'ജിനി ലൂയിസ് കുവൈറ്റിൽ നിന്നുമെത്താൻ കാരണം മന്ത്രി സുരേഷ് ​ഗോപി; പലരും ക്രെഡിറ്റ് എടുക്കുന്നു'

Last Updated:

സുരേഷ് ചേട്ടൻ ഉടനെ കുവൈറ്റ് എംബസ്സിയിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞുവെന്നും എങ്ങനെയും ഏതുവിധേനയും ജിനുവിനെ നാട്ടിലെത്തിക്കണമെന്ന് കർശന നിർദ്ദേശവും നൽകിയെന്ന് ബിജു

News18
News18
കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ മകന്റെ മരണവാർത്തയറിഞ്ഞ് തിരച്ചെത്താനാകാതെ ദുരിതത്തിലായ ജിനി ലൂയിസ് കുവൈറ്റിൽ നിന്നുമെത്താൻ കാരണം മന്ത്രി സുരേഷ് ​ഗോപിയെന്ന് സുഹൃത്ത് ബിജു പുളിക്കക്കണ്ടം. ജോലിക്കായി കുവൈറ്റിലെത്തിയ ഷാനിറ്റിൻ്റെ അമ്മ ജിനു ലൂയിസ് കുവൈറ്റിൽ ഗൗരവകരമായ ചില നിയമനടപടികൾ നേരിട്ട് അവിടെ തടഞ്ഞുവയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും അവരുടെ ആദ്യത്തെ സ്പോൺസറുടെ കടുത്ത ദ്രോഹ പ്രവർത്തികളിൽ നിന്നും രക്ഷതേടി ഓടി രക്ഷപെട്ട ജിനുവിന് മൊബൈൽ ഫോണടക്കം സകലതും നഷ്ടമായി.
ഇവരുമായി വീട്ടുകാർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ജിനുവിൻ്റെ വീട്ടുകാർ, താനുമായും സുരേഷ് ​ഗോപിയുമായും അടുത്ത ബന്ധമുള്ള അണക്കര സ്വദേശിയായ ശരത് എന്നയാൾ വഴി തന്നെ ബന്ധപ്പെടുകയായിരുന്നു. അപ്പോൾ തന്നെ തൃശ്ശൂരിലുണ്ടായിരുന്ന സുരേഷ് ഗോപിയെ വിളിച്ചു കാര്യം പറഞ്ഞു. സുരേഷ് ചേട്ടൻ ഉടനെ കുവൈറ്റ് എംബസ്സിയിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞുവെന്നും എങ്ങനെയും ഏതുവിധേനയും ജിനുവിനെ നാട്ടിലെത്തിക്കണമെന്ന് കർശന നിർദ്ദേശവും നൽകിയെന്ന് ബിജു. ജിനുവിൻ്റെ മടങ്ങിവരവിന് പലരും അവകാശവാദമുന്നയിക്കുന്നത് കണ്ടാണ് താനിപ്പോൾ ഇക്കാര്യങ്ങൾ തുറന്നെഴുതുന്നതെന്നും ബിജു പുളിക്കക്കണ്ടം.
advertisement
ബിജു പങ്കുവെച്ച പോസ്റ്റ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി യ്ക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട്,
ഷാനറ്റിന് ആദരാഞ്ജലികൾ ..
ഇക്കഴിഞ്ഞ 17-ാം തീയതി ( ജൂൺ 17, 2025) കുമളി ,അണക്കര വച്ചുണ്ടായ ബൈക്കപകടത്തിലാണ് 17 വയസ്സുകാരനായ ഷാനറ്റ് മരണപ്പെട്ടത്. ആ സമയം ജോലിക്കായി കുവൈറ്റിലെത്തിയ ഷാനിറ്റിൻ്റെ അമ്മ ജിനു ലൂയിസ് കുവൈറ്റിൽ ഗൗരവകരമായ ചില നിയമനടപടികൾ നേരിട്ട് അവിടെ തടഞ്ഞുവയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവരുടെ ആദ്യത്തെ സ്പോൺസറുടെ കടുത്ത ദ്രോഹ പ്രവർത്തികളിൽ നിന്നും രക്ഷതേടി ഓടി രക്ഷപെട്ട ജിനുവിന് മൊബൈൽ ഫോണടക്കം സകലതും നഷ്ടമായിരുന്നു. തുടർന്ന് കുവൈറ്റ് പോലീസ് ഇവരെ തടവിലാക്കി. ഇവരുമായി വീട്ടുകാർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞതുമില്ല.ജിനുവിൻ്റെ വീട്ടുകാർ , ഞാനുമായും SGയുമായും അടുത്ത ബന്ധമുള്ള അണക്കര സ്വദേശിയായ ശരത് എന്നയാൾ വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. അപ്പോൾ തന്നെ തൃശ്ശൂരിലുണ്ടായിരുന്ന സുരേഷ് ഗോപിയെ ഞാൻ വിളിച്ചു കാര്യം പറഞ്ഞു.സുരേഷ് ചേട്ടൻ ഉടനെ കുവൈറ്റ് എംബസ്സിയിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. എങ്ങനെയും ഏതുവിധേനയും ജിനുവിനെ നാട്ടിലെത്തിക്കണമെന്ന് കർശന നിർദ്ദേശവും നൽകി.ഇക്കാര്യങ്ങൾക്കൊക്കെ കുവൈറ്റിലെ ഏറ്റവും പ്രധാനപെട്ട മലയാളി സംഘടനയുടെ രക്ഷാധികാരി ബിനോയ് ചന്ദ്രൻ്റെ പൂർണ്ണ പിന്തുണയുമുണ്ടായിരുന്നു.പിറ്റേന്ന് ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിനായി പാലായിലെത്തിയ സുരേഷ് ചേട്ടൻ , നമ്മുടെ വീട്ടിലായിരുന്നു തങ്ങിയത്.അവിടെ രാത്രിയിൽ ഭക്ഷണം കഴിക്കാനിരുന്ന സമയത്താണ് എംബസ്സിയിൽ നിന്നും പുതിയ അറിയിപ്പ് സന്ദേശം SG ക്ക് വരുന്നത്. ഭക്ഷണം പോലും കഴിക്കാതെ ഉടനെ ജിനുവിൻ്റെ അടുത്ത ബന്ധുവായ ഐപ്പിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് സന്ദേശം കൈമാറി. ടി സന്ദേശം ഇടുക്കി കളക്ടർക്കും അയച്ചു കൊടുത്തു. അപ്പോഴാണ് പുതിയൊരു പ്രശ്നം ഉടലെടുത്തത്.തിരിച്ചുവരവിനായുള്ള നടപടികൾക്കായി ജിനുവിനെ deport cente il പ്രവേശിപ്പിച്ചിരുന്ന ക്യാംപിൽ കോവിഡ് രോഗം പലർക്കും സ്ഥിരീകരിച്ചു. തുടർന്ന് തിരിച്ചയക്കൽ നടപടികൾ വൈകുമെന്ന അറിയിപ്പ് വന്നു. വീണ്ടും സുരേഷ് ഗോപി കുവൈറ്റ് അധികാരികളെ ബന്ധപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ഇക്കാര്യങ്ങൾക്കെല്ലാം ഞാൻ സാക്ഷിയായിരുന്നു.പക്ഷേ ഇപ്പോൾ ജിനുവിൻ്റെ മടങ്ങിവരവിന് പലരും അവകാശവാദമുന്നയിക്കുന്നത് കണ്ടാണ് ഇത്രയും എഴുതിയത്.സുരേഷ് ഗോപി അറിഞ്ഞിരുന്നെങ്കിൽ ഇത് എഴുതിയിടാൻ ചേട്ടൻ എന്നെ അനുവദിക്കുമായിരുന്നുമില്ല. ഇന്ന് (24,ചൊവ്വ)അണക്കര സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ 4 PM നാണ് ഷാനറ്റിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.ഇന്നലെ ഷാനറ്റിൻ്റെ അടുത്ത ബന്ധുക്കളും നാട്ടുകാരുമടക്കം പലരും സുരേഷ് ഗോപിയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് എന്നെ വിളിച്ചിരുന്നു.അവർക്കെല്ലാം വേണ്ടി സുരേഷ് ഗോപിയോട് പ്രത്യേകം നന്ദി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജിനി ലൂയിസ് കുവൈറ്റിൽ നിന്നുമെത്താൻ കാരണം മന്ത്രി സുരേഷ് ​ഗോപി; പലരും ക്രെഡിറ്റ് എടുക്കുന്നു'
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement