പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി; മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച് പീതാംബര കുറുപ്പ്

ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് കുറുപ്പിന്റെ വിവാദ പ്രസംഗം

news18
Updated: March 26, 2019, 11:22 AM IST
പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി; മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച് പീതാംബര കുറുപ്പ്
News 18
  • News18
  • Last Updated: March 26, 2019, 11:22 AM IST
  • Share this:
മന്ത്രി എംഎം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് എൻ. പീതാംബര കുറുപ്പ്. പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി ആണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരിഹാസം. ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് കുറുപ്പിന്റെ വിവാദ പ്രസംഗം.

സർക്കാറിനെ വിമർശിച്ച് തുടങ്ങിയതായിരുന്നു പീതാംബരക്കുറുപ്പ്. പ്രളയത്തിനു കാരണക്കാർ സർക്കാരാണെന്ന് പറയുന്നതിനിടെയായിരുന്നു മന്ത്രി മണിക്കെതിരായ അധിക്ഷേപകരമായ പരാമർശം.

കാലമിനിയുമുരുളും.. വിഷുവരും, വര്‍ഷം വരും.. അപ്പോഴാരെന്നും 'ആരെന്നും' ആര്‍ക്കറിയാം; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ ട്രോളി എംഎം മണി

തെന്നല ബാലകൃഷ്ണ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുറുപ്പിന്റെ പ്രസംഗം. നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉദ്ഘാടനം ചെയ്തു.
First published: March 26, 2019, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading