ട്രാഫിക് പിഴ വരുമാനത്തിന് അനുസരിച്ച്; അമിത വേഗതയില്‍ വാഹനമോടിച്ച കോടീശ്വരന് ചുമത്തിയത് ഒരു കോടിയിലധികം രൂപ
- Published by:Arun krishna
- news18-malayalam
Last Updated:
ഫിന്‍ലൻഡിലെ അതിസമ്പന്നരില്‍ ഒരാളായ ആന്‍ഡേഴ്സ് വിക്ലോഫിനാണ് ഒരു കോടിയിലധികം പിഴ ചുമത്തിയത്
അമിത വേഗതയില്‍ കാറോടിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നത് സ്വഭാവികമാണ്. എന്നാല്‍ അമിത വേഗതക്ക് ഒരു കോടീശ്വരന് പിഴയടക്കേണ്ടി വന്നത് ഒരു കോടിയിലധികം രൂപയാണ്. ഫിന്‍ലന്‍ഡുകാരനായ കോടീശ്വരനാണ് 130,000 ഡോളര്‍ അതായതത് ഒരു കോടിയിലധികം (10627745 രൂപ) പിഴ ചുമത്തിയത്. ലോകത്തിലെ എക്കാലത്തെയും ഉയര്‍ന്ന പിഴയാണിതെന്നാണ് റിപ്പോർട്ടുകൾ.
ഫിന്‍ലൻഡിലെ അതിസമ്പന്നരില്‍ ഒരാളായ ആന്‍ഡേഴ്സ് വിക്ലോഫ് (76), ബാള്‍ട്ടിക് പ്രദേശത്തെ ദ്വീപസമൂഹമായ അലണ്ട് ദ്വീപിലൂടെ പോകുമ്പോഴാണ് പിടിക്കപ്പെട്ടത്. മണിക്കൂറില്‍ 82 കിലോമീറ്റര്‍ വേഗതയിലാണ് വിക്ലോഫ് സഞ്ചരിച്ചിരുന്നത്. ഈ റോഡിലെ വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്.
നിയമലംഘനത്തെ തുടര്‍ന്ന് ശനിയാഴ്ച പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പിഴ ചുമത്തുകയായിരുന്നു. കൂടാതെ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ന്യാ അലണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു
advertisement
10 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനും സ്ഥാപകനുമായ ബിസിനസുകാരനാണ് വിക്ലോഫ്. ഫിന്‍ലഡില്‍ ഡ്രൈവറുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുന്നത്. സാധാരണയായി അവരുടെ പ്രതിദിന ശമ്പളത്തിന്റെ പകുതിയാണ് പിഴയായി കണക്കാക്കുന്നത്. നോര്‍ഡിക് മേഖലയില്‍ ഈ രീതി സാധാരണമാണ്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ കുറ്റകൃത്യത്തിന്റെ തീവ്രത, കുറ്റവാളിയുടെ വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ്. പോലീസിന് നികുതിദായകരുടെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് അവരുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ തല്‍ക്ഷണം പരിശോധിക്കാനാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തുന്നത്.
advertisement
ഇവിടെ, കോടീശ്വരന്‍ 14 ദിവസത്തെ വരുമാനത്തിന് തുല്യമായ പിഴയാണ് അടയ്ക്കേണ്ടത്. രാജ്യത്ത് കൂടുതല്‍ സമ്പാദിക്കുന്നതിനനുസരിച്ച് കൂടുതല്‍ നികുതിയും നല്‍കണം.
അമിത വേഗതയ്ക്ക് വിക്ലോഫിന് പിഴ ചുമത്തുന്നത് ഇതാദ്യമല്ല. 2013-ല്‍, അലന്‍ഡ് ദ്വീപുകളിലെ 30 മൈല്‍ സോണില്‍ 47 മൈല്‍ വേഗതയില്‍ വണ്ടി ഓടിച്ചതിന് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് 80,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. 2018ല്‍ വിക്ലോഫിന് 54,900 പൗണ്ട് പിഴ ചുമത്തിയിരുന്നു.
എന്നാൽ പിഴ ചുമത്തുന്നതിന് പരിധി ഉണ്ടായിരിക്കണം എന്ന് വിക്ലോഫ് പറഞ്ഞു. അതേസമയം, ഈ പണം ആരോഗ്യ സംരക്ഷണത്തിനും പ്രായമായവരുടെ പരിചരണത്തിനുമായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 07, 2023 6:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ട്രാഫിക് പിഴ വരുമാനത്തിന് അനുസരിച്ച്; അമിത വേഗതയില്‍ വാഹനമോടിച്ച കോടീശ്വരന് ചുമത്തിയത് ഒരു കോടിയിലധികം രൂപ