടുത്ത് മണിക്കൂറിന് ആയിരങ്ങള്‍ സമ്പാദിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
ഓഹരി വിപണിയിലെ ട്രേഡര്‍ എന്ന ജോലി ഉപേക്ഷിച്ച് ഓണ്‍ലൈനായി ക്ലാസെടുത്ത് മണിക്കൂറിന് ആയിരങ്ങള്‍ സമ്പാദിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
വലിയ പദവിയുള്ള ജോലി ഉപേക്ഷിച്ച് ചെറിയ ജോലികള്‍ ചെയ്ത് കൂടുതല്‍ സമ്പാദിക്കുന്നവരുടെ അനുഭവകഥകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഓഹരി വിപണിയിലെ ട്രേഡര്‍ എന്ന ജോലി ഉപേക്ഷിച്ച് ഓണ്‍ലൈനായി ക്ലാസെടുത്ത് മണിക്കൂറിന് ആയിരങ്ങള്‍ സമ്പാദിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്റ്റീവന്‍ മെന്‍കിംഗ് ആണ് ആ യുവാവ്. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ഒരു ട്രേഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍. വലിയ പണമിടപാടുകളും തീരുമാനങ്ങളും എപ്പോഴും എടുക്കേണ്ട ജോലിയായിരുന്നു ഇദ്ദേഹത്തിന്റേത്. ദീര്‍ഘനേരം ജോലിക്കായി മാറ്റി വെച്ചതുകൊണ്ട് താന്‍ മടുത്തുവെന്ന് തിരിച്ചറിഞ്ഞ സ്റ്റീവന്‍ വൈകാതെ തന്നെ ആ ജോലി വിടാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അദ്ദേഹം വിദ്യാര്‍ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും ഓണ്‍ലൈനായി ട്യൂഷന്‍ ക്ലാസുകളും കരിയര്‍ അഡൈ്വസും നല്‍കി വരികയാണ്. മണിക്കൂറിന് 1000 ഡോളർ (ഏകദേശം 86,000 രൂപ) ഫീസായി സ്റ്റീവന്‍ ഈടാക്കുന്നത്. അദ്ദേഹം ആഴ്ചയില്‍ 20 മുതല്‍ 25 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു. സ്വകാര്യജീവിതവും പ്രൊഫണഷല്‍ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാല്‍ അദ്ദേഹം സന്തുഷ്ടനുമാണ്.
''2014ല്‍ വാള്‍സ്ട്രീറ്റില്‍ ഒരു ഇക്വിറ്റി ട്രേഡറായിരുന്നു ഞാൻ. ഒരു ദിവസം മണിക്കൂറുകളോളമായിരുന്നു ഞാന്‍ ജോലിക്കായി ചെലവഴിച്ചിരുന്നത്. ഒടുവില്‍ ക്ഷീണിതനാകുകയും ജോലിയും ജീവിതശൈലിയും എനിക്ക് വേണ്ടിയല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. ട്രേഡറാകുന്നതിന് മുമ്പ് ഒരു ട്യൂട്ടറായും ടീച്ചിംഗ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു അധ്യാപകനായിരിക്കെ എനിക്ക് യഥാര്‍ഥ ലക്ഷ്യബോധം ഉണ്ടായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ അധ്യാപനരംഗത്തെ എന്റെ താത്പര്യം പിന്തുടരാന്‍ ഞാന്‍ തീരുമാനിച്ചു,'' സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവന്‍ പറഞ്ഞു.
''കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഒരു അധ്യാപകനായി ജോലി ചെയ്യുന്നു. വിദ്യാര്‍ഥികളെയും യുവ പ്രൊഫഷണലുകളെയും അവരുടെ അക്കാദമിക്, കരിയര്‍ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ച് വരികയാണ്. മണിക്കൂറിന് 1000 ഡോളറാണ് ഫീസായി ഈടാക്കുന്നത്. വീട്ടിലിരുന്നുമാണ് ജോലി ചെയ്യുന്നത്. ഇങ്ങനെ ആഴ്ചയില്‍ 20 മുതല്‍ 25 മണിക്കൂര്‍ വരെ ജോലി ചെയ്യും. നിങ്ങള്‍ക്ക് ഏറ്റവും താഴ്ന്ന നിലയിലും ഉയര്‍ന്ന നിലയിലും എന്തുമാത്രം നേടാനാകുമെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ നിങ്ങളുടെ പ്രശസ്തിയും ക്ലയന്റ് അടിത്തറയും വളരുകയും അതിനനുസരിച്ച് വില നിശ്ചയിക്കാന്‍ കഴിയുകയും ചെയ്യും. വിശാലമായി ചിന്തിക്കാന്‍ ഭയപ്പെടരുത്, സ്റ്റീവന്‍ പറഞ്ഞു.
advertisement
ട്രേഡറായി ജോലി ചെയ്തപ്പോള്‍ ആദ്യം മണിക്കൂറിന് 50 ഡോളര്‍ മുതല്‍ 100 ഡോളര്‍ വരെയാണ് ലഭിച്ചിരുന്നത്. പിന്നീട് പതുക്കെ കൂടുതല്‍ പ്രതിഫലം നല്‍കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. ട്രേഡറില്‍ നിന്ന് അധ്യാപകനായി മാറുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് ആകുലപ്പെടാതിരിക്കാനും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുമായി അദ്ദേഹം ശക്തമായ തീരുമാനമെടുത്തു. വിദ്യാഭ്യാസ മേഖലയില്‍ പുതിയതും വിജയകരവുമായ ഒരു പാത കെട്ടിപ്പടുക്കാന്‍ ഈ വിശാലമായ മനസ്സ് അദ്ദേഹത്തെ സഹായിച്ചു.
തന്റെ കുടുംബവും സുഹൃത്തുക്കളും പഴയ സഹപ്രവര്‍ത്തകരും എന്ത് വിചാരിക്കുമെന്നോര്‍ത്ത് ആശങ്കപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കിയെന്ന് സ്റ്റീവന്‍ സമ്മതിച്ചു. പുതുതായി ഒരു സംരംഭം തുടങ്ങുന്നത് അത്ര എളുപ്പമല്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് ധൈര്യവും പരിശ്രമവും ആവശ്യമായിരുന്നുവെങ്കിലും അത് വിലമതിക്കുന്നതാണ് അദ്ദേഹം വിശ്വസിക്കുന്നു. ഇപ്പോള്‍ തന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓഹരി വിപണിയിലെ ജോലി ഉപേക്ഷിച്ച് ഓണ്‍ലൈന്‍ ക്ലാസെടുത്ത് മണിക്കൂറില്‍ സമ്പാദിക്കുന്നത് 86,000 രൂപ
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement