Social Media Day 2021: സമൂഹ മാധ്യമങ്ങളുടെ ചരിത്രവും അറിയേണ്ട വസ്തുതകളും

Last Updated:

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഏതാണെന്നറിയാമോ?

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആഗോള തലത്തിൽ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യവും അതിന്റെ സ്വാധീനവും ചർച്ച ചെയ്യുന്നതിനായി 2010 ജൂൺ 30നാണ് അന്താരാഷ്ട്ര വാർത്താ വെബ്‌സൈറ്റായ മാഷബിൾ സോഷ്യൽ മീഡിയ ദിനം ആദ്യമായി ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങൾ ലോകത്തെ വ്യത്യസ്ത ജന വിഭാ​ഗങ്ങളെ ഒരേ വേദിയിൽ കൊണ്ടുവന്നു. ലോകമെമ്പാടുമുള്ള ജനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് ഇന്ന് സോഷ്യൽ മീഡിയ.
ഇന്ന് മിക്കവാറും എല്ലാവരും സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ലോകമെമ്പാടുമുള്ള ആളുകളുമായി വേഗത്തിൽ ബന്ധപ്പെടുകയും ചെയ്യുന്നു. കൂടാതെ, ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു പ്രധാന വരുമാന മാർഗ്ഗമായും ഇന്ന് സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ വികാസത്തിൽ സോഷ്യൽ മീഡിയക്കും ഒരു പ്രധാന പങ്കുണ്ട്.
സോഷ്യൽ മീഡിയയുടെ ചരിത്രവും പ്രാധാന്യവും:
ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന് പറയാനാവുന്നത് 1997ൽ ആൻഡ്രൂ വെയ്ൻ‌റിച്ച് സ്ഥാപിച്ച 'സിക്സ് ഡിഗ്രീസ്' ആയിരുന്നു. ഈ പ്ലാറ്റ്ഫോമിൽ യൂസർമാർക്ക് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെ ലിസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. കൂടാതെ, പ്രൊഫൈലുകൾ, ബുള്ളറ്റിൻ ബോർഡുകൾ, സ്കൂൾ അഫിലിയേഷനുകൾ എന്നിവ പോലുള്ള സവിശേഷതകളും ഇത് വാഗ്ദാനം ചെയ്തു. 'സിക്സ് ഡിഗ്രീസ്' ഒരു മില്യണിൽ അധികം ഉപയോക്താക്കളെ നേടിയെങ്കിലും 2001ൽ നഷ്ടത്തിലായതോടെ ഇത് അടച്ചുപൂട്ടി.
advertisement
അതേസമയം, ആധുനികമായ ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ഫ്രണ്ട്സ്റ്റർ' 2002ൽ പ്രവർത്തനം ആരംഭിച്ചു. അതിനുശേഷം 2003ൽ പ്രൊഫഷണലുകളെ കണക്ട് ചെയ്യുന്ന ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ലിങ്ക്ഡ്ഇൻ' ആരംഭിച്ചു. തുടർന്ന് 2004ലാണ് ലോകമെമ്പാടും ഏറ്റവും അധികം പ്രചാരം നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ഫേസ്ബുക്ക് മാർക്ക് സക്കർബർഗ് സ്ഥാപിച്ചത്.
ഏറ്റവും വലിയ ഓൺലൈൻ വീഡിയോ ഷേറിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് 2005ൽ ആരംഭിച്ചു. 2006ൽ മൈക്രോ ബ്ലോ​ഗിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും അവതരിപ്പിച്ചു. ഇതിനിടെ 2010ൽ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ ഷെയറിങ് സോഷ്യൽ മീഡിയ ആയ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചു. അതിവേഗം വളർച്ച കൈവരിച്ച ഇൻസ്റ്റ​ഗ്രാം ആദ്യ രണ്ട് മാസത്തിനിടെ മാത്രം ഒരു മില്യണിലധികം ഉപയോക്താക്കളെ നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ ഇൻസ്റ്റ​ഗ്രാമിന്റെ ആധിപത്യം കണ്ടെത്തിയ ഫേസ്ബുക്ക് 2012ൽ ഒരു ബില്യൺ ഡോളറിന് ഇതിനെ സ്വന്തമാക്കി.
advertisement
അടുത്തകാലത്തായി ഹിറ്റായ മറ്റൊരു ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. 2016 ൽ ആരംഭിച്ച ടിക് ടോക് വിപുലമായ മ്യൂസിക്, വീഡിയോ എഡിറ്റിംഗ് ഫീച്ചറുകൾ കാരണം ഉപയോക്താക്കൾക്കിടയിൽ അവിശ്വസനീയമാം വിധം ജനപ്രിയമായി. ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഇത് നിരോധിക്കുകയും ചെയ്തിരുന്നു.
അതേസമയം, സുഹൃത്തുക്കളുമായും കുടുംബവുമായും കണക്ട് ചെയ്യുന്നതിന് മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നത്. വാർത്തകൾ, ഷോപ്പിംഗ്, വിനോദങ്ങൾ എന്നിവയ്ക്കെല്ലാം ആശ്രയിക്കാവുന്ന ഒരു വലിയ കേന്ദ്രമായി സാമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ഇത് നമ്മുടെ ജീവിതത്തിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങൾ ആസ്വദിക്കുന്നതിനാണ് സോഷ്യൽ മീഡിയ ദിനം ആഘോഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Social Media Day 2021: സമൂഹ മാധ്യമങ്ങളുടെ ചരിത്രവും അറിയേണ്ട വസ്തുതകളും
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement