advertisement

ഉപേക്ഷിച്ച് അനാഥമായി കിടന്ന വീട് വൃത്തിയാക്കുന്നതിനിടെ യുവാവിന് ലഭിച്ച വമ്പന്‍ ഭാഗ്യം; വൈറല്‍ വീഡിയോ

Last Updated:

ജീര്‍ണാവസ്ഥയിലുള്ള വീട്ടില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് യുവാവ് പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോഴാണ് ചുവരിനുള്ളില്‍ അസ്വാഭാവികമായ എന്തോ ഒന്ന് ഉള്ളതായി തോന്നിയത്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പണം സമ്പാദിക്കുന്നതിനായാണ് പലരും കഠിനമായി ജോലി ചെയ്യുന്നത്. ചിലരെ തേടി ഭാഗ്യക്കുറിയുടെ രൂപത്തില്‍ അപൂര്‍വ്വ നേട്ടങ്ങളെത്തുന്ന വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനാഥമായി കിടന്ന വീട് വൃത്തിയാക്കുന്നതിനിടെ യുവാവിന് നോട്ടുകെട്ടുകളടങ്ങിയ നിധികുംഭം ലഭിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ജീര്‍ണാവസ്ഥയിലുള്ള വീട്ടില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് യുവാവ് പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോഴാണ് ചുവരിനുള്ളില്‍ അസ്വാഭാവികമായ എന്തോ ഒന്ന് ഉള്ളതായി തോന്നിയത്. അവിടെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളടങ്ങിയ ഒരു പെട്ടി ഇദ്ദേഹത്തിന് ലഭിച്ചത്.
ജാക്ക് ചാള്‍സ് എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. വീടിന്റെ ചുമരില്‍ നിന്ന് യുവാവിന് നിധി ലഭിച്ചുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലെത്തിയത്.
advertisement
ജീര്‍ണാവസ്ഥയിലുള്ള വീട്ടിലേക്ക് യുവാവ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത് വീഡിയോയില്‍ കാണാം. ഒരു നായയും ഇദ്ദേഹത്തോടൊപ്പം ഉണ്ട്. വീടിന്റെ ചുമരുകളില്‍ ഇദ്ദേഹം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അപ്പോഴാണ് ചുമരിന്റെ ഒരുഭാഗത്ത് എത്തിയപ്പോള്‍ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹം ആ സ്ഥലം അടയാളപ്പെടുത്തി. ആ ഭാഗം പൊളിച്ചുനോക്കാനും തുടങ്ങി. ഒരു ചുറ്റിക ഉപയോഗിച്ചാണ് ഇദ്ദേഹം ചുമരിന്റെ ഭാഗം പൊളിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് അതില്‍ നിന്നും രണ്ട് ചെറിയ പെട്ടികളും ലോഹത്തില്‍ തീര്‍ത്ത മറ്റൊരു വലിയ പെട്ടിയും കിട്ടിയത്. ഇതിനുള്ളില്‍ നോട്ടുകെട്ടുകള്‍ അടുക്കിസൂക്ഷിച്ചിരുന്നു.
advertisement
അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിനോദത്തിന് വേണ്ടി നിര്‍മിച്ച വീഡിയോ ആണോ ഇതെന്ന സംശയങ്ങളുയരുകയാണ്. നിലവില്‍ 68 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. നൂറുകണക്കിന് പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഫോളോവേഴ്‌സിനെ കൂട്ടാന്‍ നിര്‍മിച്ച വീഡിയോ ആണോ ഇതെന്ന് ചിലര്‍ കമന്റ് ചെയ്തു. "അലാവുദ്ദിന്‍ വിളക്ക് തൊട്ടപ്പോള്‍ ജീനി പുറത്തുവന്നതുപോലെ ഈ ലോഹ കപ്പില്‍ നിന്നും ആരെങ്കിലും ഉയര്‍ന്നുവരുമെന്നാണ് ഞാന്‍ കരുതിയത്," എന്ന് ഒരാള്‍ തമാശരൂപേണ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഉപേക്ഷിച്ച് അനാഥമായി കിടന്ന വീട് വൃത്തിയാക്കുന്നതിനിടെ യുവാവിന് ലഭിച്ച വമ്പന്‍ ഭാഗ്യം; വൈറല്‍ വീഡിയോ
Next Article
advertisement
ശശി തരൂരിന്റെ മകൻ ഇഷാനടക്കം വാഷിംഗ്ടൺ പോസ്റ്റിലെ മൂന്നിലൊന്ന് ജീവനക്കാരുടെ ജോലി നഷ്ടമായി
ശശി തരൂരിന്റെ മകൻ ഇഷാനടക്കം വാഷിംഗ്ടൺ പോസ്റ്റിലെ മൂന്നിലൊന്ന് ജീവനക്കാരുടെ ജോലി നഷ്ടമായി
  • വാഷിംഗ്ടൺ പോസ്റ്റിലെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടലിൽ ഇഷാൻ തരൂരിന് ജോലി നഷ്ടമായി

  • അന്താരാഷ്ട്ര കവറേജും സ്പോർട്സ് ഡെസ്കും വെട്ടിക്കുറയ്ക്കുന്നതാണ് പിരിച്ചുവിടലിന്റെ പ്രധാന കാരണം

  • മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്കയിലെ മുതിർന്ന എഡിറ്റർമാർക്കും ജോലി നഷ്ടമായി

View All
advertisement