പാർക്ക് ചെയ്തിരുന്ന കാർ ഞൊടിയിടയിൽ ഓടയിലേക്ക് താഴ്ന്നു പോയി: വൈറലായി വീഡിയോ

Last Updated:

കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളുമാണ് അദ്യം താഴ്ന്നു പോയത്. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും അപ്രത്യക്ഷമാകുന്നതും വീഡിയോയിൽ കാണാം.

News18
News18
മുംബൈ: പാർക്ക് ചെയ്തിരുന്ന എസ്.യു.വി മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളുമാണ് അദ്യം താഴ്ന്നു പോയത്. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും അപ്രത്യക്ഷമാകുന്നതും വീഡിയോയിൽ കാണാം.
കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോയത്. അതേസമയം സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകളൊന്നുമില്ല.
Maharashtra: A viral video shows a car sinking in a sinkhole in Mumbai's Ghatkopar
Traffic Police says,"There was a well at the place. Some people covered it with concrete slab&started parking cars over it. Incident occurred due to land subsidence following rain. No one injured" pic.twitter.com/N8Tys2BrUY
advertisement
— ANI (@ANI) June 13, 2021
കിരൺ ദോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് താഴ്ന്നു പോയതെന്ന് പൊലീസ് അറിയിച്ചു. ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുംബൈ കോർപറേഷൻ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നാട്ടിലിറങ്ങിയ പുള്ളിപ്പുലി വരാന്തയിൽ ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്തു; വീഡിയോ വൈറൽ
മുംബൈ: നാസിക്കിലെ ഭുസേ ഗ്രാമവാസികളുടെ ഉറക്കെ കെടുത്തി നാട്ടിലിറങ്ങിയ പുള്ളിപ്പുലി. രാത്രിയിൽ, ഒരു വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തുനായയെ കടിച്ചെടുക്കുന്ന വീ‍ഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
advertisement
#WATCH | Maharashtra: A leopard hunts a pet dog sleeping outside a house in Bhuse village of Nashik.
(Source: CCTV footage) pic.twitter.com/sHZ1O6VUEE
— ANI (@ANI) June 11, 2021
വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി തൊട്ടടുത്ത് എത്തുന്നതുവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാൻ ശ്രമിച്ചെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അതിനെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ കഴുത്തിൽ കടിച്ച പുലി അതിനെയും കൊണ്ട് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
advertisement
മുൻപ് പല തവണ നാസിക്കിന്റെ സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാർക്ക് ചെയ്തിരുന്ന കാർ ഞൊടിയിടയിൽ ഓടയിലേക്ക് താഴ്ന്നു പോയി: വൈറലായി വീഡിയോ
Next Article
advertisement
'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകടനം
'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകടനം
  • കെഎസ്‌യു എംഎസ്എഫിനെതിരെ കോഴിക്കോട് പ്രകടനം നടത്തി.

  • കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ വിജയത്തിന് പിന്നാലെ പ്രകടനം.

  • എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു എന്ന ബാനറേന്തി പ്രകടനം.

View All
advertisement