3500 വർഷം പഴക്കമുള്ള തേൻ കണ്ടെത്തി; ആഫ്രിക്കയിലെ തേൻ ശേഖരണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവ്
- Published by:user_57
- news18-malayalam
Last Updated:
തേൻ ശേഖരണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവുകൾ കണ്ടെത്തി
ആഫ്രിക്കയിലെ തേൻ ശേഖരണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവുകൾ കണ്ടെത്തി. 3500 വർഷം പഴക്കമുള്ള തേൻകുടമാണ് ആഫ്രിക്കയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയത്. യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ രസതന്ത്രജ്ഞരുമായി സഹകരിച്ച് ജർമ്മനിയിലെ ഗോഥെ സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് 3500 വർഷം പഴക്കമുള്ള തേൻ കുടം കണ്ടെത്തിയത്. നോക്ക് സംസ്കാരത്തിലെ തേനീച്ച മെഴുകിന്റെ അവശിഷ്ടങ്ങളാണ് ഇവർ കണ്ടെത്തിയത്.
മധ്യ നൈജീരിയയിലെ നോക്ക് സംസ്ക്കാര കാലഘട്ടത്തിലേതാണ് തേൻ എന്നാണ് കണ്ടെത്തൽ. ടെറാക്കോട്ട ശില്പങ്ങൾക്ക് പേരുകേട്ട കാലഘട്ടം കൂടിയാണിത്. ആഫ്രിക്കയിലെ ഏറ്റവും പുരാതന ആലങ്കാരിക കലയുടെ പ്രതിനിധികളാണ് നോക്ക് സംസ്ക്കാരക്കാർ. തേൻ അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. ആഫ്രിക്കയുടെ ആദ്യകാല ചരിത്രത്തിന്റെ ഭാഗമാണിതെന്ന് ഗൊഥെയിലെ പ്രൊഫസർ പീറ്റർ ബ്രൂണിഗ് പറഞ്ഞു.
മൺപാത്രങ്ങളിൽ നിന്നുള്ള ജൈവ തന്മാത്രാ വിവരങ്ങൾ എത്‌നോഗ്രാഫിക് ഡാറ്റയുമായി സംയോജിപ്പിച്ചാണ് തേനിന് 3,500 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പും തേൻ ഉപയോഗിച്ചിരുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയാണ് ഇതുവഴി ലഭിക്കുന്നതെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷക ജൂലി ഡൺ പറഞ്ഞു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ കണ്ടെത്തലുകൾ വിശദമാക്കിയിട്ടുണ്ട്.
advertisement
നോക്ക് ജനതയ്ക്ക് വളർത്തുമൃഗങ്ങളുണ്ടോ എന്നറിയാൻ സംഘം പഠനം ആരംഭിച്ചു. നോക്ക് ജനത തേനീച്ച ഉൽപന്നങ്ങളിൽ ഉപയോഗിച്ച ലിപിഡുകളിൽ നിന്ന് പുനർനിർമ്മിക്കാൻ കഴിയില്ല. ചട്ടിയിൽ ചൂടാക്കിയാണ് ഇവർ മെഴുകു പാളികളിൽ നിന്ന് തേൻ വേർതിരിച്ചിരുന്നത്. മൃഗങ്ങളിൽ നിന്നോ സസ്യങ്ങളിൽ നിന്നോ ഉള്ള മറ്റ് അസംസ്കൃത വസ്തുക്കളുമായി ചേർത്ത് തേൻ സംസ്കരിച്ചതായും വിവരങ്ങളുണ്ട്. തേനിന്റെ മെഴുക് മെഡിക്കൽ ആവശ്യങ്ങൾക്കായി നൽകുമായിരുന്നുവെന്നും ഗവേഷകർ പറയുന്നു. പരമ്പരാഗത ആഫ്രിക്കൻ സമൂഹങ്ങളിൽ കളിമൺ കലങ്ങൾ തേനീച്ചക്കൂടുകളായി ഉപയോഗിക്കുന്നതാണ് മറ്റൊരു സാധ്യതയെന്നും ടീം വിശദീകരിച്ചു.
advertisement
ആഫ്രിക്കൻ ജനത തേൻ ഉപയോഗിക്കുന്നതിന് വളരെ നീണ്ട പാരമ്പര്യമുണ്ടെന്ന് അനുമാനിക്കുന്നതായും ഗവേഷകർ പറയുന്നു. ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മൺപാത്രങ്ങൾക്ക് ഏകദേശം 11,000 വർഷം പഴക്കമുണ്ട്. തേനീച്ചമെഴുകിന്റെ അവശിഷ്ടങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ഗൊഥെയിലെ പ്രൊഫസർ കാതറിന ന്യൂമാൻ പറഞ്ഞു.
ചുമയ്ക്കും ജലദോഷത്തിനും തേൻ നല്ലൊരു ഔഷധമാണെന്ന് ഒരു പഠന റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിക്കുന്ന മറ്റ് ഔഷധങ്ങളെക്കാൾ തേൻ ഫലപ്രദമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. മറ്റുള്ള മരുന്നുകളേക്കാൾ ചെലവ് കുറവും സുരക്ഷിതവുമാണെന്നും തേൻ ജലദോഷത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് വേഗത്തിൽ ആശ്വാസം നൽകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
advertisement
പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്ന ആന്റി ബയോട്ടിക്കുകളെക്കാൾ തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. എന്നാൽ തേനിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇതുവരെ കാര്യമായ പഠനമൊന്നും ഉണ്ടായിട്ടില്ല. ഓക്സ്ഫോർഡ് സർവകലാശാല മെഡിക്കൽ സ്കൂളിലെയും നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി കെയർ ഹെൽത്ത് സയൻസസിലെയും വിദഗ്ധരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
Keywords: Honey, Africa, Research, തേൻ, ആഫ്രിക്ക, ഗവേഷണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 20, 2021 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
3500 വർഷം പഴക്കമുള്ള തേൻ കണ്ടെത്തി; ആഫ്രിക്കയിലെ തേൻ ശേഖരണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവ്










