മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയായ യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചു കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് ഇവർ കാമുകനൊപ്പം പോയത്.
ഗുജറാത്ത്: ഗർഭിണിയായ കാമുകിയെ കൊന്ന യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ ബർഡോളി ടൗണിലാണ് സംഭവം. കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അവരുടെ പിതാവിന്റെ ഫാമിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
രശ്മി കട്ടാരിയ എന്ന യുവിതയാണ് കൊല്ലപ്പെട്ടത്. മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് ഇവർ കാമുകനൊപ്പം പോയത്. രശ്മിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
You may also like:വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
നവംബർ 14നാണ് രശ്മി കുഞ്ഞിനെ മാതാപിതാക്കളുടെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. കഴിഞ്ഞ അഞ്ച് വർഷമായി ചിരാഗ് പട്ടേൽ എന്നയാളുമായി രശ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഇയാൾക്കൊപ്പമായിരുന്നു രശ്മി താമസിച്ചിരുന്നത്.
advertisement
You may also like:പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു
യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് ചിരാഗിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രശ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം പിതാവിന്റെ ഫാമിൽ കുഴിച്ചിടുകയായിരുന്നു. രശ്മിയും ചിരാഗും താമസിക്കുന്ന വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ഫാം. അഞ്ച് മാസം ഗർഭിണിയായിരുന്നു യുവതി.
advertisement
ചിരാഗിന്റെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഫാമിൽ പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. രശ്മിയുമായി നിരന്തരമുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിവാഹിതനായ ചിരാഗിന്റെ ആദ്യ ഭാര്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് രശ്മിയും ചിരാഗിന്റെ ആദ്യ ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിൽ രശ്മി സ്ത്രീയെ മർദ്ദിച്ചിരുന്നു.
Location :
First Published :
November 24, 2020 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയായ യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചു കൊന്നു