മറ്റൊരാളുടെ പേര് സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്യണമെങ്കിൽ ആ വ്യക്തിയോട് അത്രയധികം സ്നേഹവും ഇഷ്ടവുമെല്ലാം വേണം. മരണം വരെ ആ പേര് ശരീരത്തിൽ കൊണ്ടുനടക്കാനുള്ളതാണ്. അപ്പോൾ മുഖം തന്നെ ടാറ്റൂ ചെയ്താലോ? മക്കളുടേയും മാതാപിതാക്കളുടേയും പ്രണയിതാക്കളുടേയും മുഖവും പേരുമെല്ലാം ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ഒരു സെലിബ്രിറ്റിയുടെ മുഖം ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് അത്ര സാധാരണമല്ല. പറഞ്ഞു വരുന്ന് മിയ ഖലീഫയുടെ ഇന്ത്യയിലുള്ള ഒരു ആരാധകനെ കുറിച്ചാണ്. മിയ ഖലീഫയോടുള്ള കടുത്ത ആരാധന കാരണം താരത്തിന്റെ മുഖം സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് യുവാവ്.
മിയ ഖലീഫയുടെ മുഖം ടാറ്റൂ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. യുവാവിന്റെ കാലിലാണ് താരത്തിന്റെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ദൃശ്യം അവസാനം മിയ ഖലീഫയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്.
മിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീൽസ് പങ്കുവെച്ച താരം ഇത് അൽപം കടന്നുപോയെന്നാണ് സ്നേഹത്തോടെ പ്രതികരിച്ചത്. മിയ ഷെയർ ചെയ്തതോടെ റീൽസ് കൂടുതൽ പേരിൽ എത്തുകയും ചെയ്തു. തന്റെ വീഡിയോ പങ്കുവെച്ചതിന് ടാറ്റൂ ചെയ്ത യുവാവ് താരത്തോട് നന്ദി പറയുന്നുമുണ്ട്.
മിയ ഖലീഫയുടെ പ്രശസ്തമായ കണ്ണട വെച്ച ചിത്രമാണ് ടാറ്റൂ ചെയ്തത്. കഴിഞ്ഞ വർഷം ഈ കണ്ണട മിയ ലേലം ചെയ്തിരുന്നു. 73 ലക്ഷം രൂപയാണ് ഈ കണ്ണടയ്ക്ക് ലഭിച്ചത്. ഈ തുക ബെയ്റൂട്ട് സ്ഫോടനത്തിൽ അപകടത്തിൽപെട്ടവർക്കാണ് മിയ ഖലീഫ നൽകിയത്.
ടാറ്റൂ ആർടിസ്റ്റ് 01 എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പും മിയയുടെ മുഖം ചില ആരാധകർ ടാറ്റൂ ചെയ്തിരുന്നു. 2018 ൽ തന്റെ മുഖം ടാറ്റൂ ചെയ്ത ആരാധകന്റെ വീഡിയോ പങ്കുവെച്ച താരം ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
തന്റെ മുഖം ടാറ്റൂ ചെയ്യുന്നതിൽ യാതൊരു സന്തോഷവും ഇല്ലെന്നും മിയ ഖലീഫ വ്യക്തമാക്കിയിരുന്നു. ഇത്തരം ആരാധന സന്തോഷിപ്പിക്കുന്നതല്ല, മറിച്ച് പേടിപ്പിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.