ജര്‍മന്‍ ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ളയാള്‍ക്ക് ജര്‍മനിയില്‍ ജോലി നിഷേധിച്ചു; വൈറല്‍ കുറിപ്പ്
- Published by:ASHLI
- news18-malayalam
Last Updated:
ജര്‍മനിയിലെ ഒരു പ്രമുഖ കമ്പനിയിലെ പോസ്റ്റിലേക്കാണ് അപേക്ഷ നല്‍കിയതെന്ന് ഉപയോക്താവ് വ്യക്തമാക്കി
ജര്‍മനയില്‍ ജോലി ലഭിക്കുന്നതിന് ജര്‍മന്‍ ഭാഷ പഠിക്കണമെന്നത് വിദേശികള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ ജര്‍മൻ ഭാഷയിൽ ബിരുദാനന്തര ബിരുദമുണ്ടായിട്ടും ജോലി നിഷേധിക്കപ്പെട്ട യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജര്‍മന്‍ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദമുണ്ടായിട്ടും കഴിവുകള്‍ പോരായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തഴഞ്ഞത്. റെഡ്ഡിറ്റില്‍ ഇദ്ദേഹം പങ്കുവെച്ച വിശദമായ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജര്‍മന്‍ ഭാഷ മാതൃഭാഷയല്ല എന്ന കാരണത്താലാണ് അഭിമുഖത്തില്‍ നിന്ന് എച്ച്ആര്‍ തന്നെ പുറത്താക്കിയതെന്ന് ഇയാള്‍ അവകാശപ്പെട്ടു.
''എനിക്ക് ജര്‍മന്‍ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദമുണ്ട്. ഈ ഭാഷ ഞാന്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് എന്റെ ബയോഡാറ്റയില്‍ ഞാന്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലെ ഒരു പ്രമുഖ കമ്പനിയിലെ പോസ്റ്റിലേക്കാണ് അപേക്ഷ നല്‍കിയതെന്ന് ഉപയോക്താവ് വ്യക്തമാക്കി. ഇംഗ്ലീഷില്‍ സാങ്കേതികപരമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ജര്‍മന്‍ ഭാഷയില്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ചെയ്യുകയായിരുന്നു ജോലി. ഒരു ഓണ്‍ലൈന്‍ ഐക്യു ടെസ്റ്റ് നടത്തിയ ശേഷം എച്ച്ആര്‍ ടീമുമായുള്ള അഭിമുഖത്തിനായി ഇയാളെ കമ്പനി വിളിച്ചു. ''അഭിമുഖം തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ തന്റെ ജര്‍മന്‍ ഭാഷയിലെ പ്രാവീണ്യം പോരായെന്ന് എച്ച്ആര്‍ പറഞ്ഞു. തുടര്‍ന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടു,'' ഉപയോക്താവ് പറഞ്ഞു.
advertisement
കാരണം തിരക്കിയപ്പോള്‍ കമ്പനിയുടെ സ്വന്തം നാട്ടിലുള്ള ബ്രാഞ്ചിലേക്ക് ജോലിക്ക് അപേക്ഷിക്കാനോ ഇംഗ്ലീഷ് സംസാരിക്കുന്ന ടീമുകളിലെ ജോലികള്‍ക്ക് ശ്രമിക്കുകയാണ് നല്ലത് എന്ന് എച്ച്ആര്‍ നിര്‍ദേശിച്ചു.
''നല്ലത്'' എന്ന് തോന്നുന്നുവെന്നത് എന്താണ് എന്ന് വ്യക്തമാക്കുന്നത് വരെ എച്ച്ആറിനുമേല്‍ താന്‍ സമ്മര്‍ദം ചെലുത്തിയതായും അത് മാതൃഭാഷ എന്ന് അവര്‍ പറയുന്നത് വരെ നിര്‍ബന്ധിച്ചതായും ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. അതില്‍ കുറഞ്ഞതൊന്നും പോരെന്നും എല്ലാ കാര്യവും ജര്‍മന്‍ ഭാഷയിലാണ് നടന്നതെന്നും ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
യുവാവിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ''ദേശീയത അടിസ്ഥാനമാക്കിയുള്ള വിവേചനം പോലെയാണ് ഇത് അനുഭവപ്പെടുന്നത്. എന്താണ് ചെയ്യുന്നതെന്ന് എച്ച്ആറിന് അറിയാമായിരുന്നു. എന്നാല്‍, നിങ്ങള്‍ അവരെ പിടികൂടി,'' ഒരാള്‍ പറഞ്ഞു.
advertisement
''നിങ്ങളുടെ ജര്‍മന്‍ ഭാഷയിലെ പ്രാവീണ്യം ഒരു എച്ച്ആര്‍ ഉദ്യോഗസ്ഥയുമായി തര്‍ക്കിക്കാന്‍ മാത്രം പര്യാപ്തമാണെങ്കില്‍ മറ്റെന്തിനാക്കാളും അത് മതി എന്ന്'' മറ്റൊരാള്‍ പറഞ്ഞു. അതേസമയം, കമ്പനിയുടെ നിലപാടിനെ മറ്റൊരാള്‍ ചോദ്യം ചെയ്തു. ''ഇത് വിഡ്ഢിത്തമാണ്. ഓഫീസില്‍ തടസ്സങ്ങളില്ലാതെ നിങ്ങള്‍ക്ക് ഒഴുക്കോടെ സംസാരിക്കാന്‍ അറിയാമെങ്കില്‍ നിങ്ങള്‍ ജര്‍മന്‍കാരനല്ല എന്നത് ഒരു പ്രശ്‌നമാക്കരുത്. നിങ്ങള്‍ക്ക് ജര്‍മാന്‍ ഭാഷയില്‍ ബിരുദാനന്തരബിരുദം ഉള്ളതിനാലും അഭിമുഖം പൂര്‍ണമായും ജര്‍മന്‍ ഭാഷയില്‍ നടത്തിയതിനാലും നിങ്ങള്‍ ഇതിനോടകം പ്രാവീണ്യമുള്ളയാളാണ് തെളിയിച്ചിട്ടുണ്ട്,'' അയാള്‍ വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 09, 2025 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജര്‍മന്‍ ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ളയാള്‍ക്ക് ജര്‍മനിയില്‍ ജോലി നിഷേധിച്ചു; വൈറല്‍ കുറിപ്പ്