സ്വന്തം നഗ്നചിത്രവുമായി ന്യൂസീലന്‍ഡ് എംപി പാർലമെന്റിൽ; ഡീപ് ഫേക്കിന് എതിരെ മുന്നറിയിപ്പ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും എംപി ചിത്രം പങ്കുവച്ചിട്ടുണ്ട്
ഡിപ് ഫേക്ക് ഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പുമായി ന്യുസീലന്‍ഡ് എംപി ലോറ മക്ലൂര്‍. എഐ നിര്‍മ്മിത ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്‌ക്കെതിരെ വ്യാജമായി നിര്‍മ്മിച്ച സ്വന്തം നഗ്നചിത്രവുമായി എത്തിയാണ് ലോറ മക്ലൂര്‍ പാര്‍ലമെന്റില്‍ മുന്നറിയിപ്പ് നൽകിയത്.
ഈ വ്യാജ ചിത്രം ഓണ്‍ലൈനില്‍ സൃഷ്ടിക്കാന്‍ വെറും അഞ്ച് മിനുറ്റില്‍ താഴെ സമയമാണ് എടുത്തതെന്ന് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ലോറ പറഞ്ഞു. സംപ്രേഷണ ആവശ്യങ്ങള്‍ക്കായി ചിത്രം സെന്‍സര്‍ ചെയ്താണ് ഉപയോഗിച്ചത്. എന്നാല്‍ ഡീപ് ഫേക്കുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു ലോറയുടെ ഈ പ്രവൃത്തി.
ഇത് തന്റെ നഗ്നചിത്രമാണെന്നും എന്നാല്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും വ്യാജമാണെന്നും ലോറ പാര്‍ലമെന്റില്‍ പറഞ്ഞു. ഇരകളെ സംബന്ധിച്ച് ഡീപ് ഫേക്ക് വളരെ അപമാനകരമാണെന്നും അപകടകരമാണെന്നും എംപി ചൂണ്ടിക്കാട്ടി. വ്യാജമാണെന്നറിഞ്ഞിട്ടും തന്റെ നഗ്നചിത്രം പാര്‍ലമെന്റില്‍ ഉയര്‍ത്തിപിടിച്ച് നില്‍ക്കേണ്ടി വന്നത് വെല്ലുവിളിയായി തോന്നിയെന്നും അവര്‍ വ്യക്തമാക്കി.
advertisement
എംപി സ്വന്തം നഗ്നചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും പങ്കുവെച്ചിട്ടുണ്ട്. ഇന്ന് പാര്‍ലെമന്റില്‍ എഐ അധിഷ്ഠിതമായി സൃഷ്ടിച്ചെടുത്ത തന്റെ ഡീപ് ഫേക്ക് ഫോട്ടോ കാണിച്ചതായും ഇവ ഉണ്ടാക്കുന്നത് എത്ര എളുപ്പമാണെന്നും എങ്ങനെയാണ് യഥാര്‍ത്ഥമായി തോന്നുന്നതെന്നും കാണിക്കാനാണ് ഇത് ചെയ്തതെന്നും എംപി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാങ്കേതികവിദ്യ അല്ല പ്രശ്‌നം. ആളുകളെ ചൂഷണം ചെയ്യാനായി അത് എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്‌നമെന്നും ലോറ പോസ്റ്റില്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ചിത്രം ഉയര്‍ത്തിപിടിച്ച നിമിഷത്തെ 'ഭയാനകം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ചിത്രം വ്യാജമാണെന്ന് അറിയാമെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യബോധം തന്നെ അസ്വസ്ഥയാക്കിയെന്നും അവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.
advertisement
സമ്മതമില്ലാതെ നഗ്ന ചിത്രങ്ങള്‍ പങ്കിടുന്നത് നിയമവിരുദ്ധമാണെന്ന് ഉറപ്പാക്കുന്ന നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്നും ലോറ മക്ലൂര്‍ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാത്തരം മോശമായ വീഡിയോകളിലും ആളുകള്‍ക്ക് നിങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ ഡീപ് ഫേക്ക് അപകടകരമാണെന്ന് വിശ്വസിക്കുന്നുവെന്നും എംപി പറഞ്ഞു. സാങ്കേതികവിദ്യയല്ല യഥാര്‍ത്ഥ പ്രശ്‌നം അതിന്റെ ദുരുപയോഗമാണെന്നും അവര്‍ അടിവരയിട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 05, 2025 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്വന്തം നഗ്നചിത്രവുമായി ന്യൂസീലന്‍ഡ് എംപി പാർലമെന്റിൽ; ഡീപ് ഫേക്കിന് എതിരെ മുന്നറിയിപ്പ്