കോവിഡ് ടെസ്റ്റിന് ശേഷം മൂക്കിൽ വേദന; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 37 വർഷം മുമ്പ് കുടുങ്ങിയ ബോർഡ് ​ഗെയിമിന്‍റെ കഷണം

Last Updated:

വേദന അസഹനീയമായതോടെ ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഈ ശസ്ത്രക്രിയയിലാണ് മൂക്കിലെ നിരന്തരമായ വേദനക്ക് കാരണം കണ്ടെത്തിയത്.

Representative pic: Shutterstock
Representative pic: Shutterstock
ചെറിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പൊതുവെ നമ്മളെല്ലാം അവ​ഗണിക്കാറാണ് പതിവ്. അല്ലെങ്കിൽ ആശുപത്രിയിൽ പോകുന്നതിന് പകരം സ്വയം ചികിത്സയോ നാട്ടുവൈദ്യമോ പരീക്ഷിച്ച് പരിഹാരം കണ്ടെത്തും. സാധാരണ​ഗതിയിലുള്ള ചെറിയ പ്രശ്നങ്ങളിൽ ഇത് വിജയകരമാവുമെങ്കിലും പലപ്പോഴും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ കണ്ടെത്താനാവാതെ പോകുന്നതിനും ഇത്തരത്തിലുള്ള 'സ്വയം' ചികിത്സ കാരണമാവാറുണ്ട്.
ന്യൂസിലാന്‍ഡുകാരിയായ മേരി മക്കാർത്തി സമാന അവസ്ഥ നേരിടേണ്ടി വന്ന ഒരാളാണ്. ശ്വസിക്കുമ്പോൾ  വലത് മൂക്കില്‍ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന മക്കാർത്തി, ഇതുകാരണം കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നതും സാഹചര്യം നിയന്ത്രണവിധേയവും ആയിരുന്നതിനാൽ അതിനെ അവഗണിച്ചു.  എന്നാൽ കഴിഞ്ഞ വർഷം നടത്തിയ കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രശ്നം രൂക്ഷമായി. കോവിഡ് പരിശോധന തന്നെ ഇവർക്ക് വേദനാജനകമായിരുന്നു. തുടർന്ന് സൈനസ് സംബന്ധമായ പ്രശ്നങ്ങളും ഗുരുതരമായി.
advertisement
ക്രൈസ്റ്റ് ചർച്ച് ഹോസ്പിറ്റലിൽ ജോലി ചെയ്തുവരികയാണ് 45 കാരിയായ മേരി. ഇവർ സൈനസിന് ചികിത്സ തേടിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടർന്ന് വേദന അസഹനീയമായതോടെ ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഈ ശസ്ത്രക്രിയയിലാണ് മൂക്കിലെ നിരന്തരമായ  വേദനക്ക് കാരണം കണ്ടെത്തിയത്. മൂക്കിൽ കുടുങ്ങിയിരുന്ന ടിഡ്ലിവിങ്ക് എന്ന ബോർഡ് ഗെയിമിന്‍റെ കഷണമായിരുന്നു വേദനയ്ക്ക് ഇടയാക്കിയത്.  37 വർഷം മുമ്പാണ് ഇത് മേരിയുടെ മൂക്കിൽ കുടുങ്ങിയതെന്നാണ് വിവരങ്ങൾ അനുസരിച്ച് stuff.co.naz എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
advertisement
1960 കളിൽ ഇംഗ്ലണ്ടിൽ വികസിപ്പിച്ചെടുത്ത ബോർഡ് ഗെയിമാണ് ടിഡ്‌ലിവിങ്ക്. “വിങ്ക്സ്” എന്നറിയപ്പെടുന്ന ചെറിയ ഡിസ്കുകൾ ഉപയോഗിച്ചാണ് ഇത് കളിക്കുന്നത്. ഒരു “സ്ക്വിഡ്ജർ” ഉപയോ​ഗിച്ച് വായുവിലേക്കും ഒരു പോട്ടിലേക്കും ഷൂട്ട് ചെയ്താണ് പോയിന്റുകൾ കരസ്ഥമാക്കുന്നത്. ഏകദേശം 37 വർഷങ്ങൾക്ക് മുമ്പ് തനിക്ക് എട്ടു വയസ്സുള്ളപ്പോൾ സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടെ ഈ ടിഡ്‌ലിവിങ്ക് കഷ്ണം മൂക്കിൽ കുടുങ്ങിയതായി മേരി തന്നെയാണ് വെളിപ്പെടുത്തിയത്.
advertisement
താനും സഹോദരനും മൂക്കിൽ ടിഡ്ലിവിങ്ക് കഷ്ണങ്ങൾ ഇട്ട ശേഷം പുറത്തോട്ട് ശ്വസിച്ച് ആര് കൂടുതൽ ദൂരത്തിലേക്ക് ഇതിനെ എത്തിക്കുമെന്ന് മത്സരിച്ചിരുന്നു. എന്നാൽ ഒരു പ്രാവശ്യം അബദ്ധത്തിൽ പുറത്തോട്ട് വിടുന്നതിനു പകരം ഉള്ളിലേക്ക് ശ്വസിച്ചു. സംഭവത്തെക്കുറിച്ച് അമ്മയോട് പറയാൻ പേടിച്ച് മേരി ഇത് ഒളിച്ചുവച്ചു. ടിഡ്‌ലിവിങ്കിന്റെ കഷ്ണം എവിടെപ്പോയി എന്ന് കുഞ്ഞ് മേരിക്ക് മനസ്സിലായതുമില്ല. 45 വയസ് വരെ ഇത് മൂക്കിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയാണെന്നും അവർ തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ആഴ്ച വേദന അസഹനീയമായതോടെ ക്രൈസ്റ്റ് ചർച്ച് ആശുപത്രിയിലെ ഡോക്ടർമാരോട് കുട്ടിക്കാലത്തെ അപകടത്തെക്കുറിച്ച് പറഞ്ഞു. തുടർന്ന് സിടി സ്കാൻ നടത്തിയെങ്കിലും മൂക്കിനുള്ളിൽ ഒരു ടിഡ്ലിവിങ്ക് പീസ് ആണെന്ന് മനസ്സിലാക്കാനായില്ലെങ്കിലും  ഒരു അ‍ജ്ഞാത വസ്തുവിന്റെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ  ഡോക്ടർമാർ മൂക്കിൽ കുടുങ്ങിയ വസ്തു  നീക്കം ചെയ്യുകയായിരുന്നു. ശ്വാസ സംബന്ധമായുണ്ടായിരുന്ന പ്രശ്നങ്ങളും  ശസ്ത്രക്രിയക്ക് ശേഷം നീങ്ങിയെന്നും മേരി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് ടെസ്റ്റിന് ശേഷം മൂക്കിൽ വേദന; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 37 വർഷം മുമ്പ് കുടുങ്ങിയ ബോർഡ് ​ഗെയിമിന്‍റെ കഷണം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement