advertisement

വ്യോമപാതകൾ അടഞ്ഞു; ഇന്ത്യയിൽ 854 വിമാനങ്ങൾ റദ്ദാക്കി, ഗൾഫിൽ കുടുങ്ങിയത് ഒൻപതോളം വിമാനങ്ങൾ

Last Updated:

രണ്ട് ദിവസത്തിനിടെ 854 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്

News18
News18
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. രണ്ട് ദിവസത്തിനിടെ 854 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്.
ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 സർവീസുകൾ കൂടി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ 'എയർസേവ' പോർട്ടൽ വഴി അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും യാത്രാക്ലേശം രൂക്ഷമാണ്.
വ്യോമപാത അടച്ചതിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചാൽ മാത്രമേ ഇനി വിമാനങ്ങൾ പറന്നുയരൂ. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യയുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഫ്ലൈറ്റ്‌റഡാർ 24 റിപ്പോർട്ട് ചെയ്തു.
advertisement
ഇന്ത്യയുടെ ആകെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യു.എ.ഇ വഴിയായതിനാൽ ഈ നിയന്ത്രണം പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് യാത്രാസമയവും ഇന്ധനച്ചെലവും വർദ്ധിപ്പിക്കുന്നത് വിമാനക്കമ്പനികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യോമപാതകൾ അടഞ്ഞു; ഇന്ത്യയിൽ 854 വിമാനങ്ങൾ റദ്ദാക്കി, ഗൾഫിൽ കുടുങ്ങിയത് ഒൻപതോളം വിമാനങ്ങൾ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement