MS Dhoni | 'ഇതിലും വലിയ ബര്‍ത്ത് ഡേ ഗിഫ്റ്റ് കിട്ടുമോ' ആരാധകന്‍റെ പിറന്നാളിന് ധോണിയുടെ സര്‍പ്രൈസ് എന്‍ട്രി
- Published by:Arun krishna
- news18-malayalam
Last Updated:
'ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍' എന്ന ക്യാപ്ഷനോടെ സുബോദ് സിങ് കുശ്വാഹ എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് മഹേന്ദ്ര സിങ് ധോണിയെ കായിക ലോകം എക്കാലത്തും വിലയിരുത്തുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്നും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ 'വി ലവ് യു ധോണി' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്രത്തോളം ആരാധക സമ്പത്താണ് ധോണിക്ക് രാജ്യത്തെമ്പാടും ഉള്ളത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ എല്ലാമെല്ലാമായ ധോണി അവര്‍ക്കെന്നും അവരുടെ പ്രിയപ്പെട്ട 'തല'യാണ്.
ആരാധകരെ അത്രത്തോളം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ധോണി തന്‍റെ ആരാധകന്റെ പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനിടെ ആരാധകന്‍റെ വീട്ടിലേക്ക് സര്‍പ്രൈസായി എത്തിയ ധോണി കേക്ക് മുറിച്ച് യുവാവിന് നല്‍കുന്ന വീഡിയോയാണ് പുറത്തുവന്നത്.
advertisement
'ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍' എന്ന ക്യാപ്ഷനോടെ സുബോദ് സിങ് കുശ്വാഹ എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കേക്ക് മുറിച്ച് ആദ്യത്തെ കഷ്ണം ധോണിയ്ക്ക് നല്‍കാന്‍ ഒരുങ്ങുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആദ്യം നല്‍കാന്‍ നിര്‍ദേശിക്കുന്ന ധോണിയെയും വീഡിയോയില്‍ കാണാം.
പുതിയ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയും ക്യാപ്റ്റന്‍ ധോണിയും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നായകനാണ് എംഎസ് ധോണി. ഐപിഎൽ കരിയറിൽ 250 മത്സരങ്ങളിൽ നിന്ന് 38.79 ശരാശരിയിൽ 24 അർധസെഞ്ചുറികളടക്കം 5082 റൺസ് ധോണി നേടിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 10, 2023 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
MS Dhoni | 'ഇതിലും വലിയ ബര്‍ത്ത് ഡേ ഗിഫ്റ്റ് കിട്ടുമോ' ആരാധകന്‍റെ പിറന്നാളിന് ധോണിയുടെ സര്‍പ്രൈസ് എന്‍ട്രി