'കുഞ്ഞിക്കുട്ടൻ' പത്ത് ദിവസമായി മിസ്സിങ്ങാണ്! കണ്ടെത്തി തരുന്നവർക്ക് 4000 രൂപ പാരിതോഷികം

Last Updated:

വർഷങ്ങളായി കൂടെയുള്ള പൂച്ചയെ കണ്ടെത്തി തരുന്നവർക്കായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിയിലുടനീളം ചുമരുകളിൽ പതിച്ചിരിക്കുകയാണ്

കുമളിയിൽ വ്യാപകമായി പതിച്ചിരിക്കുന്ന പോസ്റ്ററുകളിലൊന്ന്
കുമളിയിൽ വ്യാപകമായി പതിച്ചിരിക്കുന്ന പോസ്റ്ററുകളിലൊന്ന്
ഓമനിച്ച് വളർത്തിയ വളർത്തു പൂച്ചയെ കാണാതായതിന്റെ വേദനയിലാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ. കുഞ്ഞിക്കുട്ടനെന്ന് പേരിട്ട് വിളിക്കുന്ന ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട പൂച്ചയെ കഴിഞ്ഞ മാസം 28 മുതലാണ് കുമളിയിൽനിന്ന്‌ കാണാതായത്. മൂന്ന് വർഷം മുമ്പാണ് കുഞ്ഞിക്കുട്ടൻ കുടുംബത്തിന്റെ ഭാഗമായത്.
ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടമ്മ കുമളിയിലെത്തിയത്. കുഞ്ഞിക്കുട്ടനെയും ഒപ്പം കൂട്ടിയിരുന്നു. ചികിത്സ പൂർത്തിയായി മടങ്ങാനുള്ള തയാറെടുപ്പിൽ ഓഗസ്റ്റ് 28ന് കാറിൽ പുറത്തേക്ക് പോകുമ്പോൾ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയതോടെ പൂച്ചയെ കാണാതാകുകയായിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
advertisement
വർഷങ്ങളായി കൂടെയുള്ള പൂച്ചയെ കണ്ടെത്തി തരുന്നവർക്കായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിയിലുടനീളം ചുമരുകളിൽ പതിച്ചിരിക്കുകയാണ്. ഉടമയുടെ ഫോൺ നമ്പർ സഹിതം പോസ്റ്ററിലുണ്ട്. പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേർ വിളിച്ചു. എന്നാൽ, അതൊന്നും താൻ ഓമനിച്ചുവളർത്തിയ കുഞ്ഞിക്കുട്ടനല്ലെന്ന് വീട്ടമ്മ പറയുന്നു.
ചികിത്സ പൂർത്തീകരിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇവർ തൽക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിക്കുട്ടനെ കണ്ടെത്തിയശേഷമേ കുമളിയിൽ നിന്ന് മടങ്ങൂവെന്ന തീരുമാനത്തിലാണ് അവർ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കുഞ്ഞിക്കുട്ടൻ' പത്ത് ദിവസമായി മിസ്സിങ്ങാണ്! കണ്ടെത്തി തരുന്നവർക്ക് 4000 രൂപ പാരിതോഷികം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement