'ബ്ലാക്കി'ന്റെ പേരിൽ അധിക്ഷേപിച്ച പീതാംബരക്കുറുപ്പിനെ 'ബാക്കി' ന്റെ കാര്യം ഓർമിപ്പിച്ച് മന്ത്രി മണി
കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് കൺവെൻഷനിടെയാണ് മന്ത്രി എം.എം. മണിക്കെതിരെ മുൻ എം.പി കൂടിയായ പീതാംബര കുറുപ്പ് അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്
news18
Updated: March 26, 2019, 1:45 PM IST

മന്ത്രി എം എം മണി
- News18
- Last Updated: March 26, 2019, 1:45 PM IST
ബ്ലാക്ക് മണിയെന്ന പീതാംബര കുറുപ്പിന്‍റെ അധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി എം.എം. മണി. ബ്ലാക്കിന്‍റെ പേരിൽ അധിക്ഷേപിച്ച പീതാംബര കുറുപ്പിനെ ബാക്കിന്‍റെ കാര്യം ഓർമ്മിപ്പിച്ചാണ് മന്ത്രി മണി തിരിച്ചടിച്ചത്. 'കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ല, ബാക്ക് ആണ് പഥ്യം'- ഫേസ്ബുക്കിൽ മന്ത്രി മണി കുറിച്ചു. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് കൺവെൻഷനിടെയാണ് മന്ത്രി എം.എം. മണിക്കെതിരെ മുൻ എം.പി കൂടിയായ പീതാംബര കുറുപ്പ് അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്.
പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി ആണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരിഹാസം. സർക്കാറിനെ വിമർശിച്ച് തുടങ്ങിയതായിരുന്നു പീതാംബരക്കുറുപ്പ്. പ്രളയത്തിനു കാരണക്കാർ സർക്കാരാണെന്ന് പറയുന്നതിനിടെയായിരുന്നു മന്ത്രി മണിക്കെതിരായ അധിക്ഷേപകരമായ പരാമർശം. 2013 നവംബർ ഒന്നിന് കൊല്ലത്ത് നടന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രശസ്ത നടിയോട് സ്ഥലം എം.പി കൂടിയായിരുന്ന പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. പിന്നീട് നടിയോട് പീതാംബരകുറുപ്പ് മാപ്പ് പറഞ്ഞിരുന്നു.
പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി; മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച് പീതാംബര കുറുപ്പ്
തെന്നല ബാലകൃഷ്ണ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുറുപ്പിന്റെ പ്രസംഗം. നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉദ്ഘാടനം ചെയ്തു.

പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി; മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച് പീതാംബര കുറുപ്പ്
തെന്നല ബാലകൃഷ്ണ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുറുപ്പിന്റെ പ്രസംഗം. നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉദ്ഘാടനം ചെയ്തു.
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- congress
- Congress President Rahul Gandhi
- election 2019
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- kodiyeri balakrishnan
- minister mm mani
- mm mani
- narendra modi
- peethambara kurup
- pinarayi vijayan
- rahul gandhi
- sitaram yechuri
- sonia gandhi
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- രാഹുൽ ഗാന്ധി